Powered By Blogger

Sunday, January 3, 2010

പരസ്പരം [1983] എസ്. ജാനകി



സരീനാ വഹാബ്



നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ...




ചിത്രം: പരസ്പരം [ 1983 ] ഷാജീയെം
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസൻ

പാടിയതു: എസ് ജാനകി



നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ

മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ

മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ (2)

വിരഹ നൊമ്പര തിരിയിൽ പൂവ് പോൽ

വിരിഞ്ഞൊരു നാൾ എരിഞ്ഞു നിൽക്കുന്നു ( നിറ..)


ഋതുക്കളോരോന്നും കടന്നു പോവതിൻ

പദസ്വനങ്ങൾ കാതിൽ പതിഞ്ഞു കേൾക്കവേ

വെറുമൊരോർമ്മതൻ കിളുന്നു തൂവലും

തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ


നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു

നിറമധു മണ്ണിൽ ഉതിർന്നു മായുന്നു

അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമായ്

പവിഴ ദ്വീ‍പിൽ ഞാനിരിപ്പതെന്തിനോ ( നിറ...)



ഇവിടെ




വിഡിയോ

ഗസൽ [1993 ] യേശുദാസ്





മേരേ ലബോം പേ തേരാ ഹി ...


ചിത്രം: ഗസൽ [ 1993 ] കമൽ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി

പാടിയതു: കെ ജെ യേശുദാസ്






മേരേ ലബോം പേ തേരാ ഹി ഫസാനാ ഹേ


ദില്‍ മേ ഹേ ജാനം മൊഹബ്ബത് തേരി (2)

ഡൂബാ ഹും ഹര്‍‌ദം ഖയാലോം മേം തേരേ ഹി

ആംഖോം മേം രഹ്തി ഹേ സൂരത് തേരി (2) [മേരെ ലബോം പേ]


മേരേ മുകാബില്‍ തോ അഗര്‍ കോയി രഖ് ഭി ദേ

ദുനിയാ കി സബ് ദൗലതേം

രഖ് ഭി ദേ ദുനിയാ കി സബ് ദൗലതേം (2)


തേരേലിയേ തോ മേം ഠുക് രാവൂംഗാ

ദില്‍ ഭര്‍ കൈസീ ഭി ഹോ ന്യാമ്തേം

ദില്‍ ഭര്‍ കൈസീ ഭി ഹോ ന്യാമ്തേം

ആ.............

മേരാ തോ സബ് കുച്ഛ് സനം എക് തൂ ഹി ഹേ

ദില്‍ പേ ഹേ മേരേ ഹുകൂമത് തേരി

മേം നേ തുഝേ ചാഹാ

മേം നേ തുഝേ പൂജാ

അന്‍‌ജാം കി നാ ഫിക് ര്‍

മുഝ്കോ അന്‍‌ജാം കി നാ ഫിക് ര്‍ (2)


ദുശ്‌മന്‍ ബനേ ചാഹേ സാരാ സമാനാ ഭി

മുഝ്കോ നഹി കോയി ഡര്‍

അബ് ഹേ മുഝ്കോ നഹി കോയി ഡര്‍

ആ........

തക്‍ദീര്‍ മേരി സവര്‍ ജായേ ജാനേജാ

മുഝ്പേ അഗര്‍ ഹോ ഇനായത് തേരി


ഡൂബാ ഹും ഹര്‍‌ദം ഖയാലോം മേം തേരേ ഹി

ആംഖോം മേം രഹ്തി ഹേ സൂരത് തേരി

മേരെ ലബോം പേ തേരാ ഹി ഫസാനാ ഹേ

ദില്‍ മേ ഹേ ജാനം മൊഹബ്ബത് തേരി ....




ഇവിടെ

വിദ്യാരംഭം [ 1990 ] ചിത്ര






പൂവരമ്പിൻ താഴെ പൂക്കളം തീർത്തു...





ചിത്രം: വിദ്യാരംഭം [ 1990 ] ജയരാജ്
രചന:: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ബോംബെ രവി

പാടിയതു: കെ എസ് ചിത്ര




പൂവരമ്പിൻ താഴെ പൂക്കളം തീർത്തു

തുളസിപ്പൂവിലും തുള്ളിമഞ്ഞിൻ വെണ്ണ നേദിച്ചു

പുലരിക്കൈകളെൻ നെറ്റിയിൽ കുങ്കുമം തൊട്ടൂ

ഹരിചന്ദനം തൊട്ടൂ... ഹരിചന്ദനം തൊട്ടൂ...

(പൂവരമ്പിൻ...)


തൂവാനം താണിറങ്ങും വെള്ളിമേട്ടിൻ മേലേ


വാർമേഘപ്പൈക്കിടാങ്ങൾ ഇളകിമേയും നേരം

ആനന്ദക്കണിവിളക്കിലൊരായിരം കതിരുമായ്

പിൻ‍‌വിളക്കുകൾ തൂമണ്ണിൽ പൊൻ‌കണങ്ങൾ തൂവീ

നാളങ്ങൾ സുകൃതമായ് തെളിഞ്ഞുനിൽക്കേ...

മാധവം മധുലയം നുണഞ്ഞിരിക്കേ...

(പൂവരമ്പിൻ...)


