Powered By Blogger

Saturday, February 4, 2012

ഒളിമ്പിയൻ ആന്റണി ആദം [1999] ഭദ്രൻ





ചിത്രം: ഒളിമ്പിയൻ ആന്റണി ആദം [1999] ഭദ്രൻ

താരനിര: മോഹൻലാൽ, മീനകുമാരി, വത്സല മേനോൻ, ജഗതി, ക്യാപ്റ്റൻ രാജു....

രചന: ഗിരീഷ് പുത്തൻ
സംഗീതം: ഔസേപ്പച്ചൻ





1. പാടിയതു യേശുദാസ് &/ സുജാത




ഹേയ്! ഹേയ്! ചുമ്മ ചുമ്മാ ചുമ്മാ
കരയാതെടോ
തഞ്ചി തഞ്ചി കൊഞ്ചി ചിർക്കാമെഡോ
ഇനി എന്തിനാണു പിണക്കം
എല്ലാം മറക്കാമെഡോ....

ഒന്നുൻ മിണ്ടടാതെ നീ മുന്ന്നിൽ നിൽക്കുമ്പോൾ
ആരും കാണാതെ നീ കണ്ണീർ വാർക്കുമ്പോൾ [2]
എന്റെ മാത്രം മുത്തല്ലെ എന്നു
ചൊല്ലാൻ ഞാനാരു?
മൌന മലരേ മഞ്ഞിൽ മായല്ലെ വാ മഴയിൽ
നനയല്ലെ... ഹേയ്.. ഹേയ്..
വെൺചിരാവിൻ മിഴി നാളം പോലെ
പൊന്നെ മിന്നൂ എന്നും നിന്നെ സ്വപ്നം കാണാം...[2]

എത്ര ജന്മം പോയാലും
ഏതിരുളിൽ മാഞ്ഞാലും
കാത്തു നിൽക്കാം കന്നി പൂമീനെ ഈ കാണാ കല്പടവിൽ...[ഹേയ്....





ഇവിടെ


വിഡിയോ





2. പാടിയതു: എം.ജി. ശ്രീകുമാർ


കടമ്പനാട്ടു കാളവേല മരമടി കൊടി തോരണം തൂക്കടീ (2)
വാലു വീശി കൊമ്പു കുലുക്കി കുളമ്പടിക്കെന്റെ മാണിക്യാ
കെഴക്കുന്നെത്തിയ കൂട്ടരെ വടക്കു നാട്ടിലെ കൂട്ടരേ
പറപറക്കണൊരെതിരിൻ നെഞ്ചിലു കരിമരുതിന്റെ വിരിനുകം


മേലേ മാനത്തെ മരമടിയുടെ ഉശിരു നോക്കട മാക്കോതേ
മാരിമുകിലിന്റെ ചേറു കലക്കി പാഞ്ഞു പോകണതാരാണ്
ആദിത്യൻ ചേലുള്ള കാളേ നിന്റെ ചുട്ടിക്കു പൊട്ടിട്ടതാരാണൂ
ആവണക്കെണ്ണ ഉഴിഞ്ഞു തരാം ആമാടപ്പൊന്നും പണിഞ്ഞു തരാം
കാളവരമ്പത്തു ഊയാലതിന്തകം ആഞ്ഞു തളർന്നുടനുന്നം
പിടിച്ചെന്റെ മാനം കാക്കണം നീ മാണിക്യാ
മാനം കാക്കണം നീ
(കടമ്പനാട്ടു കാളവേല...)

കുന്നേലെ ചന്ത ഉഴുതുമറിച്ചേ ചെളിപ്പത തട്ടിച്ചിതറി (2)
പത്തു പണത്തിനു വാതു പിടിച്ചവനക്കരെ നോക്കി
വാലും പൊക്കി കുടമണി കിണി കിണിയാട്ടിപ്പാഞ്ഞൊരു താരിക്കാളേ
ഹെയ് മൂത്ത മുതുക്കൻ മൂരാച്ചികളേ തട്ടിയൊതുക്കിയ ചില്ലച്ചാരേ
നുരച്ച കള്ളും നിറമുറ മുതിരയും അരച്ചു നൽകാം വന്നാട്ടേ
ജീഹോ ജീഹോ

കടമ്പനാട്ടു കാളവേല മരമടി കൊടി തോരണം തൂക്കി
നേർക്കു നേരെ നെഞ്ചു വിരിച്ച് തല കൊടയണ കണ്ടോ നീ
കെഴക്കൂന്നെത്തിയ കൂട്ടരെ വടക്കൂന്നെത്തിയ കൂട്ടരേ
പറപറക്കണ ചിന്നത്തിൻ നെഞ്ചിലു കരിമരുതിന്റെ വിരിനുകം


AUDIO



3. പാടിയതു: എം.ജി ശ്രീകുമാർ


കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
വെയിൽ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ
നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ
(കൊക്കിക്കുറുകിയും..)

മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ
മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ
മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം
മറ്റാരും കാണാതെ മിന്നലായ് വന്നു
ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ
മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ
(കൊക്കിക്കുറുകിയും..)

അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ
വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും
വാവാവേ പാടുമ്പോൾ ചായുറങ്ങും
മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ
എല്ലാരും ചാഞ്ചാടുമുല്ലാസത്തെല്ലല്ലേ
(കൊക്കിക്കുറുകിയും..)


audio


VIDEO


3. പാടിയതു: യേശുദാസ്/ സുജാത


നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്‍ത്തിയോ
കിളിത്തൂവല്‍ പോല്‍
അലിവോലുന്ന കണ്‍പീലിയില്‍
ഇതളുറങ്ങാത്ത പൂവു പോലെ
നീ അരികില്‍ നില്‍പ്പൂ
തഴുകാം താന്തമായ്
(നിലാപ്പൈതലേ)

മുളം തണ്ടായ് മുറിഞ്ഞ നിന്‍
മനം തഴുകുന്ന പാട്ടു ഞാന്‍
മറന്നേയ്ക്കു നൊമ്പരം
(മുളം തണ്ടായ് )
ഒരു കുരുന്നു കുമ്പിളിലേകിടാം
കനിവാര്‍ന്ന സാന്ത്വനം
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്‍ത്തിയോ

പറന്നെന്നാല്‍ തളര്‍ന്നു പോം
ഇളം ചിറകുള്ള പ്രാവു നീ
കുളിര്‍ മഞ്ഞു തുള്ളി നീ
(പറന്നെന്നാല്‍ )
മുകില്‍ മെനഞ്ഞ കൂട്ടില്‍ ഉറങ്ങുവാന്‍
വരികെന്റെ ചാരെ നീ‌
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്‍ത്തിയോ
കിളിത്തൂവല്‍ പോല്‍
അലിവോലുന്ന കണ്‍പീലിയില്‍
നിലാപ്പൈതലേ

audio

audio

VIDEO