Wednesday, December 8, 2010

ഈ പുഴയും കടന്നു [1997] [8]
ചിത്രം: ഈ പുഴയും കടന്നു [1997] കമൽ
താരനിര: ദിലീപ്, മഞ്ജു വാര്യർ, ബിജു മേനോൻ, ചിപ്പ്യ്, സുധീഷ്, മോഹിനി,ഹരിശ്രീ അശ്ശൊകൻ
ബിന്ദു പണിക്കർ, എൻ.എഫ്. വർഗീസ്, ഒടുവിൽ...

രചന: ഗിരീഷ് പുത്തൻ
സംഗീതം: ജോൺസൺ
1. പാടിയതു:യേശുദാസ്/ ചിത്ര

ദേവകന്യക സൂര്യതംബുരു മീട്ടുന്നു...
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു...
മഞ്ഞളാടുന്ന പൊന്‍വെയില്‍ , മഞ്ഞു കോടിയുടുക്കുന്നു...
വിണ്ണില്‍ മേയുന്ന വെണ്മുകില്‍, വെള്ളി ചാമരം വീശുന്നു...
ദേവകന്യക സൂര്യതംബുരു മീട്ടുന്നു...
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു...

കുംകുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളം കിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകള്‍ ആര്യന്‍ പൊന്‍പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലര്‍ച്ചയോ, പുള്ളോര്‍ പൂങ്കുടം കൊട്ടുന്നു
നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം നന്മ മാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

തെങ്ങിളം നീരാം പൊന്‍ നിളെ നിന്നില്‍ മുങ്ങി തോര്‍ത്തും പുലരികള്‍
വാര്‍മണല്‍ പീലി കൂന്തലില്‍ നീല ശംഖു പുഷ്പങ്ങള്‍ ചൂടുന്നോര്‍
കുംഭമാസ നിലാവിന്റെ കുമ്പിള്‍ പോലെ തുളുമ്പുന്നോര്‍
തങ്കനൂപുരം ചാര്‍ത്തുന്നോര്‍ മണി തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു
തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു

ദേവകന്യക സൂര്യതംബുരു മീട്ടുന്നു..
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു...
മഞ്ഞളാടുന്ന പൊന്‍വെയില്‍, മഞ്ഞു കോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍, വെള്ളി ചാമരം വീശുന്നു...
ദേവകന്യക സൂര്യതംബുരു മീട്ടുന്നു...
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു...

ഇവിടെ

വിഡിയോ


2. പാടിയതു: സുജാത

കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ നീല കാര്‍വര്‍ണ്ണന്‍
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍

കാലിയെ മേയ്ച്ചു നടക്കുമ്പോള്‍
കാലൊച്ച ഇല്ലാതെ വന്നപ്പോള്‍
പാവമീ ഗോപിക പെണ്ണിന്‍ മനസ്സിലെ
തൂവെണ്ണ കിണ്ണം കാണാതായ്
ആരാനും, എങ്ങാനും കണ്ടാലോ
കള്ളന്‍ നീ... കാട്ടും മായാജാലം
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍

കാളിന്ദിയാറ്റില്‍ കുളിക്കുമ്പോള്‍
ആടകളോരോന്നും, പാടെ നീ കവര്‍ന്നു
രാവിന്‍ മടിയില്‍ മയങ്ങുമ്പോള്‍
കന്നി നിലാവിന്റെ, പീലി തെല്ലൊഴിഞ്ഞു
കണ്ണു തുറന്നാല്‍ കാണുന്നതും
കണ്ണടച്ചാലുള്ളില്‍ പൂക്കുന്നതും
ചേലോലും നിന്നോമല്‍ പുഞ്ചിരി പാല്‍മഞ്ഞല്ലേ
ആരാനും എങ്ങാനും കണ്ടാലോ
കള്ളന്‍ നീ കാട്ടും മായാജാലം

കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍

പട്ടിട്ടു മൂടി പുതച്ചാലും
ഉള്ളം കുളിരുന്നു, നിന്നെ ഓര്‍ക്കും നേരം
കാണേണ്ടെന്നാദ്യം നിനച്ചാലും
ഓരോ മാത്രയിലും മോഹം ചാഞ്ചാടുന്നു
എങ്ങനെ നീയെന്റെ ഉള്‍ക്കോണിലെ
ചന്ദന പൂത്താലം കൈക്കലാക്കി
ആരാരും കാണാതെ കാത്തൊരു പൊന്‍മുത്തല്ലേ
ആരാനും എങ്ങാനും കണ്ടാലോ
കള്ളന്‍ നീ കാട്ടും മായാജാലം

കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍

കാലിയെ മേയ്ച്ചു നടക്കുമ്പോള്‍
കാലൊച്ച ഇല്ലാതെ വന്നപ്പോള്‍
പാവമീ ഗോപിക പെണ്ണിന്‍ മനസ്സിലെ
തൂവെണ്ണ കിണ്ണം കാണാതായ്
ആരാനും എങ്ങാനും കണ്ടാലോ
കള്ളന്‍ നീ കാട്ടും മായാജാലം
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍

ഇവിടെ

വിഡിയോ
3. പാടിയതു: യേശുദാസ്

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു (പാതിരാ ..)
താമര പൂങ്കൊടി തങ്ക ചിലമ്പൊലി
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...

ചന്ദന ജാലകം തുറക്കൂ..
നിന്‍, ചെമ്പക പൂമുഖം വിടര്‍ത്തൂ..
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ.. ഈ
നാട്ടു മാഞ്ചോട്ടില്‍ വന്നിരിക്കൂ..
അഴകുഴിയും മിഴികളുമായ്
കുളിരണിയും മൊഴികളുമായ്
ഒരു മാത്ര എന്നെയും ക്ഷണിക്കൂ..
ഈ രാത്രി ഞാന്‍ മാത്രമായ്‌

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...

അഞ്ജന കാവിലെ നടയില്‍ ,ഞാന്‍
അഷ്ടപദീ ലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
ആര്‍ദ്രയാം രാധയായ്‌ തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്‍പ്പൂ
പ്രിയമോടെ വരുകില്ലയോ

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു
താമര പൂങ്കൊടി തങ്ക ചിലമ്പൊലി
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...

ഇവിടെ


വിഡിയോ

4. പാടിയതു: യേശുദാസ്

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി (രാത്തിങ്കള്‍ . ..)
നാലില്ല കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ ...
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...

പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍
നിന്റെ പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ്‌ (പാഴിരുള്‍..)
നോവുകള്‍ മാറാല മൂടും മനസ്സിന്റെ (2)
മച്ചിലെ ശ്രീദേവിയായി
മംഗല പാലയില്‍ മലര്‍ക്കുടമായ്
മണിനാഗ കാവിലെ മണ്‍്വിളക്കായ്‌

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...

കാവടിയാടുമീ കണ്‍തടവും
നിന്റെ കസ്തൂരി ചോരുമീ കവിളിണയും (കാവടിയാടുമീ...)
മാറിലെ മാലേയ മധുചന്ദ്രനും (2)
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
താമര പൂവിരല്‍ നീ തൊടുമ്പോള്‍
തരളമെന്‍ സ്വപ്നവും തനി തങ്കമായ്

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
നാലില്ല കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍, നറുജപ തീര്‍ത്ഥമായ്... നീ നിറഞ്ഞൂ ...

ഇവിടെ


വിഡിയോ5. പാടിയതു: ജി. വേണു ഗോപാൽ

തങ്കച്ചേങ്ങില നിശ്ശബ്ദമായ്
അരങ്ങത്തു കളിവിളക്കിന്‍റെ
കണ്ണീരെണ്ണയും വറ്റി
ആട്ടത്തിരശീല പിഞ്ഞി
ആരോ ഒരു രൗദ്രവേഷം
ആര്‍ദ്രമാം നന്മയുടെ മാര്‍ത്തടം പിളര്‍ന്ന്
ഉച്ചണ്ഡതാണ്ഡവമാടി ദിഗന്തം ഭേദിക്കുന്നു
കണ്ടതു സ്വപ്നമോ യാഥാര്‍ത്ഥ്യമോ
വായിച്ചു മടക്കിയതില്ലത്തെ
കഷ്ടകാണ്ഡത്തിന്‍ കറുത്തൊരദ്ധ്യായമോ


കളിവിളക്കില്ല കാതില്‍ കേളിക്കൊട്ടില്ല
കാതരജീവിതംപോലെ
അകത്താളിക്കത്തിയും കെട്ടും
നില്‍ക്കുമൊരാശാദീപം മാത്രം
തിമിര്‍ത്തു പെയ്യും കര്‍ക്കിടമഴയുടെ
തേങ്ങലോടൊപ്പം കേള്‍ക്കാം
അകായിലൊരൂര്‍‍ദ്ധ്വന്‍വലി
അഗ്നിയായ് ഹവിസ്സായ് പുകഞ്ഞേ പോകും
അമ്മതന്നവസാനശ്വാസത്തിന്‍ ഫലശ്രുതി


അന്യമായ്‌ത്തീരാന്‍‌പോണൊരാത്മാവെ സംരക്ഷിക്കാന്‍
പുണ്യമാം ധാന്വന്തരം ചാലിക്കുകയാണോപ്പോള്‍
ചാണക്കല്ലില്‍ ചന്ദനംപോലെ തന്‍റെ
ജീവിതമരച്ചേ തീര്‍ത്ത പാവമാമെന്നോപ്പോള്‍
കാണാമെനിക്കിക്കരിന്തിരിവെളിച്ചത്തിലെല്ലാം
പക്ഷേ, കണ്ടു നില്‍കാന്‍ വയ്യ
കാല്‍ക്കല്‍ ഭൂമി പിളരുന്നൂ


മുജ്ജന്മശാപത്തിന്‍റെ കൊടുംതീ പടരുന്നൂ
മുറവിളി കൂട്ടുന്നു
മുറ്റത്തപ്പോള്‍ മോക്ഷം കിട്ടാപ്പരേതന്മാര്‍
പാതിയോളം പതിരായിപ്പോയ ജീവിതത്തിന്‍റെ
പ്രാണഭാരം പേറി പടിയിറങ്ങട്ടെ ഞാന്‍
വാതില്‍ വലിച്ചടയ്ക്കട്ടെ വാക്കുകള്‍ മുറിക്കട്ടെ
വരാമെന്ന വ്യര്‍ത്ഥതയുടെ വ്യാമോഹമുടയ്ക്കട്ടെ
ക്ഷമിക്കുക പൊറുക്കുക പെറ്റൊരമ്മേ
എന്‍റെ കര്‍മ്മപന്ഥാവിലും മൂര്‍ദ്ധാവിലും
നിന്‍റെ സൂര്യസ്പര്‍ശം ജ്വലിക്കട്ടെ


ഇവിടെ
6. പാടിയതു: സുജാത./ ചിത്ര./ എം.ജി. ശ്രീകുമാർ

വൈഡൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവു രാവില്‍നെയ്യും
പൂങ്കോടിപ്പാവുടുക്കണ പൊന്മാനേ (2)
മിന്നായപ്പൂങ്കവിളില്‍ മിന്നിമാഞ്ഞതെന്താണ്
കല്യാണനാളിന്റെ സ്വപ്‌നങ്ങളോ
ആരാരും കാണാത്ത വര്‍ണ്ണങ്ങളോ
(വൈഡൂര്യക്കമ്മലണിഞ്ഞ് ...)

മാമയില്‍പ്പീലി ചൂടും വാല്‍ക്കണ്ണില്‍ ഇന്ന്
മയ്യെഴുതും പൊന്‍‌കിനാവുകളെന്താണ്
പാലൊളിത്തിങ്കള്‍ പൂക്കും നിന്നുള്ളില്‍ മെല്ലെ
പൂങ്കുയിലായ് പാടിനില്‍ക്കുവതാരാണ്
ഇന്നോളം നുള്ളാച്ചെപ്പില്‍ ചിന്ദൂരം ചിന്തുന്നേ
പുഞ്ചിരിച്ചെണ്ടിന്മേല്‍ കല്‍ക്കണ്ടം വിളയുന്നേ
കാര്‍മുകില്‍ മായും നാളുകളായ്
പൊന്മാനേ നിന്നേത്തേടി മാംഗല്യം വന്നല്ലോ
താലോലം തങ്കത്തേരില്‍ സൗഭാഗ്യം വന്നല്ലോ
(വൈഡൂര്യക്കമ്മലണിഞ്ഞ് ...) ‌

രാവുറങ്ങുന്ന നേരം നിന്നുള്ളില്‍ മൂളിപ്പാറിയെത്തും
വെണ്‍പിറാവുകളേതാണ്
നീ തനിച്ചാവുമ്പോള്‍ നിന്‍കാതില്‍ മെല്ലെ
മുത്തുതിരും സ്‌നേഹമാം‌ മൊഴിയേതാണ്
വെള്ളാരക്കുന്നുമ്മേലെ കൂടാരം കെട്ടുമ്പോള്‍
ഇക്കിളിക്കുളിരൂട്ടി കിന്നാരം ചൊല്ലുമ്പോള്‍
കൂട്ടിനുപോരാനാരാണ്
മഞ്ചാടിക്കൊമ്പത്തെ ചിങ്കാരത്തത്തമ്മേ
മഴവില്ലിന്‍‌ കൂട്ടില്‍ക്കൂട്ടായ് പൂമാരന്‍ വന്നല്ലോ
(വൈഡൂര്യക്കമ്മലണിഞ്ഞ് ..)

