Powered By Blogger

Thursday, October 1, 2009

ഈ സ്നേഹതീരത്ത് ( 2004 ) കവിതാ കൃഷ്ണമൂര്‍ത്തി

“ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ



ചിത്രം : ഈ സ്നേഹതീരത്ത് ( സമം ) [2004 ] പ്രൊഫെസ്സര്‍. ശിവപ്രസാദ്
രചന : എസ് രമേശന്‍ നായര്‍
സംഗീതം: എല്‍. സുബ്രമണ്യം

പാടിയത് : കവിത കൃഷ്ണമൂര്‍ത്തി


ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള -
റിയാതെ വിരിയുന്ന താമര പൂവു പോലെ
കുളിര്‍ക്കാറ്റു പുണരുമ്പോള്‍ തളിര്‍ മെയ്യില്‍
പുളകങ്ങള്‍ അണിയുന്ന തൈമുല്ല വള്ളി പോലെ
ഒരു നോക്ക് നിന്‍ മുഖം കാണുമ്പോള്‍
ഞാനിത്ര തരളീതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാട് സ്നേഹിച്ചതാവാം [2]

അറിയാത്ത മട്ടില്‍ നീ അകലേക്ക് ചെന്നാലും
നിഴലായ് ഞാന്‍ നിന്റെ കൂടെയെത്തും [2]
ഇരുളിലും നിന്‍ ചിരി കാണാമല്പാകത്തില്‍
കണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും
അത്ര മേല്‍ ആശിച്ചു പോയതല്ലേ‘

[ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള ....-

മൂടിവെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം
തൂവുന്ന കസ്തൂരി ചാറു പോലെ [2]
പറയാതെ ഉള്ളില്‍ ഞാനൊളിച്ചാലും
അറിയാതെ ചിറകടിക്കും എന്റെ മോഹം
എന്റെ പകലന്തികള്‍ക്ക് നീ ചന്തമല്ലേ.

[ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള..... -

ഇവിടെ



http://in.youtube.com/watch?v=r4XvjS_TVEw

No comments: