Powered By Blogger

Monday, December 6, 2010

മധ്യവേനൽ [2009]



ചിത്രം: മധ്യവേനൽ [2009] മധു കൈതപ്രം
താരനിര: മനോജ് കെ. ജയ, ശ്വേത മേനോൻ, സബിത ജയരാജ്, അരുൺ, നിവേദിത, ബാലചന്ദ്രൻ
ചുള്ളിക്കാട്, അഗസ്റ്റീൻ, ഇർഷാദ്...

രചന: കൈതപ്രം, കൈതപ്രം വിശ്വനാഥ്, പ്രശാന്ത് കൃഷ്ണ
സംഗീതം: എം.ജി. രാധാകൃഷ്ണൻ



1. പാടിയതു: ജി. വേണുഗോപാൽ

മുല്ലപ്പൂമാല കോർക്കാൻ
മൂവന്തിത്താരകളൊരുങ്ങു ഇവന്നു
പൊന്നണിച്ചന്ദനം ചാർത്താൻ
ആതിരാത്തിങ്കളൊരുങ്ങി വന്നു
ആലോലമിളകുന്ന കാറ്റിന്റെ കൈകളിൽ
ആടിത്തളർന്നു മയങ്ങാൻ
നെഞ്ചിലെ സ്നേഹമായ് പടരാൻ
നെഞ്ചിലെ സ്നേഹമായ് പടരാൻ
(മുല്ലപ്പൂമാല..)


മെല്ലെ കിനാവിന്റെ തൊട്ടിലിൽ താരാട്ടുപാട്ടായ് അലിഞ്ഞു (2)
അമ്മിഞ്ഞപ്പാലിന്റെ സ്നേഹം പെയ്തൊഴിയും
നിലാവിന്റെ കൈകളിൽ വെണ്ണയായും
നിലവിളക്കിൻ തിരിനാളമായ് എരിയും
പിരിയാത്ത പിരിയാത്ത സ്നേഹം (2)
(മുല്ലപ്പൂമാല..)


ആടി ഉലയുന്ന കാറ്റിൽ ആടിക്കാർമുകിൽ മൂടും മനസ്സിൽ (2)
ഏറെ നടന്നു തളർന്ന വികാരങ്ങൾ
മഴയായ് പെയ്തൊഴിയുന്നു
സ്നേഹമധുവായ് പകർന്നൊഴുകുന്നു (ഏറെ നടന്നു..)
(മുല്ലപ്പൂമാല..)



2. പാടിയതു: യേശുദാസ്

സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ?
കണ്ണാടി പുഴ കാണുമ്പോള്‍ കണ്ണീര്‍ കനവുകള്‍ തെളിയുമ്പോള്‍
വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ ?
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?

ഒളമാവിന്‍ തണലും തറവാടും പുരയും
അമ്മ വിളമ്പിയ ചോറും (ഒളമാവിന്‍..)
പൊന്‍ വിഷുക്കണിയും പൊന്നോണരാവും
കാവും കുളവും കളിയാട്ടവും
ആ നല്ല നാളിന്‍ ഓര്‍മ്മയില്‍ മുഴുകാന്‍
വെറുതെ വെറുതെ കൊതിച്ചുപോയ്‌ ഞാന്‍
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?

എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം
എന്‍ ബാല്യം തിരികെ തരുമോ ? (എല്ലാം..)
അനുരാഗ രാവും ഹരിവാസരവും
തിരികെ വരുമോ എന്നെങ്കിലും
അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍
വരുമോ വരുമോ എന്നെങ്കിലും (സ്വന്തം സ്വന്തം..)


ഇവിടെ


വിഡിയോ





3. പാടിയതു: ഗായത്രി

സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ?
കണ്ണാടി പുഴ കാണുമ്പോള്‍ കണ്ണീര്‍ കനവുകള്‍ തെളിയുമ്പോള്‍
വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ ?
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?

ഒളമാവിന്‍ തണലും തറവാടും പുരയും
അമ്മ വിളമ്പിയ ചോറും (ഒളമാവിന്‍..)
പൊന്‍ വിഷുക്കണിയും പൊന്നോണരാവും
കാവും കുളവും കളിയാട്ടവും
ആ നല്ല നാളിന്‍ ഓര്‍മ്മയില്‍ മുഴുകാന്‍
വെറുതെ വെറുതെ കൊതിച്ചുപോയ്‌ ഞാന്‍
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?

എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം
എന്‍ ബാല്യം തിരികെ തരുമോ ? (എല്ലാം..)
അനുരാഗ രാവും ഹരിവാസരവും
തിരികെ വരുമോ എന്നെങ്കിലും
അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍
വരുമോ വരുമോ എന്നെങ്കിലും (സ്വന്തം സ്വന്തം..)

വിഡിയോ

No comments: