Powered By Blogger

Thursday, October 28, 2010

മഴയിലാരോ ഒരാൾ [ ആൽബം} മഞ്ജരി, മിൻ മിനി,ബാല ഭാസ്കർ,





ആൽബം: മഴയിൽ ആരോ ഒരാൾ : ബാലഭാസ്കർ





1. പാടിയതു: മഞ്ജരി

മാലേയ സന്ധ്യേ മായുന്നതെന്തേ
മൂകാർദ്രമെങ്ങും തേടുന്നതാരേ
വിരഹം വിരിയാൻ
വിട പറഞ്ഞു വിൺ സൂര്യൻ...
മാലേയസന്ധ്യേ തേടുന്നതെന്തേ..
കനവിൻ ചിതയിൽ സ്വയം
എരിഞ്ഞുവോ നിൻ തോഴൻ [ മാലേയ..


വിധു മുഖം നീരാമ്പലിൽ
സാന്ദ്രമായ് നോവേകിടും
വിധുരായാം വേഴാമ്പലോ
മാരിയെ നോൽക്കും സദാ
അരിയ പുലരിയും പൂനിലാവും
വിധിയിൽ അകന്നു കഴിഞ്ഞീടും
നിറഞ്ഞ മിഴികളും തമ്മിൽ കാണാതെ
അകലെ മൃതി വരെ വാണിടും
പ്രണയം ഏതോ നൊമ്പരം [ മാലേയ...

വ്രണിതമാം എൻ സ്മൃതികളായ്
താരകങ്ങൾ പെയ്കവേ
ഒടുവിലീ കൈകിളികളും
ദൂരെ ഇരുളിൽ ഇണയാകവെ
കൊഴിഞ്ഞ വഴിയിലേ ആദ്യ മഴ തൻ
തളർന്ന ചിറകിലേ തൂവലായി
നീറും നിൻ മനസ്സിനെ ഞാൻ തലോടാം
നിനവിൻ അഴലുകൾ പങ്കിടാം
പുലരുകില്ലെ സാന്ത്വനം [ മാലേയ..


ഇവിടെ


2. പാടിയതു: മിൻമിനി

ഒറ്റക്കിരുന്നപ്പോൾ ഒരു നോക്കു കാണാൻ തോന്നി
ഒരു നോക്കു കണ്ടപ്പോൾ ഒന്നുരിയാടുവാൻ തോന്നി [2]
തമ്മിലറിഞ്ഞപ്പോൾ അകലാതിരിക്കുവാൻ തോന്നി
അന്നു നിൻ മൌനത്തിൽ അനുരാഗമുണ്ടെന്നും തോന്നി..
എന്നിലെ സ്വപ്നത്തിൻ ഒരു കുഞ്ഞു പൂവിനാൽ
ഒരു നൂറു വസന്തങ്ങൾ നിനക്കൊരുക്കാം [2]
കാണാതിരുന്നാലെൻ കണ്ണുനീർ തുള്ളിയാൽ
ഒരിക്കലും തോരാത്ത മഴയുണർത്താം.. [ ഒറ്റക്കിരുന്നപ്പോൾ...

നിന്നിലെ സ്നേഹത്തിൽ ചന്ദ്രകാന്തം
ചാലിച്ചേറെ നിലാവുകൾ ഞാൻ വരച്ചു[2]
നിൻ ആർദ്ര ഹൃദയത്തിൽ താരക തൂവലാം
എൻ പ്രാണ ഗീതങ്ങൾ ഞാൻ കുറിച്ചു
എൻ പ്രാണ ഗീതങ്ങൾ ഞാൻ കുറിച്ചു
...[ ഒറ്റക്കിരുന്നപ്പോൾ..

ഇവിടെ

3. പാടിയതു: ബാലഭാസ്കർ
“ നിൻ ജീവനിൽ മുകിലായ്....

ഇവിടെ


4. പാടിയതു: മഞ്ജരി
“ പാടൂ പ്രണയമേ നീ...

ഇവിടെ


5. പാടിയതു: മഞ്ജരി
“ പിന്നെയുംകേൾപ്പൂമഴയുടെ തേങ്ങൽ...


ഇവിടെ

മിഴികൾ സാക്ഷി [2008] ചിത്ര, യേശുദാസ്, ജാനകി, അപർണ്ണ രാജീവ്




ചിത്രം: മിഴികള്‍ സാക്ഷി {2008] അശോക് ആര്‍. നാഥ്
താരനിര: മോഹൻലാൽ,മനോജ് കെ.ജയൻ,സുകുമാരി,നെടുമുടി വേണു,ജഗതി,വിനീത്,
കൊച്ചു പ്രേമൻ,കൃഷ്ണ, രേണുക, മാള, ദിനേഷ് പണിക്കർ,കൃഷ്ണപ്രസാദ്,
കൈലാസ് നാഥ്, സതീഷ് മേനോൻ ...


രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: വി ദക്ഷിണാമൂര്‍ത്തി





1. പാടിയതു: യേശുദാസ്

അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം
അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം

കാരഗൃഹത്തില്‍ പിറന്ന കാര്‍വര്‍ണ്ണനും
കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണിക്കും (2)
വന്‍ മരുഭൂവിലെ ധര്‍മ പ്രവാചകനും
ജന്മം നല്‍കിയ സുകൃതി നീ (2)
അമ്മേ നീയൊരു ദേവാലയം

കുന്തിയും നീയേ ഗാന്ധാരിയും നീയേ
നൊന്തു പെറ്റവരുടെ ദു:ഖം നീ (2)
അങ്കത്തില്‍ ജയിച്ചവരും അന്ത്യം വരിച്ചവരും
അമ്മക്കൊരുപോലൊരു പോലെ (2)

രക്തസാക്ഷിയായ് തീര്‍ന്നൊരുണ്ണിക്കൊരു പിടി
വറ്റുമായ് നീയിന്നും കാത്തിരിപ്പൂ (2)
നെഞ്ചിലെ നൊമ്പര ജ്വാലകളായ് സ്നേഹ ബന്ധുരേ
നീ നിന്നെരിയുന്നു (2)

അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം
ദേവാലയം ദേവാലയം അമ്മേ..

ഇവിടെ

വിഡിയോ





2. പാടിയതു: ചിത്ര

തെച്ചിയും ചെമ്പരത്തിയും
നല്ല തൃത്താവും ചാര്‍ത്തും പൈതലേ
നെറ്റിയില്‍ കുളിര്‍ചന്ദന
നിലാ പൊട്ടു കുത്തിയ പൈതലേ
മഞ്ഞപ്പട്ടു ചുറ്റിയ പൈതലേ
കണ്‍ തുറന്നു ഞാന്‍ എന്നുമാദ്യം
എന്‍ കണ്മണീ നിന്നെ കാണണം
കാണണം കണി കാണണം


കൊഞ്ചിയും കുഴഞ്ഞാടിയും
എന്റ്റെ നെഞ്ചില്‍ നീ കളിയാടണം (2)
പിഞ്ചുകാലടി പിച്ച വയ്പതും
കണ്ടെന്‍ കണ്ണു കുളിര്‍ക്കണം (2)
കണ്ടു സന്തോഷാശ്രു പൊഴിക്കണം (ചെത്തിയും..)
ഉള്ളിലെ പൊന്നുറിയില്‍ ഞാന്‍
എന്റെ ഉണ്ണിക്കായ് കാത്തു വെച്ചീടും (2)
നല്ല തൂവെണ്ണ പാലും
പാല്‍ച്ചോറും മെല്ലെ നീ വന്നെടുക്കണം (2)
തോഴരെല്ലാര്‍ക്കും പങ്കു വെയ്ക്കണം (ചെത്തിയും..)


ഇവിടേ

വിഡിയോ


3. പാടിയതു: അപർണ്ണ രാജീവ്

മഞ്ജുതര ശ്രീലതികാഗൃഹത്തില്‍
എന്‍ കഞ്ജലോചനാ നിന്നെ കാത്തിരിപ്പൂ
ഞാന്‍ കാത്തിരിപ്പൂ...
വന്നണയാനെന്തേ വൈകുന്നു നീ
എന്തേ എന്നെ മറന്നുവോ കണ്ണാ
നിനക്കെന്നെ മറക്കുവാനാമോ

(മഞ്ജുതര)

മണമുള്ള തിരിയിട്ടു കുടമുല്ല മലരുകള്‍
വിളക്കുവെച്ചൂ, അന്തിവിളക്കു വെച്ചു
വരുമവന്‍ വരുമെന്നു മധുരമര്‍മ്മരങ്ങളായ്[2]
അരുമയായ് ഒരു കാറ്റു തഴുകി ഓതി
അരുമയായ് ഒരു കാറ്റു തഴുകിയോതി
വരുവാനിനിയും വൈകരുതേ‍
ഈ കരുണതന്‍ മണിമുകിലേ [2]

(മഞ്ജുതര)

ഒരുവരുമറിയാതെ അവന്‍ വന്നു പുണര്‍ന്നുവോ
കടമ്പുകളേ ആകെ തളിര്‍ത്തതെന്തേ
പരിഭവം നടിച്ചെങ്ങോ മറഞ്ഞു നീയിരുന്നാലും
ഒരു പുല്ലാങ്കുഴല്‍പ്പാ‍ട്ടായൊഴുകിവരും
അണയാനിനിയും വൈകരുതേ
നീ കനിവിന്റെ യമുനയല്ലേ

(മഞ്ജുതര)

ഇവിടെ

വിഡിയോ

4. പാടിയതു: എസ്. ജാനകി

താഴമ്പൂത്തൊട്ടിലില്‍ താമരത്തുമ്പിയെ
താലോലമാട്ടുവാന്‍ കാറ്റേ വാ...
തുമ്പിക്കിടാവിനു സ്വപ്‌നത്തിലായിരം
തുമ്പക്കുടങ്ങളില്‍ പാലൂട്ട്....

(താഴമ്പൂത്തൊട്ടിലില്‍)

തുമ്പിയ്‌ക്കൊരായിരം കുമ്പിളില്‍ തൂവെണ്ണ
അന്‍‌പൊടു നീ കൊട് വെണ്ണിലാവേ
പിച്ചാ പിച്ചാ നടത്തുവാനോടി വാ
പിച്ചകത്തോപ്പിലെ പൂനിലാവേ
താലോലം.... താലോലം....
താമരത്തുമ്പീ താലോലം....

(താഴമ്പൂത്തൊട്ടിലില്‍)

മഞ്ഞക്കിളിയെ കണികണ്ടുണര്‍ന്നാലോ
മന്ദാരപ്പൂ തരും തേന്‍‌മധുരം....
മിന്നും പൊന്നിന്‍ ഞെറിവെച്ചുടുക്കുവാന്‍
ചിങ്ങവെയിലേ ചിറ്റാട തായോ
താലോലം.... താലോലം....
താമരത്തുമ്പീ താലോലം....

(താഴമ്പൂത്തൊട്ടിലില്‍)

ഇവിടെ

വിഡിയോ