Powered By Blogger

Sunday, May 9, 2010

കൈതപ്രം : 10 തിരഞ്ഞെടുത്ത ഗാനങ്ങൾ










1. ചിത്രം: ചമയം[1993] ഭരതൻ
അഭിനേതാക്കൾ: മുരളി, മനോജ് കേ. ജയൻ. സിതാര, രെഞ്ചിത

രചന: കൈതപ്രം
സംഗീതം: ജോൺസൺ

പാടിയതു: ചിത്ര



രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ

ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ ( രാജഹംസമേ...)

എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ (രാജഹംസമേ..)

ഇവിടെ

വിഡിയോ

വിഡിയോ



2. ചിത്രം: മഴവില്‍ക്കാവടി [ 1989 ] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: ജി വേണുഗോപാല്‍ ,സുജാത

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ
ഓ... എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ

(പള്ളിത്തേരുണ്ടോ)

കാടേറിപ്പോരും കിളിയേ പൂക്കൈത-
കടവിലൊരാളെ കണ്ടോ - നീ കണ്ടോ (കാടേറി)
താംബൂലത്താമ്പാളത്തില്‍ കിളിവാലന്‍ വെറ്റിലയോടെ
വിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരം
നിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോ
എന്നോടൊന്നുരിയാടാന്‍ അവനിന്നരികില്‍ വരുമെന്നോ

(പള്ളിത്തേരുണ്ടോ)

തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്‍-
പാട്ടുകളവിടെ കേട്ടോ - നീ കേട്ടോ (തുളുനാടന്‍ )
നിറകതിരും തങ്കവിളക്കും അകതാരില്‍ പത്തരമാറ്റും
മറിമാന്‍‌മിഴിയാളില്‍ കണ്ടോ നിന്‍ മനമൊന്നുരുകിപ്പോയോ
നിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോ
എന്നില്‍ വീണലിയാനായ് അവളെന്‍ നിനവില്‍ വരുമെന്നോ
(പള്ളിത്തേരുണ്ടോ)

ഇവിടെ

വിഡിയോ

3. ചിത്രം: ഹിസ് ഹൈനസ്സ് അബ്ദുള്ള [1990] സിബി മലയിൽ.
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ


പാടിയതു:: കെ ജെ യേശുദാസ് : “ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ...



ആ ......ആ ......ആ .....ആ ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ഏതേതോ കഥയിൽ സരയുവിലൊരു ചുടു-
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)

ഏതേതോ കഥയിൽ യമുനയിലൊരു-
വനമലരായൊഴുകിയ ഞാൻ (2)
യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ
സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ...


ഇവിടെ


വിഡിയോ




4. ചിത്രം: കിരീടം [ 1989 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍

പാടിയതു: എം ജി ശ്രീകുമാര്‍

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
പുള്ളോര്‍ക്കുടം പോലെ തേങ്ങി


(കണ്ണീര്‍)

ഉണ്ണിക്കിടാവിന്നു നല്‍കാന്‍
അമ്മ നെഞ്ചില്‍ പാലാഴിയേന്തി
ആയിരം കൈ നീട്ടി നിന്നു
സൂര്യതാപമായ് താതന്റെ ശോകം
വിട ചൊല്ലവേ നിമിഷങ്ങളില്‍
ജലരേഖകള്‍ വീണലിഞ്ഞൂ
കനിവേകുമീ വെണ്മേഘവും
മഴനീര്‍ക്കിനാവായ് മറഞ്ഞു, ദൂരെ
പുള്ളോര്‍ക്കുടം കേണുറങ്ങി


(കണ്ണീര്‍‌)

ഒരു കുഞ്ഞു പാട്ടായ് വിതുമ്പി
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടുനാളായലഞ്ഞു
പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ് കിരീടം മറഞ്ഞൂ
കദനങ്ങളില്‍ തുണയാകുവാന്‍
വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ
പുള്ളോര്‍ക്കുടം പോലെ വിങ്ങി


