Powered By Blogger

Friday, February 19, 2010

അന്യർ [2003] യേശുദാസ് സുജാത

രമേഷ് നാരായണ്‍










ചിത്രം: അന്യര്‍ [2003] ലെനിന്‍ രാജേന്ദ്രന്‍
രചന: എം ഡി രാജേന്ദ്രന്‍
സംഗീതം: മോഹന്‍ സിത്താര / രമേഷ് നാരായണ്‍
പാടിയതു: സുജാത


പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ
കുളിരലയായി എന്‍ അഴകലയായി..
എന്‍ മനസ്സിലെ കടമ്പുകള്‍ പൂത്തു
മഞ്ഞു മണിക്കണ്ണിമാലകള്‍ കോര്‍ത്തു
നാണം പൊതിയുമീ കുന്നിന്‍ മടിയിലോ
നീ കുളിരലയായി എന്‍ അഴകലയായി

അവന്‍ ചോലയ്ക്കരികില്‍ നിന്നു
മുളം തേനും തിനയും തന്നു..
ആരും കൊതിയ്ക്കുന്ന മണിച്ചെപ്പ് തന്നു
താനെ തുടുക്കുന്ന ചാന്ത് പൊട്ട് തന്നു
കൈയ്യില്‍ മണിച്ചിത്ര വളപ്പൊതിയുണ്ടോ
കണ്ടാല്‍ ചിരിയ്ക്കുന്ന കൊലുസ്സുകളുണ്ടോ
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ

കാടുവാഴും ദൈവമറിയാതെ
കാണാഭൂതങ്ങളുമറിയാതെ
ഉള്ളിലേറുമാടം കെട്ടുമവന്‍ നാളെ
കല്ലുമാലചാര്‍ത്തി ഊരുചുറ്റും നീളേ
കന്നിരാവിലന്നു പെരുങ്കളിയാട്ടം
തുള്ളും നാവിലന്നു വെളുപ്പോളം തോറ്റം
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ

പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ
കുളിരലയായി എന്‍ അഴകലയായി..
എന്‍ മനസ്സിലെ കടമ്പുകള്‍ പൂത്തു
മഞ്ഞു മണിക്കണ്ണിമാലകള്‍ കോര്‍ത്തു
നാണം പൊതിയുമീ കുന്നിന്‍ മടിയിലോ
നീ കുളിരലയായി എന്‍ അഴകലയായി

അവന്‍ ചോലയ്ക്കരികില്‍ നിന്നു
മുളം തേനും തിനയും തന്നു..
ആരും കൊതിയ്ക്കുന്ന മണിച്ചെപ്പ് തന്നു
താനെ തുടുക്കുന്ന ചാന്ത് പൊട്ട് തന്നു
കൈയ്യില്‍ മണിച്ചിത്ര വളപ്പൊതിയുണ്ടോ
കണ്ടാല്‍ ചിരിയ്ക്കുന്ന കൊലുസ്സുകളുണ്ടോ
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ

കാടുവാഴും ദൈവമറിയാതെ
കാണാഭൂതങ്ങളുമറിയാതെ
ഉള്ളിലേറുമാടം കെട്ടുമവന്‍ നാളെ
കല്ലുമാലചാര്‍ത്തി ഊരുചുറ്റും നീളേ
കന്നിരാവിലന്നു പെരുങ്കളിയാട്ടം
തുള്ളും നാവിലന്നു വെളുപ്പോളം തോറ്റം
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ

ഇവിടെ

വിഡിയോ

ഇനിയും: >>>>>>>>>>>>>>>>>>>>>

രചന: ഓ.എന്‍.വി.
സംഗീതം: രമേഷ് നാരായണ്‍
പാടിയതു:യേശുദാസ് “അനുരാഗമാനന്ദ സൌഗന്ധികം “

ആ‍ാ...മാ മ ഗ സ
ഗ മ ധ
ധ മ ധ നി മ
സ നി ധ മ ധ മ നി രി മ
ധ നി സ നി ധ മ രി രി മ പ
മ രി നി രി മ പ ധ
നി രി മ രി സ

അനുരാഗമാനന്ദ സൌഗന്ധികം
അതു മുകര്‍ന്നേതോ ആത്മാവിലെ
സംഗീതമായ് ഉന്‍ദമായ്.... [2]

ഋതുശോഭ ആകെ ഒരു പെണ്‍കിടാവില്‍ [2]
കണികണ്ട കണ്ണില്‍ കനവായുദിക്കാം
മയിലാഞ്ചി ചാര്‍ത്തും ഇരു കയ്യുകള്‍.... (അനു രഗമാനന്ദ....

