Powered By Blogger

Sunday, October 11, 2009

ചന്ദ്രോത്സവം [ 2005 ] ജയചന്ദ്രന്‍



ആരാരും കാണാതെ ആരോമൽ തൈമുല്ല


ചിത്രം: ചന്ദ്രോത്സവം [ 2005 ] റെഞ്ചിറ്റ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: ജയചന്ദ്രന്‍

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ

കളപ്പുര മേയും കന്നി നിലാവേ
ഇനിയും വരുമോ തിരുവോണം
മുടിത്തുമ്പിലീറൻ തുളസിയുമായി
ഇതിലെ വരുമൊ ധനുമാസം
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ

പഴയ കിനാവിൽ മുന്തിരി നീരിൽ
പാവം ഹൃദയം അലിയുന്നു
താളുകൾ മറിയും മിഴികളിലോരോ
മോഹം വെറുതേ വിരിയുന്നു
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയീ‌

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ....



ഇവിടെ

No comments: