Powered By Blogger

Tuesday, January 18, 2011

ലിവിങ്ങ് റ്റുഗതർ[LIVING TOGETHER] 2011







ചിത്രം: ലിവിങ്ങ് ടുഗെദർ[LIVING TOGETHER] 2011:ഫാസിൽ

താരനിര: ഹേമന്ത്, അനൂപ് മേനോൻ, ശ്രീലേഖ, മേനക, കല്പന, കെ.പി.ഏ.സി.ലളിത
രചന: കൈതപ്രം
സംഗീതം: എം. ജയചന്ദ്രൻ


1. പാടിയതു: അനില/ സുദീപ് കുമാർ


കട്ടുറുമ്പിന്റെ കാതുകുത്തിനു കട്ടു തിന്നാന്‍
കണ്ടുവെച്ചൊരു ചക്കരയെവിടെയുണ്ടെടാ
കുട്ടിക്കുരങ്ങാ........
കാട്ടിലുള്ളൊരു നാട്ടുമാവിന്റെ പൂത്ത കൊമ്പിലു
കണ്ടുവെച്ചൊരു മാമ്പഴത്തെ കട്ടെടുക്കെടാ
കുട്ടിക്കുരങ്ങാ........
കുട്ടിക്കുരങ്ങാ..വാ ചെക്കാ...കുണ്ടാമണ്ടീ വാ ചെക്കാ..
ചെണ്ടയിലിണ്ടാണ്ടം കൊട്ടാം മണ്ടേ കിണ്ടാണ്ടം കൊണ്ടാ
കണ്ടാ മിണ്ടണ്ടാ ചെക്കാ...
റിങ്ക റിങ്ക റിങ്കാ ....റിങ്ക റിങ്ക റിങ്കാ..റിങ്കാ
റിങ്ക റിങ്ക റിങ്കാ....

ഒളിച്ചിരിക്കണ കണ്ടേ നീ ചിരിച്ചിരിക്കണ കേട്ടേ
കള്ളക്കാക്കനോട്ടം കണ്ണില്‍ക്കൊണ്ടേ.....
റിങ്ക റിങ്കാ......റിങ്ക റിങ്കാ......
പുറത്തിറങ്ങെടാ കുട്ടാ നീ മടിച്ചു നിക്കണ്ട മണ്ടാ
ഇനി തിരിച്ചു വന്നെങ്കി കൂട്ടാം..റിങ്കാ..റിങ്കാ..റിങ്ക റിങ്കാ......
ചക്കരക്കുട്ടാ കുട്ടിക്കുരങ്ങാ........റിങ്കാ...റിങ്ക...റിങ്കാ..
അമ്പടവീരാ ചിങ്കിരിവാലാ..റിങ്കാ...റിങ്ക...റിങ്കാ....

മിനു മിനുങ്ങണു മിന്നല്‍ .. കുട കുടയണു തൂവല്‍
ഹേയ്‌ പൊഴി പൊഴിയണു‌ പൂമഴ...തെള തെളങ്ങണു തേനല
ചിത്തിരക്കിളി കട്ടുവെച്ചൊരു തുമ്പി പറ പറ പറന്നേ
ത ധിന ധിം ...ത ധിന ധിം...ധിന ധിന ധിന ധാ
പൂച്ചക്കുഞ്ഞൊരു പപ്പടത്തുണ്ടു കണ്ടു കൊതി കൊതി കൊതിച്ചേ
ത ധിന ധിം...ത ധിന ധിം...ധിന ധിന ധിന ധാ
ആവഴിയീവഴി ചാടിക്കടക്കാന്‍ കുട്ടിക്കുറുമ്പാ വാ
അക്കളിയിക്കളി ഓടിക്കളിക്കാന്‍ കുട്ടിക്കറുമ്പാ വാ
(ഒളിച്ചിരിക്കണ കണ്ടേ...)

ഇലയനങ്ങണ കാറ്റില്‍...കാറ്റിൽ..കാറ്റിൽ
മിഴി മിഴിക്കണു പൂവു്..പൂവു്..പൂവു്
തെള തെളക്കണ വേനലില്‍ ...തെള തെളക്കണ വേനലില്‍
കുട പിടിക്കണൊരാലു്
മാമ്പഴത്തെര കട്ടെടുത്തൊരു പരുന്തിനെ പിടി പിടിച്ചേ
ത ധിന ധിം...ത ധിന ധിം...ധിന ധിന ധിന ധാ
ആ മരക്കിളി ഈ മരക്കിളി അക്കളിയിക്കളി കളിച്ചേ
ത ധിന ധിം...ത ധിന ധിം...ധിന ധിന ധിന ധാ
പാവയ്ക്ക,ഈവയ്ക്ക,ചാമ്പയ്ക്ക,ചുണ്ടയ്ക്ക ചെത്തിപ്പെറുക്കാന്‍ വാ
നാളിതു നാരങ്ങ, പേരിതു പേരയ്ക്ക...വട്ടം കറങ്ങാന്‍ വാ...

(ഒളിച്ചിരിക്കണ കണ്ടേ...)

ഇവിടെ





2. പാടിയതു: യേശുദാസ്

മല്ലികപ്പൂങ്കൊടിയേ എന്റെ ചെമ്പകപ്പൂന്തളിരേ
ചുടുവേനലിന്‍ മുറ്റത്തു താനേ പെയ്ത പൂങ്കുളിരേ
മയങ്ങൂ നീ സഖീ മതിയാവോളമെന്‍
മനസ്സില്‍ നീ മയങ്ങൂ മാന്‍മിഴിയേ
കനവായ് നിന്നരികില്‍ ഞാനില്ലേ.....
(മയങ്ങൂ നീ സഖീ...)

അറിയാതേതോ രാവിന്‍ നീലനിലാവുപോല്‍
മിഴിവോടെന്നുയിരില്‍ വന്നവളേ
ഇരുളിന്‍ തീരങ്ങളില്‍ ഈ വഴിത്താരയില്‍
മൊഴിയും മൌനവുമായ് നിന്നവളേ
മിഴിനിറയുന്നൊരീ മോഹവുമായി ഞാന്‍
മറുമൊഴി കേള്‍പ്പതിനായ് കാത്തിരിക്കാം
(മയങ്ങൂ നീ സഖീ...)

പാലപ്പൂമണം പെയ്യും പാർവണസന്ധ്യയില്‍
നാഗസുഗന്ധിയായ് അണഞ്ഞവളേ
പാതിതുറന്നൊരെന്‍ പൂമുഖവാതിലില്‍
ഹേമവസന്തമായ്‌ പൂത്തവളേ
ഇളനീര്‍ ചന്ദ്രികാശയ്യയിലിന്നു ഞാന്‍
പനിനീര്‍മലര്‍വിരിയായ് കാത്തിരിക്കാം.....
(മല്ലികപ്പൂങ്കൊടിയേ.....)

ഇവിടെ


3. പാടിയതു: ശ്രേയാ ഘോഷൽ / വിജയ് യേശുദാസ്

കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ

ഹെഹേ..കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ

പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ
മാളിക ഞാന്‍ പണിയാം
താമരമാളികയില്‍ നിലാവിന്റെ
റാന്തലുകൊണ്ടുവരാം.....
മുന്നാഴി മാനത്തു് മൂവന്തിപ്പാടത്തു്
നാടോടിയായ് നടക്കാം...ഓഹോ...ഹോ...ഹോ...
നക്ഷത്രക്കുന്നത്തെ താഴ്വാരത്താഴത്തു്
കുഞ്ഞാറ്റയായ് പറക്കാം...ഹൊ...ഹോ...
പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ
മാളിക ഞാന്‍ പണിയാം......

നാനാ നനാന നാന|നന നനാന നനാന നാനാ
മിന്നലുകള്‍ ഒളിമിന്നിവരും
അതു ഞാനെന്റെ കൈവളയായണിയും
വാര്‍മഴവില്‍ നിറമാലകളെ
ഉറുമാലുകളായ് തുന്നി ഞാനെടുക്കും
കളിവിണ്ണില്‍ രാക്കളിവള്ളങ്ങള്‍ കളകളമിളകുമ്പോള്‍
പൂമ്പുഴയില്‍ പരല്‍ മീനോടുന്നൊരു കൈത്തിര തുള്ളുമ്പോള്‍
വെണ്‍താരകമാകുവാന്‍ മിന്നാമിന്നീ വാ....
പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ
മാളിക ഞാന്‍ പണിയാം......

കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ

ആഹാഹഹാ...ആഹാഹഹാ.....ആ...ആ...
ഞാന്‍ വിളിച്ചാല്‍ തെന്നലോടി വരും
എന്റെ ശ്വാസമായ് ജീവനില്‍ ചേര്‍ന്നലിയും
ഞാന്‍ പറഞ്ഞാല്‍ പുഴ പാടിവരും
അതു മെല്ലെയെന്‍ മാനസ രാഗമാകും
മഴവെള്ളം എന്‍ കണ്ണില്‍ വീണാല്‍ കുളിരില്‍ മുത്താരം
മുള മൂളും സംഗീതം പോലും മണ്ണിന്‍ കിന്നാരം
നിനവേറിയെന്‍ കൂടെ വാ.....കൂടെ കൂട്ടാം ഞാന്‍
(പാട്ടിന്റെ പാല്‍ക്കടവില്‍......)



ഇവിടെ



4. പാടിയതു: കാർത്തിക്ക് & ശ്വേത

രാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍ പൂത്തു, പ്രണയമായ്
കാറ്റുമെല്ലെയതു ചൊല്ലി കിളികളാക്കഥയറിഞ്ഞു, രഹസ്യമായ്
വെണ്ണിലാവിന്‍ പ്രിയരാഗം വിരഹരാവിനനുരാഗം
എന്നില്‍ വീണലിഞ്ഞൊഴുകീ കവിതയായ്
കവിത കേട്ടു ഞാനാകേ വിവശയായ് (രാഗചന്ദ്രനറിയാതെ..)

മോഹം ഒരു ഗ്രീഷ്മമായ് പുളകം ശിശിരമായ്
പ്രണയം വസന്തമായ്, പുണരും ഹേമന്തമായ്,
മുകിലിനഴകില്‍ മഴവില്ലിന്‍ കാവ്യവര്‍ഷമായ് ഞാന്‍
തിരകളിളകും അലകടലിന്‍ ഹൃദയതീരമായ് ഞാന്‍
കൈകള്‍ ചേര്‍ത്തു തഴുകുമ്പോള്‍ നെഞ്ചു ചേര്‍ന്നു പടരും നീ
ആര്‍ദ്രമര്‍മരങ്ങളില്‍ ആദ്യമായ് മുഴുകും ഞാന്‍ (രാഗചന്ദ്രനറിയാതെ..)

മലരില്‍ വരിവണ്ടു ഞാന്‍ മലരും അരിമുല്ല ഞാന്‍
വിരിയും നിലാവു ഞാന്‍ വിടരുന്നൊരാമ്പല്‍ ഞാന്‍
മിഴിയില്‍ മിഴികളുണരുമ്പോള്‍ മനസ്സു മനസ്സില്‍ മയങ്ങുന്നു
മൊഴിയില്‍ മൊഴികളുതിരുമ്പോള്‍ മധുരമൌനമുണരുന്നു
വിരല്‍ തലോടിയലയുമ്പോള്‍ മദനവീണയാകും നീ
മദനിനാദമുയരുമ്പോള്‍ രതിതരംഗമാകും ഞാന്‍ (രാഗചന്ദ്രനറിയാതെ..)

ഇവിടെ



5. പാടിയതു: അനില

“ഒളിച്ചിരിക്കുന്ന കണ്ടേ..



ഇവിടെ




6. പാടിയതു: എം.ജി. ശ്രീകുമാർ

“സാമരസ രഞ്ജിനി......“



ഇവിടെ