Powered By Blogger

Sunday, October 11, 2009

വിസ്മയത്തുമ്പത്തു [2004] സുജാത



“പ്രിയനെ നീ എന്നെ അറിയാതിരുന്നാല്‍

ചിത്രം: വിസ്മയതുമ്പത്തു [ 2004] ഫാസില്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: സുജാത


പ്രിയനെ നീ എന്നെ അറിയാതിരുന്നാല്‍
എന്തിനാണിന്നെന്റെ ജന്മം
പ്രിയനെ നിന്‍ വിരല്‍നീട്ടി ഉണരാന്‍
വെറുതേ മോഹിക്കയാണോ ഞാനാ
തന്ത്രികള്‍ പോയൊരു വീണ‍... [ പ്രിയനെ...

ഒരു വര്‍ണ്ണ സ്വപ്നത്തില്‍ ചിറകടിച്ചുയരുമ്പോള്‍
കണ്മണി നിന്നെ ഞാന്‍ അറിയുന്നു.
കലപന ജാലകം തുറന്നു വച്ചപ്പോള്‍‍
കണികണ്ട കാഴ്ചയില്‍ നിന്‍ രൂപം
പൊന്മുളം തണ്ടില്‍ നിന്‍ ഗാന രഹസ്യം
പാല്‍ നിലാ പാലയില്‍ നിന്‍ വസന്തം
നിന്‍ മിഴിയും മൊഴീയും ഞാനല്ലെ... [ പ്രിയനെ...

താളിലത്തുമ്പിലെ മഞ്ഞിളം തുള്ളികള്‍
മരതക മുത്തായ് പൊഴിയുമ്പോള്‍
നക്ഷത്ര വാടിയില്‍ പൌര്‍ണിമ കന്യക
താരക മുല്ലപ്പൂ കോര്‍ക്കുമ്പോള്‍


തെന്നലില്‍ നിന്‍ മൃദു നിശ്വാസ ഗന്ധം
മിന്നലില്‍ കൈവള ചന്തം
നിന്‍ അഴകും കവിതയും ഒന്നാകുന്നു. [ പ്രിയനേ...




ഇവിടെ

വെട്ടം [ 2004 ]



“മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍...



ചിത്രം: വെട്ടം ( 2004 ) പ്രിയദര്‍ശന്‍
രചനള്‍ ബി ആര്‍ പ്രസാദ്
സംഗീതം: ബേര്‍ണി ഇഗ്നേഷ്യസ്

പാടിയതു: എം ജി ശ്രീകുമാര്‍ ( ചിത്ര)

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ [ നിന്‍] കുടക്കീഴില്‍ നീ [ ഞാന്‍]വന്ന നാള്‍
കാറ്റാലെ നിന്‍ ഈറന്‍ മുടി ചേരുന്നിതെന്‍ മേലാകവെ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയില്ലയോ
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടി[നിന്‍]യെന്‍ കുടക്കീഴില്‍ നീ[ ഞാന്‍] വന്ന നാള്‍

ഇടറാതെ ഞാനാ കൈയ്യില്‍ കൈ ചേര്‍ക്കവേ
മയില്‍പ്പീലി പാടുമ്പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേര്‍ക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാന്‍ തോരാത്തൊരീ പൂമാരിയില്‍ മൂടട്ടെ ഞാന്‍

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍

കുടത്തുമ്പില്‍ ഊറും നീര്‍പ്പോള്‍ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവെ
വഴിക്കോണില്‍ ശോകം നില്‍പ്പൂ ഞാനേകനായ്
നീ എത്തുവാന്‍ മോഹിച്ചു ഞാന്‍ മഴയെത്തുമാ നാള്‍ വന്നിടാന്‍
(മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ)



ഇവിടെ

ആറാം തമ്പുരാന്‍ ( 1997 ) ചിത്ര



“പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍

ചിത്രം: ആറാം തമ്പുരാന്‍ [ 1997 ] ഷാജി കൈലാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍

പാടിയതു: ചിത്ര


പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ (പുലരി...)
ആ..ആ..ആ..
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ

അരിയന്നൂര്‍ കാവിലെ കൂത്തുമാടത്തില്‍
തിരി വെയ്ക്കാന്‍ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നന്‍ പുള്ളുവന്‍ പാട്ടുംകേള്‍ക്കണം
തിരുവില്വാമലയില്‍ മേട പുലര്‍കാല പൊന്‍കണി വെയ്ക്കാന്‍
വെള്ളോട്ടിന്‍ ഉരുളിയൊരുക്കേണം

(പാടി..)

തൃത്താലക്കോലോത്തെ തേതിപെണ്ണിനു
തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം
കണ്ണെഴുതാന്‍ രാവിരുള്‍കൂട് കണ്മഷി
കസവണിയാന്‍ മാറ്റെഴും മാഘപൌര്‍ണ്ണമി
തിരുവേളി പന്തലുമേയാന്‍ തിരുനാവാമണലോരത്തെ
തിരുവാതിര മെനയും പനയോല

(പാടി..)




ഇവിടെ

ഹൃദയാഞ്ജലി ( ആല്‍ബം) യേശുദാസ്

“ശങ്കര ധ്യാനപ്രകാരം ജപിച്ചു ഞാന്‍



ആല്‍ബം : ഹൃദയാഞ്ജലി
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: യേശുദാസ്


ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാന്‍
അമ്പലം ചുറ്റുന്ന നേരം
കയ്യില്‍ പ്രസാദവും കണ്ണില്‍ പ്രകാശവുമായ്
സുന്ദരീ നിന്നെ ഞാന്‍ കണ്ടു.. ആദ്യമായ് കണ്ടു...[2]

ഓമല്‍ പ്രതീക്ഷകള്‍ ഓരോ കിനാവിലും
ഓഹരി വക്കുന്ന പ്രായം [2]
മാതളത്തേന്‍ മലര്‍ തരുണ്യ മൊട്ടുകള്‍
മാറത്തു പൂക്കുന്ന കാലം[2]
ആവണി പൂത്തിങ്കള്‍ ഓമനിച്ചൂ നിന്നെ
ആതിര പൂന്തെന്നല്‍ ഉമ്മ വച്ചു[2] ... ശങ്കരധ്യാന...

കണ്മണി, കണ്മണി എന്നു നൂറായിരം
കല്‍ ഹാര പുഷ്പ്പങ്ങള്‍ കോര്‍ത്തു[2]
ആരോമലെ നിനക്കേകുവാന്‍ ഞാനെത്ര
പ്രേമോപഹാരങ്ങള്‍ തീര്‍ത്തു.[2]
ഓമനെ നിന്നെ ഞാന്‍ സ്വന്തമാക്കും
നിന്റെ പൂമേനി ഇന്നു ഞാന്‍ ശയ്യയാക്കും..[2] ശങ്കര...






ഇവ്ടെ

ഒരു അഭിഭാഷകന്റെ കേസ് ഡയറി [ 2005 ] യേശുദാസ്

“മഴ പെയ്തു മാനം തെളിഞ്ഞ നേരം


ചിത്രം: ഒരു അഭിഭാഷകന്റെ കേസ് ഡയറി [ 1995 ] മധു
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം

പലവട്ടം പിന്നെയും മാവു പൂത്തു
പുഴയിലാ പൂക്കള്‍ വീണൊഴുകി പോയി
പകല്‍ വര്‍ഷ രാത്രി തന്‍ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
മഴ പെയ്തു മാനം തെളിഞ്ഞ നേരം


എരി വേനലില്‍ ഇളം കാറ്റു പോലെ
കുളിര്‍ വേളയില്‍ ഇള വെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍
നീ തന്നൂ മനസ്സിന്റെ തൊട്ടില്‍ പോലും
നീ തന്നൂ മനസ്സിന്റെ തൊട്ടില്‍ പോലും


മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം....



ഇവിടെ

നന്ദനം [ 2002 ] യേശുദാസ്




“ശ്രീല വസന്തം പീലിയുഴിഞ്ഞു

ചിത്രം: നന്ദനം [ 2002 ] റെഞ്ചിറ്റ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

ആ..ആ...ആ..ആ

ശ്രീല വസന്തം പീലിയുഴിഞ്ഞു മധുരയില്‍ പൌര്‍ണ്ണമിയായി (2)
ഗോപീ ഹൃദയം തരളിതമായി മാധവ സംഗമമായി
രാധാമാധവ സംഗമമായി (ശ്രീലവസന്തം.....)


നിന്‍ നീലക്കണ്ണില്‍ നാണം മഷിയെഴുതും യാമം യാമം
ഈ മായക്കണ്ണന്‍ നീയാം മധു നുകരും നേരം നേരം
ആകാശകടമ്പില്‍ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലെ
നീരോളം പരപ്പില്‍ തെളിയുമൊരു രാതിങ്കള്‍ തിടമ്പും
ശ്രുതി മുറുകും അമൃത സംഗീത ലയവുമൊന്നാവും
അരിയ രാസോത്സവം (2)
കൃഷ്ണാ നീ വേഗനേ ബാറോ (2)

ഈ സന്ധ്യാരാഗംകാറ്റിന്‍ ചിറകണിയും യാമം യാമം
ഈ വെണ്ണക്കണ്ണന്‍ നിന്നില്‍ വീണലിയും നേരം നേരം
നിന്‍ പാട്ടിന്‍ സ്വരങ്ങള്‍ മനസ്സിലൊരു തേന്‍ വണ്ടായി പറന്നും
പ്രണയലയ സിന്ദൂരം മുകര്‍ന്നും മുരളികയില്‍
ആനന്ദം തിരഞ്ഞും രസഭരിത സുഗന്ധ
സമ്മോഹ വസന്തമാകന്ദ മരന്ദ മാരോത്സവം (ശ്രീല..)

ഇവിടെ

ചന്ദ്രോത്സവം [ 2005 ] ജയചന്ദ്രന്‍



ആരാരും കാണാതെ ആരോമൽ തൈമുല്ല


ചിത്രം: ചന്ദ്രോത്സവം [ 2005 ] റെഞ്ചിറ്റ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: ജയചന്ദ്രന്‍

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ

കളപ്പുര മേയും കന്നി നിലാവേ
ഇനിയും വരുമോ തിരുവോണം
മുടിത്തുമ്പിലീറൻ തുളസിയുമായി
ഇതിലെ വരുമൊ ധനുമാസം
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ

പഴയ കിനാവിൽ മുന്തിരി നീരിൽ
പാവം ഹൃദയം അലിയുന്നു
താളുകൾ മറിയും മിഴികളിലോരോ
മോഹം വെറുതേ വിരിയുന്നു
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയീ‌

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ....



ഇവിടെ

ചന്ദ്രോത്സവം [ 2005 ] ചിത്ര




“പൊന്‍ മുളം തണ്ടു മൂളും പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ

ചിത്രം: ചന്ദ്രോത്സവം [ 2005 ] രെഞ്ചിറ്റ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: ചിത്ര

പൊന്‍ മുളം തണ്ടു മൂളും പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ഹരിരാഗ ഗീതത്തിന്‍ ആലാപനം..
പൂവെയില്‍ കോടി നെയ്യും പൊന്നില്‍ ഞാന്‍ കണ്ടൂ നിന്റെ
മലര്‍ മേനി ചാര്‍ത്തുന്ന പീതാംബരം
പൊന്‍ മുളം തണ്ടു മൂളും..


പൊയ് പോയ ജന്മത്തില്‍ യമുനാതടം തേടി
തനിയേ തുഴഞ്ഞേ പോം മണ്‍ തോണി ഞാന്‍
കദളീ നിലാവിന്റെ കളഭം തൊടീച്ചെന്റെ
നെറുകില്‍ തലോടില്ലേ നിന്‍ മീര ഞാന്‍
അഭയം നീയേ (2)
ആനന്ദ ചിന്മയനേ ആ...(പൊന്‍ മുളം..)

വനമുല്ല കോര്‍ത്തീലാ നറുവെണ്ണ കണ്ടീലാ
പകരം തരാനൊന്നും കരുതിയില്ലാ
ഇടനെഞ്ചില്‍ നീറുന്ന മുറിവാര്‍ന്നൊരീറ പ്പൊന്‍
കുഴലായി നില്‍പ്പൂ നിന്‍ പ്രിയ രാധ ഞാന്‍
ശരണം നീയേ(2)
ഘനശ്യാമ സുന്ദരനേ ആ..(പൊന്‍ മുളം..)



ഇവിടെ

ധീര സമീരെ യമുനാ തീരെ.. [ 1976 ] ജാനകി

“മനസ്സിന്റെ താളുകള്‍ക്കിടയില്‍




ചിത്രം: ധീര സമീരെ യമുനാ തീരെ ( 1976) മധു
രചന: ഓ.എന്‍.വി.
സംഗീതം: ശ്യാം

പാടിയതു; എസ്. ജാനകി


കൃഷ്ണാ.. ഗോപീ.. മനമോഹനാ....

മന്‍സ്സിന്റെ താളുകള്‍ക്കിടയില്‍ ഞന്‍ പണ്ടൊരു
മയില്പീലി ഒളിപ്പിച്ചു പലതും മോഹിച്ചു.
പലതും ചോദിച്ചു ഒടുവില്‍ നിന്‍
മുടിയില്‍ ഞാന്‍ ചൂടിച്ചു ...[ മനസ്സിന്റെ...

എന്റെ വാസന്ത വനവേണു ഗാനങ്ങള്‍
എല്ലാം നിനക്കു ഞാന്‍ നേദിപ്പൂ
നിന്റെ അനശ്വര ഗാന യമുനയില്‍
നിന്നൊരു ബിന്ദു ഞാന്‍ യാചിച്ചു [2]
നിന്നോടു യാചിച്ചു...[[ മനസ്സിന്റെ...

എന്റെ വനജ്യോത്സ്ന ഛൂടിയ മുത്തുകള്‍
എല്ലാം നിനക്കു ഞാന്‍ കോര്‍ത്തു വയ്പ്പൂ...
നീന്നധരത്തില്‍ വിടര്‍ന്നൊരു പുഞ്ചിരി [2]
പൊന്മുത്തിനായ് ഞാന്‍ യാചിച്ചു.
നിന്നോടു ഞാന്‍ യാചിച്ചു... [മനസ്സിന്റെ...


ഇവിടെ