Powered By Blogger

Monday, January 25, 2010

മഴയെത്തും മുൻ‌പേ [1996] യേശുദാസ് & ചിത്ര-3




ആത്മാവിൻ പുസ്‌തകത്താളിൽ ഒരു മയിപ്പീലി ...


ചിത്രം: മഴയെത്തും മുൻ‌പേ [1996] കമൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ

പാടിയ്തു: കെ ജെ യേശുദാസ് & കെ എസ് ചിത്ര



ആത്മാവിൻ പുസ്‌തകത്താളിൽ ഒരു മയിപ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു
വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്‌മറഞ്ഞു
കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു
(ആത്മാവിൻ ..)

കഥയറിയാതിന്നു സൂര്യൻ
സ്വർ‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂ‍കും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയിൽ ദേവൻ മയങ്ങി
(ആത്മാവിൻ ..)

നന്ദനവനിയിലെ ഗായകൻ
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങൾ കേട്ടുവോ
മാനസതന്ത്രികളിൽ വിതുമ്പുന്ന പല്ലവിയിൽ
അലതല്ലും വിരഹഗാനം ...
(ആത്മാവിൻ ..)


ഇവിടെ


വിഡിയോ

ഇനിയും>>> +++++++++++++++++++++++++++++++++++++++++++



പാടിയതു:യേശുദാസ് & ചിത്ര: എന്തിനു വേറൊരു സൂര്യോദയം...



എന്തിനു വേറൊരു സൂര്യോദയം (2)
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം (2)
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം

നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ ( എന്തിനു...)

ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ ( എന്തിന്നു...)



ഇവിടെ


വിഡിയോ



ഇനിയും>>> ++++++++++++++++++++++++++++++++++++++++++



പാടിയതു: എസ്. ജാനകി: ചിച്ചാ പിച്ചാ എന്നിട്ടും നീ പാടീല്ലലൊ...

ചിച്ചാ ചിച്ചാ ചിച്ചാ ചിച്ചാ

എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ
തിങ്കൾ കൊമ്പിൽ കൂടും കൂട്ടി
കാതോർത്തിരിപ്പൂ ഞാൻ (എന്നിട്ടും...)

അറിയുന്നില്ലാത്മാനുരാഗം
അറിയേണ്ടൊരാൾ മാത്രം (2)
പൂമഴയിൽ കുളിരുമ്പോൾ പാൽ നിലവിൽ അലിയുമ്പോൾ
ഞാനെന്നുമെന്നെ മറന്നൂ .. അറിയാതറിയാതുണറ്ന്നൂ
ഏഴു വർണ്ണമായ് വിടർന്നൂ ( എന്നിട്ടും...)


അനുവാദമില്ലെങ്കിലും ഞാൻ
ആ മാറിൽ വനമാലയാകും (2)
മഞ്ഞുതിരും പൂങ്കാറ്റായ് ഒന്നരികിൽ വന്നാലൊ
മിണ്ടുന്ന മൌനങ്ങളായ് ഞാൻ പറയാതെയെല്ലാം പറയാം
സ്നേഹ ഗീതമായ് തലോടാം (എന്നിട്ടും )



ഇവിടെ

വിഡിയോ

നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്[1995] യേശുദാസ് -3




പൊന്നമ്പിളിപ്പൊട്ടും തൊട്ട്...



ചിത്രം: നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്[ 1995] സത്യൻ അന്തിക്കാട്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജെറി അമൽദേവ്

പാടിയതു: കെ ജെ യേശുദാസ്




പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട്
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ
മെടഞ്ഞിട്ട കാർക്കൂന്തൽ ചുരുൾത്തുമ്പു കണ്ടിട്ടോ
തുടുചെമ്പകപ്പൂവാം കവിൾക്കൂമ്പു കണ്ടിട്ടോ
മനസ്സാകവേ കുളിരുമമൃത മഴയായ് (പൊന്നമ്പിളി..)
ആമ്പല്‍പ്പൂവു പോലെ പൂക്കും കണ്ണിൽ നാണമായ്
മന്ദം മന്ദം എന്നേ നോക്കി മധുരം പൂണ്ടവൾ
ചുണ്ടിൽ ചെണ്ടുമല്ലി പൂക്കും പൂന്തേൻ ചിന്തുമായ്
മണ്ണിൽ കാൽനഖത്താൽ സ്വപ്നചിത്രം തീർത്തവൾ
അവളെൻ നെഞ്ചിലുണരും പ്രേമകല തൻ ദേവിയായ്
ഹൃദയം പൂത്തുവിരിയും ദീപ നിര തൻ നാളമായ്
ഉള്ളിന്നുള്ളിൽ ചന്ദ്രിക മെഴുകിയ സന്ധ്യാശോഭയായ് (പൊന്നമ്പിളി...)


കാലം തന്റെ കൈക്കുറുമ്പാൽ ജാലം കാട്ടവേ
പാവം നിന്ന പെണ്ണിൻ ലോല ഭാവം മാറിയോ
കണ്ണിൽക്കണ്ട സ്വപ്നമെല്ലാം കനലായ് വിങ്ങിയോ
ചുണ്ടിൽ പൂത്ത ചിരിയോ നീറും ചതിയായ് തീർന്നുവോ
കലിയിൽ തുള്ളിയുറയും രുധിരമുതിരും കാളിയായ്
അലറും പൊള്ളുമിടിവാൾ പോലെ പുളയും കോപമായ്
പിന്നെ മുന്നിൽത്തീമഴ തീർത്തവളെങ്ങോ മാഞ്ഞു പോയ് (പൊന്നമ്പിളി...)




ഇവിടെ



വിഡിയോ





ഇനിയും>>>> ***********************************************






പാടിയതു: യേശുദാസ്: തിളങ്ങും തിങ്കളേ...


തിളങ്ങും തിങ്കളേ മിഴിനീരിതെന്തേ
വിഷാദം വീണലിഞ്ഞോ രാത്രിമഴയായ് (തിളങ്ങും തിങ്കളേ...)


വസന്തം മായുമീ വനനിലാവനിയിൽ
സുഗന്ധം പൂശുവാൻ നീ വന്നതെന്തേ
കിനാവിൻ കൊമ്പിലെ കുളിർന്ന കൂട്ടിൽ
വിതുമ്പും കുഞ്ഞിളം കിളികൾക്കു നൽകാൻ
നിലാവിൻ ലോലമാകും തൂവലുണ്ടോ (തിളങ്ങും..)

മയങ്ങും നെഞ്ചിലെ നറുതേൻ ശലഭമേ
ഉണർന്നീപ്പൈതലിൻ കവിളോടുരുമ്മാൻ
കുരുന്നായ് കൊഞ്ചുമീ മണിവീണ മീട്ടി
തുളുമ്പും ഗാനമായ് ശ്രുതി ചേർന്നുറങ്ങാം
ഇണങ്ങും സ്നേഹമായ് നീ പോരുകില്ലേ
ചിരാതിൻ നാളമായ് നീ ആളുകില്ലേ (തിളങ്ങും..)




ഇവിടെ


വിഡിയോ

ഇനിയും>>>>
***************************************************


പാടിയതു: യേശുദാസ് / എസ്. ജാനകി: മേലെമേലെ മാനം...



പ്രിയ രാമൻ




മേലെ മേലെ വാനം
മാനം മേലേ
മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ
നിറദീപം ചാർത്തുന്നു

വേനൽക്കിനാവിന്റെ ചെപ്പിൽ
വീണുമയങ്ങുമെൻ മുത്തേ
നിന്നെത്തഴുകിത്തലോടാൻ
നിർവൃതിയോടെ പുണരാൻ
ജന്മാന്തരത്തിൻ സ്നേഹം പോലെ
ഏതോ പുണ്യം പോലെ
നെഞ്ചിൽ കനക്കുന്നു മോഹം ( മേലേ...)

മാടി വിളിക്കുന്നു ദൂരെ
മായാത്ത സ്നേഹത്തിൻ തീരം
ആരും കൊതിയ്ക്കുന്ന തീരം
ആനന്ദപ്പാൽക്കടലോരം
കാണാതെ കാണും സ്വപ്നം കാണാൻ
പോരൂ പോരൂ ചാരെ
മൂവന്തിച്ചേലോലും മുത്തേ (മേലേ..)


