Powered By Blogger

Friday, February 19, 2010

തുലാവർഷം [1976] യേശുദാസ്, ജാനകി,



“യമുനേ നീയൊഴുകൂ യാമിനീ ...

ചിത്രം: തുലാവർഷം [1976] ശങ്കരൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: സലിൽ ചൗധരി

പാടിയതു: എസ് ജാനകി & കെ ജെ യേശുദാസ്

യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
ഇതിലെ നീയൊഴുകൂ (യമുനേ)


കുളിർത്തെന്നൽ നിന്റെ നേർത്ത മുണ്ടുലച്ചിടുമ്പോൾ
കവിളത്തു മലർക്കുടങ്ങൾ ചുവന്നു വിടർന്നിടുമ്പോൾ
തുളുമ്പുന്ന സോമരസത്തിൻ തളിർക്കുപിൾ നീട്ടിക്കൊണ്ടീ
തേർ‌ തെളിയ്ക്കും പൌർണ്ണമാസി
പഞ്ചശരൻ പൂക്കൾ നുള്ളും കാവിൽ
അന്തഃപുരവാതിൽ തുറക്കു നീ(2)
വിലാസിനീ സ്വപ്നവിഹാരിണീ ആ...ആ‍ാ...ആ.... (യമുനേ)

മദം കൊണ്ട് നിന്റെ ലജ്ജ പൂവണിഞ്ഞിടുമ്പോൾ
മദനന്റെ ശരനഖങ്ങൾ മനസ്സു പൊതിഞ്ഞീടുമ്പോൾ
വികാരങ്ങൾ വന്നണയുമ്പോൾ വീണമീട്ടുമസ്ഥികളോടെ
തീരഭൂവിൽ കാത്തിരിക്കും
അഷ്ടപദിപ്പാട്ടൊഴുകും രാവിൽ അല്ലിത്തളിർ മഞ്ചം വിരിക്കൂ നീ (2)
മനോഹരീ സ്വർഗ്ഗമനോഹരീ ആ...ആ...ആ... (2)


ഇവിടെ

വിഡിയോ



ഇനിയും: >>>>>>>>>>>>>>>>

പാടിയതു: യേശുദാസ് “ കേളീ നളിനം വിടരുമോ...”

കേളീ നളിനം വിടരുമോ
ശിശിരം പൊതിയും കുളിരിൽ നീ…
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിൻ സരസ്സിൽ നീ..
കേളീ നളിനം വിടരുമോ ...

നിശാ നൃത്ത സോപാനത്തിൽ
തുഷാരാർദ്ര ശിൽപ്പം പോലെ
ഒരിക്കൽ ഞാൻ കണ്ടു നിന്നെ
ഒരു വജ്ര പുഷ്പം പോലെ
തുടുത്തുവോ തുടിച്ചുവോ
തളിർത്ത നാണം
വിടരുമോ ശിശിരം
പൊതിയും കുളിരിൽ നീ..
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിൻ സരസ്സിൽ നീ
കേളീ നളിനം വിടരുമോ..

മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മനസ്സുണർ്ത്താൻ് വന്ന
മായാ മേനകേ
ഇതാണെന്റെ പ്രേമ കുടീരം
ശതാവരി ചിത്ര കുടീരം
ഇണ ചേരും ആശ്ലേഷത്തിൽ
ഇളം മണ്ണു പൂത്ത കുടീരം
ഇവിടെ നിൻ പാദസരം കിലുങ്ങുകില്ലേ
വിടരുമോ ശിശിരം
പൊതിയും കുളിരിൽ നീ..
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിൻ സരസ്സിൽ നീ
കേളീ നളിനം വിടരുമോ..


ഇവിടെ

വിഡിയോ



ഇനിയും: >>>>>>>>>>>>>>>>>>>>>>>

പാടിയതു: എസ്. ജാനകി. “സ്വപ്നാടനം ഞാൻ തുടരുന്നു ...”

സ്വപ്നാടനം ഞാൻ തുടരുന്നു എന്റെ
സ്വപ്നാടനം ഞാൻ തുടരുന്നൂ
വിട തന്നാലും വിട തന്നാലും
എന്റെ വിരഹ ദു:ഖ സ്മരണകളേ ( സ്വപ്നാ..)

വിടരും മുൻപേ കൊഴിയുന്നൂ രാഗം
വിരൽ തൊടും മുൻപേ വിതുമ്പുന്നൂ
അടുക്കും മുൻപേ അകലുന്നൂ മോഹം
ഉണരും മുൻപേ മരിക്കുന്നു എന്നിൽ
ഉണരും മുൻപേ മരിക്കുന്നു ( സ്വപ്നാടനം...)

തനിച്ചിരിക്കുമ്പോൾ മിഴി പൊത്തുന്നൂ
തിരിഞ്ഞു നോക്കുമ്പോൾ മറയുന്നൂ
അടുക്കും മുൻപേ അകലുന്നു മോഹം
ഉണരും മുൻപേ മരിക്കുന്നു എന്നിൽ
ഉണരും മുൻപേ മരിക്കുന്നൂ... ( സ്വപ്നാടനം....)


ഇവിടെ

വിഡിയോ

No comments: