Powered By Blogger

Sunday, October 11, 2009

നന്ദനം [ 2002 ] യേശുദാസ്




“ശ്രീല വസന്തം പീലിയുഴിഞ്ഞു

ചിത്രം: നന്ദനം [ 2002 ] റെഞ്ചിറ്റ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

ആ..ആ...ആ..ആ

ശ്രീല വസന്തം പീലിയുഴിഞ്ഞു മധുരയില്‍ പൌര്‍ണ്ണമിയായി (2)
ഗോപീ ഹൃദയം തരളിതമായി മാധവ സംഗമമായി
രാധാമാധവ സംഗമമായി (ശ്രീലവസന്തം.....)


നിന്‍ നീലക്കണ്ണില്‍ നാണം മഷിയെഴുതും യാമം യാമം
ഈ മായക്കണ്ണന്‍ നീയാം മധു നുകരും നേരം നേരം
ആകാശകടമ്പില്‍ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലെ
നീരോളം പരപ്പില്‍ തെളിയുമൊരു രാതിങ്കള്‍ തിടമ്പും
ശ്രുതി മുറുകും അമൃത സംഗീത ലയവുമൊന്നാവും
അരിയ രാസോത്സവം (2)
കൃഷ്ണാ നീ വേഗനേ ബാറോ (2)

ഈ സന്ധ്യാരാഗംകാറ്റിന്‍ ചിറകണിയും യാമം യാമം
ഈ വെണ്ണക്കണ്ണന്‍ നിന്നില്‍ വീണലിയും നേരം നേരം
നിന്‍ പാട്ടിന്‍ സ്വരങ്ങള്‍ മനസ്സിലൊരു തേന്‍ വണ്ടായി പറന്നും
പ്രണയലയ സിന്ദൂരം മുകര്‍ന്നും മുരളികയില്‍
ആനന്ദം തിരഞ്ഞും രസഭരിത സുഗന്ധ
സമ്മോഹ വസന്തമാകന്ദ മരന്ദ മാരോത്സവം (ശ്രീല..)

ഇവിടെ

No comments: