Powered By Blogger

Wednesday, December 8, 2010

ഉള്ളടക്കം [1991] [5]





ചിത്രം: ഉള്ളടക്കം [ 1991 ] കമല്‍
താരനിര: മോഹൻലാൽ,അശോകൻ,ഇന്നസന്റ്, മുരളി, ജഗതി, ശങ്കരാടി, അമല, ശോഭന, സുകുമാരി...


രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍


1. പാടിയതു:കെ എസ്‌ ചിത്ര/ യേശുദാസ്


പാതിരാമഴ ഏതോ ഹംസഗീതം പാടി
വീണ പൂവിതളെങ്ങോ പിന്‍ന‍ിലാവില്‍ അലിഞ്ഞു
നീലവാര്‍മുകില്‍ ഓരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴ ഏതോ ഹംസഗീതം പാടി


കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
പിന്നില്‍ ഉലയും വ്യാമോഹ ജ്വാല ആളുകയായ്
*എന്റെ ലോകം - നീ മറന്നോ (൨)
*ഓര്‍മ്മ പോലും മാഞ്ഞു പോകുവത് എന്തേ
പാതിരാമഴ ഏതോ ഹംസഗീതം പാടി



ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
*ഏകയായ് നീ - പോയതെവിടെ (൨)
*ഓര്‍മ്മ പോലും മാഞ്ഞു പോകുവത് എന്തേ

പാതിരാമഴ ഏതോ ഹംസഗീതം പാടി
വീണ പൂവിതളെങ്ങോ പിന്‍ന‍ിലാവില്‍ അലിഞ്ഞു
നീലവാര്‍മുകില്‍ ഓരം ചന്ദ്രഹൃദയം തേങ്ങി
ഉം . . . . . . . . . . . . . . . . . . . . . . . . . .


ഇവിടെ



വിഡിയോ




2. പാടിയതു: യേശുദാസ് & സുജാത

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
അരികേ...വാ.. മധു ചന്ദ്രബിംബമേ ..
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍

കാറ്റിന്‍ ചെപ്പു കിലുങ്ങി ദലമര്‍മ്മരങ്ങളില്‍
രാപ്പാടിയുണരും സ്വരരാജിയില്‍ (കാറ്റിന്‍...)
പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം
ഇതു നമ്മള്‍ ചേരും സുഗന്ധ തീരം ..
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍

വര്‍ണ്ണ പതംഗം തേടും മൃദു യൌവ്വനങ്ങളില്‍
അനുഭൂതിയേകും പ്രിയസംഗമം (വര്‍ണ്ണ...)
കൗമാര മുന്തിരി തളിര്‍ വാടിയില്‍
കുളിരാര്‍ന്നുവല്ലോ വസന്തരാഗം
(F)അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
(M)കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
അരികേ... വാ ..മധു ചന്ദ്രബിംബമേ ..
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍

ഇവിടെ

വിഡിയോ



3. പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര

മായാത്ത മാരിവില്ലിതാ ആയിരം വസന്തമിങ്ങിതാ
ആകാശമണ്ഡലങ്ങളില്‍ നീഹാരമാലയൂര്‍ന്നിതാ
പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍
പാടുമീവേളയില്‍ ശ്യാമലാവണ്യമാം
താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ
മായാത്ത മാരിവില്ലിതാ..........

ഈകൈകളില്‍ കാലമേ നീ നലം
കൊണ്ടവര്‍ണ്ണത്താലം നല്‍കവേ
പാഴ്മുളയിലെ സ്വപ്നസല്ലാപമായ്
നിന്റെ മൌനം മൂളിപ്പെയ്യവേ
കുടവട്ടപ്പാടിലായ് സ്വര്‍ഗ്ഗം നിറഞ്ഞൊഴുകീ
മലവാരം നീളെയീകുങ്കുമം
ഉതിര്‍പ്പൂക്കളായ് നീ നിറച്ചുവാ തൂ... രൂ... രൂ.....
ആകാശമണ്ഡലങ്ങളില്‍ ............

ഈ വേദിയില്‍ മൂകസന്ദേശമായ് എന്നി-
ലീണം തൂകും തെന്നലേ
പൂമൈനതന്‍ കാതിലെന്നുള്ളിലെ
സ്നേഹഗാനോന്മാദം പകരുമോ?
മുക്കുറ്റിപ്പന്തലില്‍ കുളിരാര്‍ന്നുവന്നാലും (2)
ഉദയത്തിന്‍ നാളമേ എന്നുമെന്‍
മനസ്സിന്റെ ദീപംതെളിച്ചുതാ ... വാ... വാ... വാ
മായാത്ത മാരിവില്ലിതാ...........

ഇവിടെ

വിഡിയോ

No comments: