Powered By Blogger

Friday, February 12, 2010

വീരാളിപ്പട്ടു (2007) ചിത്ര, മഞ്ജരി, വിനീത് അൻവർ




ചിത്രം: വീരാളിപ്പട്ടു [2007] കുക്കൂ സുരേന്ദ്രൻ
രചന: ശരത് വയലാർ
സംഗീതം: വിശ്വജിത്ത്
പാടിയതു: ചിത്ര & അൻവർ സദാത്ത്

ഇളനീരിൻ തേൻ കുടം ഉണ്ടേ ഇള വെയിലിൻ പൊൻ നിറമുണ്ടേ
തെളിനീരിൽ താമ ര അല്ലികൾ ആടും
പൂവണി കണി കണ്ടേ [2]

ഇളം മാവിൽ തെന്നലുമുണ്ടേ
ഇരു കയ്യിൽ വിശറികൾ ഉണ്ടേ
പുതു കതിരാട്ട കളിയാട്ട ചേലുണ്ടേ[ ഇളനീരിൻ...

കാൽതള തൻ കിങ്ങിണി നാദം
കൊഞ്ചി വരുന്നുണ്ടേ
കുഞ്ഞോട കുഴലു വിളിച്ചവനിന്നരികേയുണ്ടേ

ഒരു കൊന്ന പൂംകുല ക്ണ്ടേ
അവൻ ഓടി നടപ്പുണ്ടേ [2]
തിരുമുടി തൻ പീലിതുമ്പിയിൽ
മയിലാട്ടം കണ്ടേ
ഇളനീരിൻ തേൻ കുടം ഉണ്ടേ
ഇള വെയിലിൻ പൊൻ നിറമുണ്ടേ...
തെളിനീരിൽ താമര അല്ലികൾ ആടും
പൂവണി കണി കണ്ടേ

സ്നേഹത്തിൻ പാൽകടൽ എങ്ങും
തിര ഞൊറിയുന്നുണ്ടേ
നറു വെണ്ണ തുണ്ടുകൾ താനെ
ഊറി വരുന്നുണ്ടേ [2]

ഒരു കള്ള പുഞ്ചിരിയോടെ
നിറ നെയ്യ് കമരുന്നുണ്ടേ [2]
ഇടനെഞ്ചിൽ തളികകൽ നിറയെ
പാൽപായസമുണ്ടേ...[ ഇള നീരിൻ...

ഇവിടെ

വിഡിയോ


ഇനിയും: >>>>>>>>>>>>>>>>>>>>>>>>>>

പാടിയതു: മഞ്ജരി & വിനീത് ശ്രീനിവാസൻ

ആലിലയും കാറ്റലയും കഥ പറയും കാവു
ചന്ദനവും പെയ്തു വരും പഞ്ചമി രാവു
അരി മുല്ലേൽ വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലെ കിനാവിന്റെ കുരുന്നു മാരൻ...

ആവണി രാവിന്റെ വെള്ളി നിലാ നൂലിഴകൾ നീഅണിയുന്നോ
ആതിര നാളിന്റെ ഓർമ്മയിലെ മഞ്ഞലയിൽ നീ കുളിരുന്നോ
അരി മുല്ലേൽ വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലെ കിനാവിന്റെ കുരുന്നു മാരൻ...

ആലിലയും കാറ്റലയും കഥ പറയും കാവു
ചന്ദനവും പെയ്തു വരും പഞ്ചമി രാവു..
അഴകിന്റെ തളിരുകൾ ഒരുങ്ങി നിന്നു
ഇലമൂടും തളിരുടൽ ഒർതുങ്ങി നിന്നു
നിറമുള്ള ചിറകുമായ് അവൻ അണഞ്ഞൂ
നനവുള്ള കവിളിണയിൽ തൊടുന്നുവോ
പൊതിഞ്ഞുവോ...
അവനെന്തേ കുറുമ്പുമായ് മൊഴിഞ്ഞു മെല്ലെ
അവളെന്തെ കുറുമ്പുമായ് കുഴഞ്ഞു മെല്ലെ
ആലിലയും കാറ്റലയും കഥ പറയും കാവു
ചന്ദനവും പെയ്തു വരും പഞ്ചമി രാവു
കനവിന്റെ ഇരവുകൾ ഉലഞ്ഞുവെങ്ങോ
കരളിന്റെ കതകുകൾ തുറന്നുവെങ്ങോ
അവൻ നിന്റെ കുമ്പിളിൽ പറന്നിരുന്നു
മധുവുള്ള ചൊടിയതിൽ
ഉരുമ്മിയോ നുണഞ്ഞുവോ..
അവനെന്നും മിഴി തുമ്പിൽ വസന്തമല്ലേ
ഇനി നീയെൻ മനസ്സിന്റെ സുഗന്ധമല്ലേ

ആലിലയും കാറ്റലയും കഥ പറയും കാവു
ചന്ദനവും പെയ്തു വരും പഞ്ചമി രാവു
അരി മുല്ലേൽ വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലെ കിനാവിന്റെ കുരുന്നു മാരൻ...

ആലിലയും കാറ്റലയും കഥ പറയും കാവു
ചന്ദനവും പെയ്തു വരും പഞ്ചമി രാവു

ഇവിടെ


വിഡിയോ

ഗിരീഷ് പുത്തൻചേരി..ബാഷ്പാഞ്ജലി



അകാലത്തിൽ പൊലിഞ്ഞുപോയ ഒരു കാവ്യധാരയുടെ അണയാത്ത സ്മരണയ്ക്കു മുന്നിൽ....


“ആരോ വിരൽ നീട്ടി മന‍സിൻ...


ചിത്രം: പ്രണയവർണ്ണങ്ങൾ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയതു: കെ ജെ യേശുദാസ്
കെ എസ് ചിത്ര


ആരോ വിരൽ നീട്ടി മന‍സിൻ മൺവീണയിൽ...
ഏതോ മിഴി നീരിൻ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാർദ്രയായ സന്ധ്യേ
ഇന്നാരോ വിരൽ നീട്ടി മനസിൻ മൺവീണയിൽ...(ആരോ…)

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വർണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാർദ്ര ഹൃദയം തൂവൽ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളിൽ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവൽക്കിളിയായ് നീ
(ആരോ...)

പാതി മാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ
കാറ്റിൽ മിന്നി മായും വിളക്കായ് കാത്തുനിൽപ്പതാരേ
നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം(2)
മനസിൽ മെനഞ്ഞു മഴവില്ലു മായ്ക്കുമൊരു പാവം
കണ്ണീർ മുകിലായ് നീ..( ആരോ )


ഇവിടെ


വിഡിയോ

ഇഹിയും: >>>>>>>>>>>>>>>

ചിത്രം: ഒരു യാത്രാ മൊഴി [`1997]
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഇളയരാജാ
പാടിയതു: എം.എസ്. വിശ്വനാതൻ


എരികനൽ കാട്ടിൽ ഉള്ളം പൊള്ളും പോലെ
കരിമഴക്കാറിൽ കണ്ണീർ പെയ്യും പോലെ....
രണ്ടു സമുദ്രങ്ങൾ ഒന്നായ് ചേരും പോലെ
ഓ.. നെഞ്ചിൽ വിങ്ങി പൊങ്ങും തീരാ‍നൊമ്പരം ഹൊ..ഹൊ..[2]

അറിയാതലിഞ്ഞു ചേർന്നു നിഴലും നിലാവുമായി
ഓ.. അഭിശാപ യാഗാഗ്നിയിൽ
ഒരു കുഞ്ഞു തെന്നലേ ഓ
മനം നൊന്തു പാടും മുളം തണ്ടു പോലെ
കന്നി തൊട്ടിൽ പാട്ടായ് നിൻ കാതോരം
കൊഞ്ചി പാടാൻ ഈ ജന്മം പോരല്ലൊ
മൻസ്സേ ഓ മനസ്സെ [ എരികനൽ കാട്ടിൽ...

എതേതു ഗംഗയാ‍യോ ജലതീർത്ഥമാടുവാൻ ഓഹ്.. ഓഹ്
എതേതു പുണ്യോദയം നെറുകിൽ തലോടുവാൻ
ഓ.. ഓ..സ്വയം പെയ്തൊടുങ്ങാം മുകിൽചീന്തു ജന്മം
കണ്ണീരാറ്റിൽ ചിറ്റോള കോളല്ലൊ
മാരിക്കാറ്റിൽ മൺ തോണി പോയല്ലൊ
മനസ്സേ ഓ മനസ്സേ..... ; എരികനൽ കാറ്റിൽ....


ഇവിടെ

ഇനിയും: >>>>>>>>>>>>>


ചിത്രം: ബസ് കണ്ടക്ടർ [2005] വി. എം. വിനു
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: കെ എസ് ചിത്ര / യേശുദാസ്


ഏതോ രാത്രി മഴ മൂളി വരും പാട്ട്
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്
പഴം പാട്ട്

കായലിൻ കരയിലെ തോണി പോലെ
കാത്തു ഞാൻ നിൽക്കയായ് പൊൻ‌കുരുന്നേ
പെയ്യാ മുകിൽ വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ

സങ്കടക്കടലിനും സാക്ഷിയാവും
കാലമാം കബറിടം മൂടി നിൽക്കാം
നേരിൽ വഴികളിൽ തീരായാത്രയിൽ
നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും..


ഇവിടെ

ഇനിയും: >>>>>>>>>>>>>>



ചിത്രം: ബാലേട്ടൻ [2003] വി.എം. വിനു
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്


ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലെ
ഞാനിന്നൊറ്റക്കു നിന്നില്ലെ..(ഇന്നലെ..)

ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല.
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല(2)
ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ..(ഇന്നലെ ..)

ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു (2)
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമൊ
പുണ്യം പുലര്‍ന്നീടുമൊ..(ഇന്നലെ..)
ഇവിടെ


വിഡിയോ