ഇവിടെ

വിഡിയോ

ഉള്ളടക്കം [1991] [5]

ചിത്രം: ഉള്ളടക്കം [ 1991 ] കമല്‍
താരനിര: മോഹൻലാൽ,അശോകൻ,ഇന്നസന്റ്, മുരളി, ജഗതി, ശങ്കരാടി, അമല, ശോഭന, സുകുമാരി...


രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍


1. പാടിയതു:കെ എസ്‌ ചിത്ര/ യേശുദാസ്


പാതിരാമഴ ഏതോ ഹംസഗീതം പാടി
വീണ പൂവിതളെങ്ങോ പിന്‍ന‍ിലാവില്‍ അലിഞ്ഞു
നീലവാര്‍മുകില്‍ ഓരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴ ഏതോ ഹംസഗീതം പാടി


കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
പിന്നില്‍ ഉലയും വ്യാമോഹ ജ്വാല ആളുകയായ്
*എന്റെ ലോകം - നീ മറന്നോ (൨)
*ഓര്‍മ്മ പോലും മാഞ്ഞു പോകുവത് എന്തേ
പാതിരാമഴ ഏതോ ഹംസഗീതം പാടിശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
*ഏകയായ് നീ - പോയതെവിടെ (൨)
*ഓര്‍മ്മ പോലും മാഞ്ഞു പോകുവത് എന്തേ

പാതിരാമഴ ഏതോ ഹംസഗീതം പാടി
വീണ പൂവിതളെങ്ങോ പിന്‍ന‍ിലാവില്‍ അലിഞ്ഞു
നീലവാര്‍മുകില്‍ ഓരം ചന്ദ്രഹൃദയം തേങ്ങി
ഉം . . . . . . . . . . . . . . . . . . . . . . . . . .


ഇവിടെവിഡിയോ
2. പാടിയതു: യേശുദാസ് & സുജാത

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
അരികേ...വാ.. മധു ചന്ദ്രബിംബമേ ..
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍

കാറ്റിന്‍ ചെപ്പു കിലുങ്ങി ദലമര്‍മ്മരങ്ങളില്‍
രാപ്പാടിയുണരും സ്വരരാജിയില്‍ (കാറ്റിന്‍...)
പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം
ഇതു നമ്മള്‍ ചേരും സുഗന്ധ തീരം ..
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍

വര്‍ണ്ണ പതംഗം തേടും മൃദു യൌവ്വനങ്ങളില്‍
അനുഭൂതിയേകും പ്രിയസംഗമം (വര്‍ണ്ണ...)
കൗമാര മുന്തിരി തളിര്‍ വാടിയില്‍
കുളിരാര്‍ന്നുവല്ലോ വസന്തരാഗം
(F)അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
(M)കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
അരികേ... വാ ..മധു ചന്ദ്രബിംബമേ ..
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍

ഇവിടെ

വിഡിയോ3. പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര

മായാത്ത മാരിവില്ലിതാ ആയിരം വസന്തമിങ്ങിതാ
ആകാശമണ്ഡലങ്ങളില്‍ നീഹാരമാലയൂര്‍ന്നിതാ
പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍
പാടുമീവേളയില്‍ ശ്യാമലാവണ്യമാം
താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ
മായാത്ത മാരിവില്ലിതാ..........

ഈകൈകളില്‍ കാലമേ നീ നലം
കൊണ്ടവര്‍ണ്ണത്താലം നല്‍കവേ
പാഴ്മുളയിലെ സ്വപ്നസല്ലാപമായ്
നിന്റെ മൌനം മൂളിപ്പെയ്യവേ
കുടവട്ടപ്പാടിലായ് സ്വര്‍ഗ്ഗം നിറഞ്ഞൊഴുകീ
മലവാരം നീളെയീകുങ്കുമം
ഉതിര്‍പ്പൂക്കളായ് നീ നിറച്ചുവാ തൂ... രൂ... രൂ.....
ആകാശമണ്ഡലങ്ങളില്‍ ............

ഈ വേദിയില്‍ മൂകസന്ദേശമായ് എന്നി-
ലീണം തൂകും തെന്നലേ
പൂമൈനതന്‍ കാതിലെന്നുള്ളിലെ
സ്നേഹഗാനോന്മാദം പകരുമോ?
മുക്കുറ്റിപ്പന്തലില്‍ കുളിരാര്‍ന്നുവന്നാലും (2)
ഉദയത്തിന്‍ നാളമേ എന്നുമെന്‍
മനസ്സിന്റെ ദീപംതെളിച്ചുതാ ... വാ... വാ... വാ
മായാത്ത മാരിവില്ലിതാ...........

ഇവിടെ

വിഡിയോ