ഹൃദയത്തിലേതോ കുയിലിന്റെ ഗാനം [2]
ശ്രുതി ചേര്‍ത്തു മൂളാന്‍ സിരകള്‍ക്കു മോഹം
കുടല്‍ വീണയാക്കി ഉയിര്‍ ഗാനമായി...(അനു രഗമാനന്ദ....

ഇവിടെ

ബോണസ്: രമേഷ് ണരായണ്‍ “ രാഗ് മേഘ്“


വിഡിയോ

തുലാവർഷം [1976] യേശുദാസ്, ജാനകി,



“യമുനേ നീയൊഴുകൂ യാമിനീ ...

ചിത്രം: തുലാവർഷം [1976] ശങ്കരൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: സലിൽ ചൗധരി

പാടിയതു: എസ് ജാനകി & കെ ജെ യേശുദാസ്

യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
ഇതിലെ നീയൊഴുകൂ (യമുനേ)


കുളിർത്തെന്നൽ നിന്റെ നേർത്ത മുണ്ടുലച്ചിടുമ്പോൾ
കവിളത്തു മലർക്കുടങ്ങൾ ചുവന്നു വിടർന്നിടുമ്പോൾ
തുളുമ്പുന്ന സോമരസത്തിൻ തളിർക്കുപിൾ നീട്ടിക്കൊണ്ടീ
തേർ‌ തെളിയ്ക്കും പൌർണ്ണമാസി
പഞ്ചശരൻ പൂക്കൾ നുള്ളും കാവിൽ
അന്തഃപുരവാതിൽ തുറക്കു നീ(2)
വിലാസിനീ സ്വപ്നവിഹാരിണീ ആ...ആ‍ാ...ആ.... (യമുനേ)

മദം കൊണ്ട് നിന്റെ ലജ്ജ പൂവണിഞ്ഞിടുമ്പോൾ
മദനന്റെ ശരനഖങ്ങൾ മനസ്സു പൊതിഞ്ഞീടുമ്പോൾ
വികാരങ്ങൾ വന്നണയുമ്പോൾ വീണമീട്ടുമസ്ഥികളോടെ
തീരഭൂവിൽ കാത്തിരിക്കും
അഷ്ടപദിപ്പാട്ടൊഴുകും രാവിൽ അല്ലിത്തളിർ മഞ്ചം വിരിക്കൂ നീ (2)
മനോഹരീ സ്വർഗ്ഗമനോഹരീ ആ...ആ...ആ... (2)


ഇവിടെ

വിഡിയോ



ഇനിയും: >>>>>>>>>>>>>>>>

പാടിയതു: യേശുദാസ് “ കേളീ നളിനം വിടരുമോ...”

കേളീ നളിനം വിടരുമോ
ശിശിരം പൊതിയും കുളിരിൽ നീ…
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിൻ സരസ്സിൽ നീ..
കേളീ നളിനം വിടരുമോ ...

നിശാ നൃത്ത സോപാനത്തിൽ
തുഷാരാർദ്ര ശിൽപ്പം പോലെ
ഒരിക്കൽ ഞാൻ കണ്ടു നിന്നെ
ഒരു വജ്ര പുഷ്പം പോലെ
തുടുത്തുവോ തുടിച്ചുവോ
തളിർത്ത നാണം
വിടരുമോ ശിശിരം
പൊതിയും കുളിരിൽ നീ..
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിൻ സരസ്സിൽ നീ
കേളീ നളിനം വിടരുമോ..

മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മനസ്സുണർ്ത്താൻ് വന്ന
മായാ മേനകേ
ഇതാണെന്റെ പ്രേമ കുടീരം
ശതാവരി ചിത്ര കുടീരം
ഇണ ചേരും ആശ്ലേഷത്തിൽ
ഇളം മണ്ണു പൂത്ത കുടീരം
ഇവിടെ നിൻ പാദസരം കിലുങ്ങുകില്ലേ
വിടരുമോ ശിശിരം
പൊതിയും കുളിരിൽ നീ..
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിൻ സരസ്സിൽ നീ
കേളീ നളിനം വിടരുമോ..


ഇവിടെ

വിഡിയോ



ഇനിയും: >>>>>>>>>>>>>>>>>>>>>>>

പാടിയതു: എസ്. ജാനകി. “സ്വപ്നാടനം ഞാൻ തുടരുന്നു ...”

സ്വപ്നാടനം ഞാൻ തുടരുന്നു എന്റെ
സ്വപ്നാടനം ഞാൻ തുടരുന്നൂ
വിട തന്നാലും വിട തന്നാലും
എന്റെ വിരഹ ദു:ഖ സ്മരണകളേ ( സ്വപ്നാ..)

വിടരും മുൻപേ കൊഴിയുന്നൂ രാഗം
വിരൽ തൊടും മുൻപേ വിതുമ്പുന്നൂ
അടുക്കും മുൻപേ അകലുന്നൂ മോഹം
ഉണരും മുൻപേ മരിക്കുന്നു എന്നിൽ
ഉണരും മുൻപേ മരിക്കുന്നു ( സ്വപ്നാടനം...)

തനിച്ചിരിക്കുമ്പോൾ മിഴി പൊത്തുന്നൂ
തിരിഞ്ഞു നോക്കുമ്പോൾ മറയുന്നൂ
അടുക്കും മുൻപേ അകലുന്നു മോഹം
ഉണരും മുൻപേ മരിക്കുന്നു എന്നിൽ
ഉണരും മുൻപേ മരിക്കുന്നൂ... ( സ്വപ്നാടനം....)


ഇവിടെ

വിഡിയോ

അനുഭൂതി [ 1997] ചിത്ര, യേശുദാസ്, ബിജു നാരായണൻ [4]



“അനുഭൂതി തഴുകി ആദ്യവർഷമേഘം...

ചിത്രം: അനുഭൂതി [1997] ഐ.വി. ശശി
രചന: എം.ഡി. രാജേന്ദ്രൻ/ പി.എൻ.വിജയകുമാർ
സംഗീതം: ശ്യാം

പാടിയതു: ചിത്ര/ എം.ജി ശ്രീകുമാർ

സുരേഷ് ഗോപി


അനുഭൂതി തഴുകി ആദ്യവർഷമേഘം
ആത്മാവിലെഴുതി ഭാവന (2)
കവിതേ നിന്നുടയാട നെയ്തൂ താഴ്വരചോല
മേലേ മഴമുകിൽ മാല നീളേ കുളിരൊളിമാല
(അനുഭൂതി...)


മജ്ഞീരമണിയും മഞ്ജുളലയമോടെ
മാലേയമണിയും മഞ്ജിമയോടെ
മകരന്ദമൊഴുകും മണിമഞ്ജുഷ പോലെ
മതിലേഖ മുകരും മാൻ മിഴി പോലെ
ഹിമകണമതിലലിയുന്നൂ ആ...ആ.ആ.ആ
നിറപൗർണ്ണമി നീയെന്നും ആ..ആ.ആ.ആ
ഏകാന്തതേയെൻ ഭാവമായ്
കനവുകളിൽ നിനവുകളിൽ കുളിരു കോരി നീ
(അനുഭൂതി..)


സംഗീതമുണരും സ്വരമുരളിക പോലെ
സായൂജ്യമണിയും സാധന പോലെ
സൗന്ദര്യലഹരി സൗപർണ്ണിക പോലെ
സാഫല്യമേകും സുഷമകൾ പോലെ
മിഴിയിണകളിലണയുന്നു ആ..ആ.ആ.ആ.ആ
വരവർണ്ണിനീ നീയെന്നും ആ..ആ.ആ
ശാലീനതേ എൻ ജീവനിൽ
ഇരവുകളിൽ പകലുകളിൽ തളിരു ചൂടി നീ
(അനുഭൂതി..)


ഇവിടെ

ഇനിയും: >>>>>>>>>>>>>>


പാടിയതു: യേശുദാസ് “അടുക്കുന്തോറും അകലെ അകലേ...”

ആ...ആ.ആ..ആ.ആ
അടുക്കുന്തോറും അകലെ അകലേ
സമസ്യയാകും സംഗമങ്ങൾ
അകലുന്തോറും തീരമണയും ജന്മമേതോ ബന്ധനം
അനന്തതേ അപാരതേ
കാവൽ നിൽക്കും കാലമേ സാക്ഷി നീ


ഹൃദയരാഗം തരളമാകും നിമിഷമുണരും സുകൃതങ്ങളേ
അഭയമന്ത്രം ആശാതരംഗം
കനവിലാളും കൈവല്യനാളം
ഇരുളിലലിയുന്നു മിഥുനാത്മഗീതം
വ്യർത്ഥതാപങ്ങളോ മറയുന്ന ജലരേഖയോ
വിധിയുടെ ലയഭംഗമോ
(അടുക്കുന്തോറും...)

മുഖപടങ്ങൾ ചിതറി വീഴും നിഴലിൽ മിന്നും വ്യാമോഹമേ
ചുവരില്ലാതെ എഴുതുന്ന ചിത്രം
മധുവില്ലാതെ പൊഴിയും വസന്തം
തിരിയിലെരിയുന്നു നിർമ്മാല്യ ശലഭം
ജന്മശാപങ്ങളോ ജനിമൃതി ദുഃഖങ്ങളോ
ജഗതി തൻ ജഗശാപമോ
(അടുക്കുന്തോറും...)

ഇവിടെ

ഇനിയും: >>>>>>>>>>>>>>>>>

പാടിയതു: ബിജു നാരായണൻ “മൗനമേ നിൻ മൂക നിശ്ചേഷ്ട നിദ്ര തൻ ....”

മൗനമേ...മൗനമേ..

മൗനമേ നിൻ മൂക നിശ്ചേഷ്ട നിദ്ര തൻ (2)
ഭാവങ്ങൾ തേടി ഞാൻ അലയുന്നിതെത്ര നാൾ
മൗന വ്രതശുദ്ധി എന്നിളകാത്ത മനസിലോ
സത്തയന്വേഷിപ്പൂ നിൻ പ്രിയ ജഗത്തിലോ
(മൗനമേ..)

തപസ്സു ചെയ്തിളകാതെ മന്വന്തരങ്ങളായ്
യോഗ നിദ്രകൾ പൂണ്ട ഗിരിശൃംഗനിരകളും
ഇടിനാദമുറങ്ങുന്ന കാർമേഘജാലവും
പൊട്ടിത്തെറിക്കാത്തോരഗ്നി ശൈലങ്ങളും
മൗനത്തിന്നതിസാന്ദ്ര ശാന്ത ഭാവങ്ങളായ്
(മൗനമേ..)

പൂവിതൾ ചോന്നതും മഞ്ഞുരുകി മാഞ്ഞു മൂകമായ്
നിന്റെ വാചാലമാം മൗനമായ്
മൗനസംഗീതങ്ങൾ തീർക്കുന്നീ തൂഴി
മൗനത്തിനൊരു മന്ത്ര ശുദ്ധിയുണ്ടറിയാത്ത
താളമുണ്ടനവദ്യലഹരിയുണ്ട്
അതിലുള്ളിലലിയുന്ന മൗനസംഗീതമുണ്ട്
അത് തേടിയലയുന മനസ്സിനസ്വസ്ഥമായ് ശാന്തത
ഇവിടെ
ഇനിയും: >>>>>>>>>>>>>>

പാടിയതു: ചിത്ര :: “വിൺ ദീപങ്ങൾ ചൂടി വെൺ ജ്വാലാസുമങ്ങൾ ...”

വിൺ ദീപങ്ങൾ ചൂടി വെൺ ജ്വാലാസുമങ്ങൾ
അറിയാതെ ആരോരുമറിയാതെ
നിഴലിൻ നിറവിൽ കുളിരൊളിയായി
നിൻ രാഗ താരാഞ്ജലി
(വിൺ ദീപങ്ങൾ..)


യാമങ്ങളിൽ ശുഭതാളങ്ങളിൽ
താനേ തുളുമ്പുന്ന മോഹങ്ങളേ (2)
മധുകണമായ് തളിരിതളിൽ നിറയുന്നുവോ
മണിശലഭച്ചിറകിമേൽ ഉയരുന്നുവോ
മനതാരിൽ ഉയരുന്നുവോ
(വിൺ ദീപങ്ങൾ..)

നാളങ്ങളിൽ ശ്രുതി മേളങ്ങളിൽ
താനേ മുഴങ്ങുന്ന മൗനങ്ങളേ (2)
ഇനി മൊഴിയായ് സ്വരജതിയായ് ഉണരുന്നുവോ
ഒരു മധുരച്ചിന്തിന്മേൽ ഉതിരുന്നുവോ
അകതാരിൽ ഉതിരുന്നുവോ
(വിൺ ദീപങ്ങൾ..)


ഇവിടെ