വിണ്ണിലിളകും തെളിനിലാവിൻ പൈമ്പാൽക്കിണ്ണം

നാലുകെട്ടിൻ പൊന്നരങ്ങിൽ തുളുമ്പും നേരം


ആരോരും കാണാതെ നെയ്‌തലാമ്പൽക്കടവിൽനിന്നൊരു

രാജഹംസം മെല്ലെ വന്നാ പാൽ നുണഞ്ഞേ പോയ്

ദൂ‍രേ പാർവ്വണം തരിച്ചു നിൽക്കേ...

ഉദയമായ് അരയന്നമുണർന്നിരിക്കേ...

(പൂവരമ്പിൻ...)





ഇവിടെ






വിഡിയോ

സമസ്ത കേരളം പി.ഒ.[[ 2009] വിജയ് യേശുദാസ്










സുന്ദരീ എൻ സുന്ദരീ...


ചിത്രം: സമസ്തകേരളം പി ഒ [ 2009 ] ബിപിൻ പ്രഭാകർ
രചന: ശരത് വയലാർ
സംഗീതം: എം.ജയചന്ദ്രൻ

പാടിയതു: വിജയ് യേശുദാസ്



സുന്ദരീ എൻ സുന്ദരീ

നിന്നെ കണ്ട നാൾ തൊട്ട്‌ പ്രേമമെടീ (2)

കണ്മണീ എൻ സ്വന്തമോ നിന്റെ

ചുണ്ടിലെ ഈ പുഞ്ചിരി

കാറ്റോടും മേട്ടിൽ കണ്ണാടി കൂട്ടിൽ

കുളിരങ്കം തുടങ്ങാനെഴുന്നള്ളി വായോ മെല്ലെ (സുന്ദരി..)


നെഞ്ചിൽ നിൻ പുന്നാരത്തിൻ കൊഞ്ചൽ

തന്നാനം പാടി പുൽകും കിനാവിൻ പുഴ നീയല്ലോ

രാവിനുള്ളിലുള്ള കാറിൻ മഞ്ഞുതുള്ളി കൊണ്ടേ

പൊന്നേ നിന്നെ മൂടി ഞാൻ

എന്റെ പഞ്ചാരച്ചൊടി കൊണ്ട്‌

കുഞ്ഞേ നിന്നെ മൂടി ഞാൻ

എന്റെ പഞ്ചാരച്ചൊടി കൊണ്ട്‌ കുറി തൊടുവാൻ

എനിക്കൊന്നല്ല നൂറായും ഏറുന്നു മോഹം വല്ലാതെ (സുന്ദരി...)


തെന്നൽ കിന്നാരം മൂളും കൊമ്പിൽ നീയാടും നേരം

പെയ്യും നിലാവിൻ മഴ ഞാനല്ലേ

ഈറൻ ചേലയുള്ള മാറിൽ ചൂടുരുക്കി

എന്നെ കണ്ണെയ്യുന്നതെന്തേ നീ

കല്യാണ കനവുള്ള കുറി തരുവാൻ

കൊച്ചു കല്യാണി തിരി നിന്റെയരികിൽ വരും

നമ്മളെന്നും ഒന്നാകും ആ നല്ല നാള്‌ ചൊല്ലിടാം (സുന്ദരീ...)




ഇവിടെ



വിഡിയോ

വെറുതെ ഒരു ഭാര്യ [ 2008 ] ശ്യാം ധർമ്മൻ




മഞ്ഞിൽ കുളിക്കും രാവേറെയായ്


ചിത്രം: വെറുതേ ഒരു ഭാര്യ [ 2008 ] അക്കു അക്ബർ

രചന: വയലാർ ശരത്ചന്ദ്ര വർമ്മ

സംഗീതം: ശ്യാം ധർമ്മൻ


പാടിയതു: ശ്യാം ധർമ്മൻ


മഞ്ഞിൽ കുളിക്കും രാവേറെയായ്

നിന്റെ മെയ്യിൽ ചന്തം വാചാലമായ്

ഒരു മോഹം നെഞ്ചിൽ തേരോട്ടമായ് മണിത്തത്തമ്മേ

കാതിൽ കുറുമ്പിൻ നിശ്വാസമായ്

വന്നു ചേരാൻ നിന്നെ പുൽകീടുവാൻ

കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ

പുതു പിച്ചിപ്പൂവിൻ ചിരിയോടെ

നറു മുല്ലപ്പൂവിൻ മണമോടെ

ഇനി ഇന്നല്ലെന്നും നാണം ചൂടും

നാടൻ പെണ്ണായ് മാറാമോ (മഞ്ഞിൽ...)


തണുപ്പാകെ മറന്നീടാൻ

കൈയ്യാലെ മൂടാം നിന്നെ

പുതപ്പെന്ന പോലെ ഓമലെ (2)


മഞ്ഞേ മണി മാറാതെ

രാവേ പടി ചാരാതെ

കണ്ണേ ഇമ ചിമ്മാതെ

മലരമ്പു കൊള്ളുന്ന നേരങ്ങളിൽ ( മഞ്ഞിൽ..)


മുളക്കുന്നെൻ കുളിരോടെ

വെൺ തിങ്കൾ ഞാനോ താനേ

കൊതിക്കുന്നു നിന്നെ ആമ്പലേ (2)

ആണിൻ കുയിലൊന്നേ നീ

നേരം പുലരുന്നെന്നായ്

ചുമ്മാ കുഴലൂതാതെ

മണിമാരന്റെ ശീലുള്ള യാമങ്ങളിൽ ( മഞ്ഞിൽ..)







ഇവിടെ






വിഡിയോ