Powered By Blogger

Friday, February 15, 2013

ഓർക്കുക വല്ലപ്പോഴും [2009] സോഹൻലാൽ


                                   




ചിത്രം:  ഓർക്കുക വല്ലപ്പോഴും [2009]  സോഹൻലാൽ

താരനിര:  തിലകൻ, മീരാ വാസുദേവ്, ശിൽ‌പ്പബാല, ജഗ്ദീഷ്, കൃഷ്ണചന്ദ്രൻ...

ഗാനരചന:  ഗിരീഷ് പുത്തഞ്ചേരി.ചങ്ങമ്പുഴ, ഒളപ്പമാണ്ണ, വയലാർ, പി. ഭാസ്കരൻ..
സംഗീതം:  എം ജയചന്ദ്രൻ




1.   പാടിയതു:  രാജലക്ഷ്മി  &  ആനന്ദ് രാജ്  [ഗിരീഷ് പുത്തൻ]

നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ
കുഞ്ഞുമഞ്ഞക്കിളി കണ്ണേ
കണ്ണാരേ മഞ്ഞണിഞ്ഞ മാൻകുരുന്നേ
എന്റെ ഞാവൽതോട്ടം കായ്ക്കണകാലം
തത്തമ്മയ്ക്ക്‌ താലികെട്ട്‌
പോവാല്ലോ മൂക്കുത്തിക്ക്‌ മുത്ത്‌കൊരുക്കാൻ (നല്ല...)

അല്ലിമുല്ലതണലത്ത്‌ തനിച്ചിരിക്കാം
നിന്റെ ചന്തമുള്ള കവിളത്തൊരുമ്മ തരാം
കുമ്പിൾ കുത്തി കുടപ്പന്റെ തേനെടുക്കാം
നിന്റെ ചുണ്ടിലേറ്റിച്ചുറുമ്പിന്റെ കുറുമ്പറിയാം
കണ്ണാരം പൊത്താം ചിരിച്ചൊളിക്കാം
മിന്നാമിനുങ്ങിൻ കഥപറയാം
കളിയൂഞ്ഞലിൽ കിളിയാടവേ
ഒരു കൈതോലമേൽ കാറ്റ്‌ കളിയാക്കിയോ  (നല്ല...)


വെള്ളിവളക്കിലുക്കണ പുഴയരികിൽ
മെല്ലെ തുള്ളിത്തുള്ളി നടക്കണ മുയൽകുരുന്നേ
പൊന്നുരുക്കി വിളക്കി നിൻ മണികഴുത്തിൽ
കൊച്ചു കുന്നിമണി പളുങ്കിന്റെ മാലയിടാം
മിന്നായം മിന്നും മീൻപിടിക്കാം
കണ്ണാടി കൂട്ടിൽ താമസിക്കാം
കുഞ്ഞാടുകൾ കുളിരുന്നൊരീ
മഞ്ഞു കൂടാരമാണെന്റെ കുഞ്ഞാങ്കിളീ
നിന്റെ ഞാവൽത്തോട്ടം..

എന്റെ ഞാവൽതോട്ടം കായ്ക്കണകാലം
തത്തമ്മയ്ക്ക്‌ താലികെട്ട്‌
പോവാല്ലോ മൂക്കുത്തിക്ക്‌ മുത്ത്‌കൊരുക്കാൻ
നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ
ആ...ആ...ആ..ആ...ആ


click/copy pate the link below on your browser for audio/ video

http://www.sangeethouse.com/jukebox.php?songid=65746

http://www.youtube.com/watch?v=iGO6hX2DHHc

  2.    പാടിയതു:     എം.  ജയചന്ദ്രൻ  [പി. ഭാസ്കരൻ]


പണ്ടത്തെ കളിത്തോഴൻ .....
പണ്ടത്തെ കളിത്തോഴൻ കാഴ്ച വെയ്ക്കുന്നു മുന്നിൽ
രണ്ടു വാക്കുകൾ മാത്രം ....
ഓർക്കുക വല്ലപ്പോഴും....
ഓർക്കുക വല്ലപ്പോഴും...



ഓർക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും
പൂക്കാലം വിതാനിക്കും ആ കുന്നിൻപ്പുറങ്ങളും
രണ്ടു കൊച്ചാത്മാവുകൾ അവിടങ്ങളിൽ വെച്ചു
പണ്ടത്തെ രാജാവിൻ കഥകൾ പറഞ്ഞതും
ഓർക്കുക വല്ലപ്പോഴും ഓർക്കുക വല്ലപ്പോഴും
(പണ്ടത്തെ..)


മരിക്കും സ്മൃതികളിൽ ജീവിച്ചു പോരും ലോകം
മറക്കാൻ പഠിച്ചത്‌ നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കൾ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയിൽ വന്നിറിങ്ങില്ലെന്നാലും
വ്യർത്ഥമായാവർത്തിപ്പൂ വ്രണിതപ്രതീക്ഷയാൽ
മർത്യനീ പദം രണ്ടും ഓർക്കുക വല്ലപ്പോഴും
ഓർക്കുക വല്ലപ്പോഴും
(പണ്ടത്തെ..)


click/copy pate the link below on your browser for audio/ video



http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=5845

http://www.youtube.com/watch?v=m2gyJE6cM_4

3.   പാടിയതു:  കാർതിക്  /  ശ്വേത


ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
ഒരു കൈക്കുമ്പിളിൽ നറു വെണ്‍പൂവുമായ്
ഇതൾ നേർത്തൊരോർമയായ് വന്നു നീ വെറുതെ
(ഏതോ ജനുവരി ...)

അന്നു നിൻ നിഴൽ‌പോലുമെൻ
മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു
പിന്നെ നിൻ കനവാലെയെന്‍
വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു
ഒരു മണിശലഭം  സ്വയമുരുകുമൊരുയിരില്‍.....
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം ഇനി
(ഏതോ ജനുവരി ...)

അന്നുനിൻ ചിരിപോലുമെൻ
നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ
പിന്നെ ഞാൻ ശ്രുതിയായി നിന്‍...
മൊഴി മൂളുന്ന പാട്ടെല്ലാം ഏറ്റു പാടി
ഇനിയൊരു നിമിഷം
മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ് വിരിഞ്ഞിടാം
(ഏതോ ജനുവരി...)


click/copy pate the link below on your browser for audio/ video



http://www.sangeethouse.com/jukebox.php?songid=65744,65745

http://www.youtube.com/watch?v=z5dzwzzQQyY

http://www.youtube.com/watch?v=C-FRXplUL1o



4.   പാടിയതു:  സൈനോജ്  [വയലാർ]

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ
കന്നി നിലാവുമിളം വെയിലും വന്നു ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ ഒന്നേ മനസ്സിൻ മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ ഒന്നേ മിഴികളിൽ ദാഹം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ

ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ താമരപ്പൂവുകൾ തോറും
എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും പൊന്നിലത്തുമ്പികൾ പോലെ
രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ ഓമന നൃത്തങ്ങളാടും
എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ പോലെന്നനുഭൂതികൾ നീന്തും


എന്റെ ചിത്രത്തിലെ പൂവിന്നു കൂടുതലുണ്ടായിരിക്കാം ദലങ്ങൾ
കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ കണ്ടിരിക്കാം ഇതിന്നുള്ളിൽ
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നനുഭൂതി തൻ നാദം


click/copy pate the link below on your browser for audio/ video



http://www.sangeethouse.com/jukebox.php?songid=65748






5.     പാടിയതു:   സുദീപ് കുമാർ    [ചങ്ങമ്പുഴ]

ആ രാവിൽ...ആ രാവിൽ
ആ രാവിൽ നിന്നോടു ഞാൻ ഓതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ നീ
താരകാകീർണമായ നീലംബരത്തിലന്നു
ശാരദ ശശിലേഖ സമുല്ലസിക്കെ
തുള്ളിയുലഞ്ഞുയർന്നു തള്ളി വരുന്ന
മൃദുവെള്ളി വലാഹകകൾ നിരന്നു നിൽക്കെ
നർത്തന നിരകൾ തൻ പുഷ്പിത ലതികകൾ
നൽത്തളിരുകളാൽ നമ്മെ തഴുകീടവെ
(ആ രാവിൽ...‌)

ആലോലം പരിമള ധോരണിയിങ്കൽ മുന്നിൽ
മാലേയാനിലൻ മന്ദം അലഞ്ഞു പോകെ
നാണിച്ച് നാണിച്ചെന്റെ മാറത്തു തല ചായ്ച്ച്
പ്രാണനായികെ നീയെന്നരികിൽ നിൽക്കെ
രോമാഞ്ചമിളകും നിൻ ഹേമാംഗകങ്ങൾ തോറും
മാമക കരപുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞു നിന്ന ചെഞ്ചൊടി തളിരിലെൻ
ചുംബനം ഇടയ്കിടയ്കമർന്നീടവെ
നാമിരുവരും ഒരു നീല ശിലാ തലത്തിൽ
ആകെ നിർവൃതി നേടി പരിലസിക്കെ
(ആ രാവിൽ....)

നീയെന്നെ തഴുകവെ ഞാനൊരു ഗാനമായി
നീലാംബരാന്തത്തോളം ഉയർന്നു പോയി
മായാത്ത കാന്തി വീശും മംഗള കിരണമീ
നീയൊരു നിഴലാണെന്നാരു ചൊല്ലീ
അല്ലിലെ വെളിച്ചമേ നിന്നെ ഞാനറിഞ്ഞില്ല
അല്ലലിൽ മൂടി നിൽക്കും  ആനന്ദമേ
യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവും
ഓതുവാൻ കൊതിച്ചു നിന്നരികിലെത്തീ
കണ്ണുനീർ കണികകൾ വീണു നനഞ്ഞതാം നിൻ
പൊന്നല കവിൾ കൂമ്പു തുടച്ചു മന്ദം
( ആ രാവിൽ.... )




click/copy pate the link below on your browser for audio/ video



http://www.sangeethouse.com/jukebox.php?songid=65742

http://www.youtube.com/watch?v=NNmEaqCd7-c



  6.   പാടിയതു:    ജയചന്ദ്രൻ  &   സുജാത            [ഒളപ്പമണ്ണ]


എന്തിന്നാ മിഴി പൂട്ടുന്നു
ചുണ്ടിണ ചുംബിച്ചീടുമ്പോൾ
നാണം കൊണ്ടെൻ നയനത്തിൻ
കോണു ചുളുങ്ങിപ്പോകുന്നു
വക്ഷസ്സിൽ കൈ ചെല്ലുമ്പോൾ
വയ്യെന്നെന്തിനു തട്ടുന്നൂ
വിതറും പൊട്ടിത്തരികൊണ്ടെൻ
ഉടലിൽ ശീതം കേറുന്നു
(എന്തിന്നാ മിഴി...)


കവിളത്തൊന്നു തിരുമ്മുമ്പോൾ
കരമെന്തിന്നു പിടിക്കുന്നു
കവിളത്തെന്തെന്നെല്ലാരും
കളിയാക്കില്ലേ കാണുമ്പോൾ
പുളകം  കൊണ്ടു കിടക്കും ഞാൻ
പുടവത്തുമ്പിൽ കൈ വെയ്ക്കേ
കണ്ണെന്തിന്നു പറക്കുന്നു
കമ്പിവിളക്കിൻ നാളത്തിൽ
നാണക്കേടിതു വികൃതിത്തം
കാണുകയില്ലേ വല്ലോരും
നാണക്കേടോ...ഉം
നാണക്കേടോ വേറാരീ
നാമല്ലാതീ മണിമച്ചിൽ
കമ്പി വിളക്ക് കെടുത്താവൂ
കണ്ണുകളില്ലേ നമ്മൾക്കും

കമ്പിവിളക്കു കെടുത്തുമ്പോൾ
കണ്ണാൽ കാണും നിന്നെ ഞാൻ
ഉൾക്കണ്ണുകളും പൊട്ടിപ്പോയ്
ഇക്കിളി വിതറി കൊല്ലും ഞാൻ
അങ്ങനെയങ്ങനെ ...
അങ്ങനെയങ്ങനെ
നാമൊന്നിച്ചിക്കിളി കൊണ്ടു മരിക്കുമ്പോൾ
കാതില്ലാതായ് തീരുന്നു
കണ്ണില്ലാതായ് തീരുന്നു
നാവില്ലാതായ് തീരുന്നു
നാമൊന്നായ് തീരുന്നു


click/copy pate the link below on your browser for audio



http://www.sangeethouse.com/jukebox.php?songid=65743


Sunday, February 10, 2013

ഫ്ലാഷ് [2007] സിബി മലയിൽ



                               





ചിത്രം:    ഫ്ലാഷ്   [2007]  സിബി മലയിൽ

താരനിര:   മോഹൻലാൽ, പാർവ്വതി മേനോൻ, ഷംന കാസിം, ജഗതി, സായികുമാർ,  സിദ്ദിക്ക്, ശ്രീ ലത,  ഇന്ദ്രജിത്ത്, ....
രചന:    റാഫീക്ക് അഹമ്മദ്
സംഗീതം:     ഗോപി സുന്ദർ


1.      പാടിയതു:  വിനീത് ശ്രീനിവാസൻ  /   ഗായത്രി

നിൻ ഹൃദയമൗനം ഉൾക്കടലിനാഴം
എന്നുമറിയുന്നു ഞാൻ മൂകമായ്‌
അലയായ്‌ നിന്നിലുണരാൻ മിഴികളിലെ സജലമൊരു
സൗവർണ്ണ സങ്കൽപ്പമായ്‌ വന്നു ഞാൻ

നിൻ ഹൃദയമൗനം

നിർന്നിദ്രമാം നിന്റെ യാമങ്ങളിൽ
വീഴുമെന്നിൽ തുളുമ്പും നിലാ മന്ത്രണം
കാണാക്കിനാവിന്റെ ലോകം മുന്നിൽ
താനേ തുറക്കുന്നുവോ ജാലകം
ഈറൻപുലർക്കാലമേ ഞാനെന്നും
തോളിൽ തലോടുന്നിതാ തെന്നലായ്‌
വേനലിൽ മാരിയിൽ മഞ്ഞിലും

നിൻ ഹൃദയമൗനം

പിന്നിൽ നിഴൽ വീണ സാനുക്കളിൽ
വന്നുപാറും വെയിൽ തുമ്പിയായെങ്കിൽ ഞാൻ
കാണാക്കയങ്ങൾ വിതുമ്പി മൂകം
ആഴകടൽ നിന്റെ ചാരത്തിതാ
ഏതോ തിരക്കൈകൾ തന്നുവോർമ്മ
ആലേഖനം ചെയ്ത വെൺശംഖുകൾ
നിൻ വിരൽ തുമ്പുകൾ തേടവേ

നിൻ ഹൃദയമൗനം



click. copy & paste the link below on your browser

http://www.youtube.com/watch?v=HRmP9aeN8cc

http://www.sangeethouse.com/jukebox.php?songid=62822,62823
:

2.     പാടിയതു:  കാർതിക്ക്

അരികിൽ നീ പ്രിയസഖീ
എന്നിലാർദ്ര നിലാവു പോൽ
ചായുന്നുവോകൂട്ടായ് വരൂ നീ.....

നിൻ നിനക്കാത്ത ദാഹങ്ങളിൽ
മഴത്തുള്ളി ആവാം ഇനി
തിളങ്ങുന്ന കൺതുമ്പിലേ
മയില്പീലി തേറ്റുന്നു ഞാൻ
പകരൂ നിൻ തേന്മൊഴി

ഓ... അരികിൽ നീ പ്രിയസഖീ
എന്നിലാർദ്ര നിലാവു പോൽ
ചായുന്നുവോകൂട്ടായ് വരൂ നീ.....

ഏതോ കാറ്റോ കാത്തിരുന്നു ഞാൻ
ഓ.. ഇൻപരാഗം നിന്നിൽ വന്നു പടരുകയായി
ചന്ദനം പോൽ  സൌ മ്യം നിൻ സാന്ത്വനം
എന്നിൽ എന്നും ചാർത്തി നീ എൻ പ്രിയേ
അലിയാം  നിന്നിൽ ഞാൻ...

ഏതോ പൂക്കൾ തേടിവന്നു ഇദുവരെ ആയി
നിന്റെ സ്നേഹം ഇതൾ തോടും വരെ ആയീ
എന്നെ എന്നും തേടും നിൻ സൌരഭം
നിന്നു പെയ്യും മഴയായ് ഞാൻ വരുന്നിതാ
കുതിരാം നിന്നിൽ ഞാൻ.

അരികിൽ നീ പ്രിയസഖീ
എന്നിലാർദ്ര നിലാവു പോൽ
ചായുന്നുവോകൂട്ടായ് വരൂ നീ.....


click. copy & paste the link below on your browser


http://www.sangeethouse.com/jukebox.php?songid=62820


  3.   പാടിയതു:    അനുരാധ ശ്രീരാം  &  ജെയിക്സ് ബിജോയ്

പുലരി പൊൻപ്രാവെ  നിൻ തരി തൂവൽ
മനസിൽ വീണല്ലൊ ഞാൻ അറിയാതെ
നിന്നെ കാത്തു നിന്നു പൂ കൊഴിഞ്ഞ കാവിൽ
പൂഞ്ചോലയിൽ തമ്മിൽ ചേർന്നിരുന്നു
കൊക്കുരുമ്മി മൂളാനായി
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടായി
നിന്നോർമ്മയിൽ എണ്ണി കുറുകൂ നിൻ പ്രേമം...

മാമരമണിയും മരതക ലത പോൽ
മാറിൽ പടരും നേരം
ഈ വന ഹൃദയമേ അസുലഭ നിർവൃതി
പൂമാനം ആകുവാൻ ആടേണ്ടേ
എന്നും മൌനം നിൻ കണ്ണിൽ മിന്നും
പൊൻപൂക്കാലം കാണാൻ വന്നില്ലേ

ഞാൻ നിൻ നെഞ്ചിൻ ഉള്ളിലൊരുൾ
തടാകമേറി താലോലമായ്
ഒഴുകി വരും നിൻ തോഴീ
പുലരി പൊൻപ്രാവെ  നിൻ തരി തൂവൽ
മനസിൽ വീണല്ലൊ ഞാൻ അറിയാതെ
നിന്നെ കാത്തു നിന്നു പൂ കൊഴിഞ്ഞ കാവിൽ
പൂഞ്ചോലയിൽ തമ്മിൽ ചേർന്നിരുന്നു
കൊക്കുരുമ്മി മൂളാനായി
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടായി
നിന്നോർമ്മയിൽ എണ്ണി കുറുകൂ നിൻ പ്രേമം...


click. copy & paste the link below on your browser

http://www.youtube.com/watch?v=jaFJZHCh0IU

http://www.sangeethouse.com/jukebox.php?songid=62824




4.   പാടിയതു:    സ്മിത  നിഷാന്ത്

വേനൽ പോയി ലോകം മാറി
മിന്നൽ കൊടിയേ  വിണ്ണിൻ ചിരിയേ
കാണാമറയത്ത്  എവിടെ എവിടെ
മേഘ്ച്ചിറകിൽ മഴവിൽ ഒളിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്

പ്രിയ നഗരികൾ നിറമണിയവേ കാൽതളകളും
ചിഞ്ചിലമായ് വന്നാലോലം
 നിനവുകൽ കതിരിടും ലഹരിയിൽ
കളിയാരു പുണർന്നു പോയി
കാണാക്കിളിയേ വിണ്ണിൻ മൊഴിയേ
ആടാൻ പാടാൻ പോരൂ താഴെ  ഇതിലെ  ഇതിലെ..

മിന്നൽ കൊടിയേ  വിണ്ണിൻ ചിരിയേ
കാണാമറയത്ത്  എവിടെ എവിടെ
മേഘ്ച്ചിറകിൽ മഴവിൽ ഒളിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്

മിന്നൽ കൊടിയേ  വിണ്ണിൻ ചിരിയേ
കാണാമറയത്ത്  എവിടെ എവിടെ
മേഘ്ച്ചിറകിൽ മഴവിൽ ഒളിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്

[ വേനൽ പോയ്...


click. copy & paste the link below on your browser


http://www.youtube.com/watch?v=vROQJtHExNk
                                                       
http://www.sangeethouse.com/jukebox.php?songid=62821

 5.   പാടിയതു:         ദേവാനന്ദ്

രാവൊരു പക്ഷി.....

click. copy & paste the link below on your browser
http://www.sangeethouse.com/jukebox.php?songid=62825