Tuesday, April 10, 2012

ബ്യൂടിഫുൾ [ 2011] വി.കെ. പ്രകാശ്ചിത്രം: ബ്യൂടിഫുൾ [ 2011] വി.കെ. പ്രകാശ്

താരനിര: ജയസൂര്യ, മേഘ്ന രാജ്, അപർണ്ണ, അനൂപ് മേനോൻ, നന്ദു
രചന: അനൂപ് മേനോൻ
സംഗീതം: രതീഷ് വേഗ

1. പാടിയതു: ഗായത്രി

ആ...ആ..ആ
നിൻ വിരൽത്തുമ്പിൽ അണയും കണിമുകിൽ
എന്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ (2)
എൻ മുടിച്ചാർത്തിൽ അലയും ജലകണം
നിന്നുള്ളിൽ ഉലയും മിന്നലായ് മാറവേ

ആ...ആ...ആ...ആ...
ഈ വെള്ളിമഴയിൽ എൻ പാതിമെയ്യിൽ
അടരുന്ന പൂവിലെ ഇണ ചേരുമിതളായി (2)
പുതുമണ്ണിൽ നീയുണർന്നു
അലനുരയിൽ ആരെ നനഞ്ഞു

ആ...ആ...ആ..ആ...
നിൻ ശ്വാസധാരയിൽ കുറുകും മൗനവും
എൻ വ്രീളാർദ്രമാം ചുണ്ടിൻ സ്പന്ദവും (2)
തണുവണി കൈകൾ ചേർക്കും
പുലർ നിലാവിൽ അരികിൽ ആരോ
(നിൻ വിരൽത്തുമ്പിൽ...)


AUDIO


VIDEO


2. പാടിയതു: തുളസി യതീന്ദ്രൻ / ഉണ്ണീ മേനോൻ


മഴനീര്‍ത്തുള്ളികള്‍ എന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
വെണ്‍ ശംഖിലെ ലയഗാന്ധര്‍വ്വമായ്
ഞാന്‍ നിന്റെ സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ്
കതിരിടും മോഹത്തിന്‍ പൊന്നോളമായ്
മഴനീര്‍ത്തുള്ളികള്‍ എന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും

രാമേഘം പോല്‍ വിണ്‍ താരം പോല്‍
ഞാനെന്തേ അകലെ നില്‍പ്പൂ
ശ്രീരാഗമായ് എന്‍ ചുണ്ടിലെ
സന്ധ്യയില്‍ അലിഞ്ഞിടൂ
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തു നിന്നെന്നോര്‍ത്തുവോ
മഴനീര്‍ത്തുള്ളികള്‍ എന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും

തൂമഞ്ഞിലെ വെയില്‍ നാളം പോല്‍
എന്‍ കണ്ണില്‍ നിന്‍ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റുവേലയെന്തിനോ
ഒരു മാത്ര കാത്തെന്നോര്‍ത്തുവോ
(മഴനീര്‍ത്തുള്ളികള്‍)


AUDIOVIDEO


3. പാടിയതു: വിജയ് യേശുദാസ്

മൂവന്തിയായ് അകലെ
കടലില്‍ മൈലാഞ്ചി നേരം
കൂട് മറന്നൊരു പ്രാവോ
കൂട്ടായ് മാറുന്നതാരോ
ഇന്നലെയിന്‍ ലയ സന്ധ്യകളില്‍
ഇരുവരും അണയുന്ന തീരം
ചില്ലുവാതിലില്‍ പൂനിലാപ്പാളി
നീന്തി വന്നുവെന്നോ
ചിന്നിടും സ്നേഹ രാഗപഞ്ചമം
ചേര്‍ത്തു വച്ചതാരോ
വള്ളി മേലെ രാപ്പാടികള്‍
ഞങ്ങള്‍ക്കായ് മേലാപ്പ് തീര്‍ക്കും
(മൂവന്തിയായ് )

മെല്ലെ കൂടെ പോരുന്നോ നീ
തിങ്കള്‍പ്പൂവായി
അരികില്‍ നില്‍ക്കും താരം
നിന്നോടെന്തേ കളി ചൊല്ലി
ദൂരെ പാടുന്നു
ആരോ മേളം കൂടാതെ
മിഴി രണ്ടും തേടും രാവിന്‍ കാഴ്ചകള്‍
ഇവര്‍ രണ്ടും ഒഴുകും തീരാ യാത്രകള്‍
(മൂവന്തിയായ് )AUDIO


VIDEO


4. പാടിയതു: നവീൻ അയ്യർ, ബാലു തങ്കച്ചൻ, അജിത്

രാപ്പൂവിനും നിൻ നാണം വന്നുവോ
ചെന്തീക്കനൽ നിൻ ചുണ്ടിൽ ചേർന്നുവോ
എത്താത്തൊരേതോ കൊമ്പിന്റെ മേലേ
കളിയാടും സ്വപ്നങ്ങളും
രാക്കൊമ്പുമല്ല നേരിൽ മടങ്ങുന്ന നാടൻ തിങ്കളോ
വെണ്ണിലാവിൻ വെണ്ണ തോൽക്കും
നിന്റെയോമൽ മെയ്യിലോ
(രാപ്പൂവിനും...)

രാക്കൊമ്പുമല്ല നേരിൽ മടങ്ങുന്ന നാടൻ തിങ്കളോ
വെണ്ണിലാവിൻ വെണ്ണ തോൽക്കും
നിന്റെയോമൽ മെയ്യിലോ

സാസസ ഗ രിരിരി സസസ നിനി ധനിസ ധനിസ ധനിസ
രിരിരിരി സാസസ നിനിനി ധപ മപധ മപധ മപധ
സരിസഗ രിസ സരിസമ മപ സരിസമപ
സരിസ സാനിധപമ ഗരിസ സനി സരിസഗ
സരിസ സാനിധപ മഗരിസ സനി
നിധപ നിധപമഗ....
നഗുമോ മുഗനലേ നീനാജാലീ തെലിസീ
നഗുമോ ഓ മുഗനലേ നീനാജാലീ തെലിസീ
നഗുമോ......


AUDIO
================================================================

ബോണസ്: ബോഡിഗാർഡ്[ ഹിന്ദി]
SINGERS:RAHAT FATEH ALI KHAN & SHREYA GHOSHALaa

teri meri, meri teri prem kahani hai mushkil
do lafzon mein yeh bayaan na ho paaye
ik ladka, ik ladki ki yeh kahani hai nayi
do lafzon mein yeh bayaan na ho paaye

teri meri, meri teri prem kahani hai mushkil
do lafzon mein yeh bayaan na ho paaye
ik dooje se hue judaa, jab ik dooje ke liye bane
teri meri, meri teri prem kahani hai mushkil
do lafzon mein yeh bayaan na ho paaye
aa

tumse dil jo lagaya, toh jahaan maine paaya
kabhi socha na tha yun, meelon door hoga saaya
kyun khuda tune mujhe aisa khwaab dikhaya
jab haqeeqat mein usse todna tha
aa

ik dooje se hue judaa, jab ik dooje ke liye bane
teri meri, meri teri prem kahani hai mushkil
do lafzon mein yeh bayaan na ho paaye

teri meri baaton ka har lamha sab se rangjaana
do lafzon mein yeh bayaan na ho paaye
har ehsaas mein tu hai, har ik yaad mein tera afsaana
do lafzon mein yeh bayaan na ho paaye

aa

saara din bit jaaye, saari raat jagaaye
bas khayal tumhara, lamha lamha tadpaaye
yeh tadap keh rahi hai mit jaaye faasle
yeh tere mere darmeyaan jo hai saare

ik dooje se hue judaa jab ik dooje ke liye bane
teri meri baaton ka har lamha sab se anjaana
do lafzon mein yeh bayaan na ho paaye
har ehsaas mein tu hai har ik yaad mein tera afsaana
do lafzon mein yeh bayaan na ho paaye

teri meri, meri teri prem kahani hai mushkil
do lafzon mein yeh bayaan na ho paaye
VIDEO