(കണ്ണീര്‍)

ഇവിടെ

വിഡിയോ


5. ചിത്രം: കാരുണ്യം [ 1997 ] ലോഹിതദാസ്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: കൈതപ്രം
പാടിയതു:: കെ ജെ യേശുദാസ്


മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ…
(മറക്കുമോ നീയെന്റെ.. )

തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ
(മറക്കുമോ നീയെന്റെ.. )

ഒന്നു തൊടുമ്പോൾ നീ താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ… ഹൃദയമേ…
മറക്കാം എല്ലാം നമുക്കിനി മറക്കാം




ഇവിടെ


വിഡിയോ




6. ചിത്രം: ദേശാടനം [ 1996] ജയരാജ്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി

പാടിയതു: സുജാത


എങ്ങനെ ഞാൻ ഉറക്കേണ്ടൂ എങ്ങനെ ഞാൻ ഉണർത്തേണ്ടൂ (2)
എൻ മനസ്സിൻ ആലിലയിൽ പള്ളി കൊള്ളും കണ്ണനുണ്ണീ
എങ്ങനെ ഞാൻ ഉറക്കേണ്ടൂ എങ്ങനെ ഞാൻ ഉണർത്തേണ്ടൂ

കോടി ജന്മം കഴിഞ്ജാലും നോൽമ്പെടുത്ത് കാത്തിരിക്കും (2)
അമ്മ നെഞ്ചിൻ ആടലോടെ ആയർപ്പെണ്ണായ് ഞാനിരിക്കും (എങ്ങനെ ഞാൻ..)


എങ്ങി നിൽക്കും അമ്പാടിയിൽ തേങ്ങിയോടും കാളിന്ദിയായ് (2)
പൂക്കടമ്പായ് പൈക്കിടാവായ് നീയണയാൻ കാത്തിരിപ്പൂ (എങ്ങനെ ഞാൻ...)
ആട്ടമാടാൻ ത്രാണിയില്ല പാട്ടു പാടാൻ ഈണമില്ല (2)
മാമഴയായ് പെയ്തുണരാൻ മാമയിലായ് ഞാനിരിക്കും (2)

എങ്ങനെ ഞാൻ ഉറക്കേണ്ടൂ എങ്ങനെ ഞാൻ ഉണർത്തേണ്ടൂ (2)
എൻ മനസ്സിൻ ആലിലയിൽ പള്ളി കൊള്ളും കണ്ണനുണ്ണീ

ഇവിടെ

വിഡിയോ





7. പാടിയതു: യേശുദാസ് & മഞ്ജു തോമസ്......

കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ (2)
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മ ദു:ഖം (കളിവീട്..)

ആ..ആ...ആ..
താരാട്ടു പാടിയാലെ ഉറങ്ങാറുള്ളൂ
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറൂള്ളൂ
താരാട്ടു പാടിയാലെ ഉറങ്ങാറുള്ളൂ
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറൂള്ളൂ
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളൂ എന്റെ
കൈവിരൽ തുമ്പു പിടിച്ചേ നടക്കാറുള്ളൂ
അവൻ നടക്കാറുള്ളൂ
കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ


ഇനിയെന്നു കാണുമെന്നായ് പിടഞ്ഞു പോയി
എന്റെ ഇടനെഞ്ചിൽ ഓർമ്മകൾ തുളുമ്പി പോയി
ഇനിയെന്നു കാണുമെന്നായ് പിടഞ്ഞു പോയി
എന്റെ ഇടനെഞ്ചിൽ ഓർമ്മകൾ തുളുമ്പി പോയി

എത്രയായാലുമെൻ എൻ ഉണ്ണിയല്ലേ അവൻ
വില പിടിയാത്തൊരെൻ നിധിയല്ലേ എന്റെ പുണ്യമല്ലേ

കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ (2)
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മ ദു:ഖം
കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ...



ഇവിടെ


വിഡിയോ




8. ചിത്രം : അഴകിയ രാവണന്‍ [1996] കമൽ
അഭിനേതാക്കൾ: മമ്മൂട്ടി, ശ്രീനിവാസൻ,ഭാനുപ്രിയ, വലസലാ മേനോൻ, ബിജു മേനോൻ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ് & ശബ്നം

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം (2)


പിന്നില്‍ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലി നീര്‍ത്തുന്ന കോല മയിലായ്
മൂക്കിലോടുന്ന മേട്ടിലൊളിക്കാം
സ്വര്‍ണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം ( വെണ്ണിലാ...)

കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും
ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പന്‍ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട് (വെണ്ണിലാ..)

ഇവിടെ


വിഡിയോ




9. ചിത്രം: അമരം [1991] ഭരതൻ
അഭിനേതാക്കൾ: മമ്മൂട്ടി, മുരളി, ചിത്ര, മാതു, അശോകൻ, കെ. പി.എ.സി. ലളിത


രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്



വികാര നൗകയുമായ്
തിരമാലകളാടിയുലഞ്ഞു...
കണ്ണീരുപ്പു കലർന്നൊരു മണലിൽ
വേളിപ്പുടവ വിരിഞ്ഞു..
രാക്കിളി പൊൻമകളേ... നിൻ പൂവിളി
യാത്രാമൊഴിയാണോ...
നിൻ മൗനം.... പിൻവിളിയാണോ....

വെൺനുര വന്നു തലോടുമ്പോൾ
തടശില അലിയുകയായിരുന്നോ...
പൂമീൻ തേടിയ ചെമ്പിലരയൻ
ദൂരേ തുഴയെറിമ്പോൾ..
തീരവും പൂക്കളും കാണാ കരയിൽ
മറയുകയായിരുന്നോ...
രാക്കിളി പൊൻമകളേ.... നിൻ പൂവിളി
യാത്രാമൊഴിയാണോ...
നിൻ മൗനം... പിൻവിളിയാണോ....

ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ
കൗതുകമുണരുകയായിരുന്നു...
എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ
ജന്മം പാഴ്‌മരമായേനേ...
ഇലകളും കനികളും മരതകവർണ്ണവും
വെറുതേ മറഞ്ഞേനേ....
രാക്കിളി പൊൻമകളേ.... നിൻ പൂവിളി
യാത്രാമൊഴിയാണോ...
നിൻ മൗനം... പിൻവിളിയാണോ....

ഇവിടെ

വിഡിയോ


10. ചിത്രം: കളിയാട്ടം [1998] ജയരാജ്
അഭിനേതാക്കൾ: സുരേഷ് ഗോപി, മഞ്ജു വാര്യർ, ലാൽ, ബിജു മേനോൻ

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി



പാടിയതു: കെ ജെ യേശുദാസ്


വേളിക്കു് വെളുപ്പാൻ‌കാലം താലിക്കു് കുരുത്തോലാ
കോടിക്കു് കന്നിനിലാവ് സിന്ദൂരത്തിനു് മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം
മനം പോലെ മംഗല്യം
(വേളിക്കു് വെളുപ്പാൻ‌കാലം)

നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ
പഴുക്കടക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ (2)
ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ..ഓ.. ഓ.. ഓ..(2)
ഏഴിമലയുടെ നാലുകെട്ടിൽ കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ... കാക്കാലത്തുമ്പി...
(വേളിക്കു് വെളുപ്പാൻ‌കാലം)

ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ
കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ (2)
പാണപ്പുഴ പനിനീർതൂകിയ കിഴക്കിനിപ്പടവിൽ.. ഓ. ഓ..ഓ..(2)
വലത്തുകാ‍ൽ‌വച്ചകത്തുവായോ വീരാളിക്കാറ്റേ
നന്നാറിപ്പൂവേ...നാത്തൂനാരേ
(വേളിക്കു വെളുപ്പാൻ‌കാലം)


ഇവിടെ

വിഡിയോ