ഇവിടെ




വിഡിയോ

പരിണയം [1994] യേശുദാസ്-3

മോഹിനി



സാമജസഞ്ചാരിണീ...


ചിത്രം: പരിണയം [1994] ഹരിഹരൻ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി

പാടിയതു: കെ ജെ യേശുദാസ്




സാമജസഞ്ചാരിണീ
സരസീരുഹ മധുവാദിനീ
ശൃണുമമഹൃദയം സ്മരശരനിലയം

(സാമജ...)

അധരം മധുരം മകരന്ദഭരം
കോമളകേശം ഘനസങ്കാശം
മൗ‍നാചരണം മതിയിനി സുമുഖീ
അണയൂ സഖി നീ കുവലയനയനേ

(സാമജ...)

വദനം രുചിരം ഹൃദയാന്തഹരം
മാദകഹാസം മാധവമാസം
വ്രീളാവരണം മാറ്റുക ദയിതേ
വിജനം സദനം കിസലയമൃദുലേ

(സാമജ...)



ഇവിടെ


വിഡിയോ


ഇനിയും...> +++++++++++++++++++++++++++++++++++



പാടിയതു: യേശുദാസ്: വൈശാഖ പൌർണമിയോ...


വൈശാഖപൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും ശൃംഗാരപദമോ
കോകിലകൂജനമോ...

(വൈശാഖ...)

നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു
മുകിൽമറക്കുടയുള്ള മൂവന്തി...
അലതുള്ളും പൂങ്കാറ്റിൽ നടനം പഠിക്കുന്നു
മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി...

(വൈശാഖ...)

വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേൽ
ഇളവെയിൽ ചന്ദനം ചാർത്തുന്നു...
നിളയുടെ വിരിമാറിൽ തരളതരംഗങ്ങൾ
കസവണി മണിക്കച്ച ഞൊറിയുന്നു...

(വൈശാഖ...)






ഇവിടെ


വിഡിയോ

ഇനിയും: 888888888888888888888888888888888888888888






പാടിയതു: യേശുദാസ്: അഞ്ചു ശരങ്ങളും പോരാതെ ....


അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ, നിൻ
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി, നിൻ
തേന്മൊഴി സാധകമാക്കി....

(അഞ്ചുശരങ്ങളും...)

പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു

(അഞ്ചുശരങ്ങളും...)

നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ

(അഞ്ചുശരങ്ങളും...)


ഇവിടെ


വിഡിയോ

ആൽബം: പ്രണയത്തിന്‍ ഓര്‍മ്മക്കായ്...എം.ജി ശ്രീകുമാർ




ഇനിയെന്നു കാണും സഖീ...


ആൽബം: പ്രണയത്തിന്‍ ഓര്‍മ്മക്കായ്
പാടിയതു: എം.ജി.ശ്രീകുമാര്‍


ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മള്‍..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മള്‍..
ഇനിയൊന്നു പിണങ്ങാന്‍..ഇനിയൊന്നു ഇണങ്ങാന്‍..
ഇനിയൊന്നു പിണങ്ങാന്‍..ഇനിയൊന്നു ഇണങ്ങാന്‍..
ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മള്‍..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മള്‍..

നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..
നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..

പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
സുന്ദര നിമിഷങ്ങള്‍ പങ്കു വച്ചു..ഇനിയെന്നു കാണും നമ്മള്‍..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മള്‍..

പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
അകലുകയാണോ നീ എന്നെ..അകലുകയാണോ നീ..
പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
അകലുകയാണോ നീ എന്നിൽ..അകലുകയാണോ നീ..[2]
ഓര്‍മ്മക്കുറിപ്പുകള്‍ കൂട്ടായ് തന്നു നീ..
ഓര്‍മ്മക്കുറിപ്പുകള്‍ കൂട്ടായ് തന്നു നീ..
എന്തിനെന്‍ ഹൃദയത്തെ തൊട്ടുണര്‍ത്തി..ഇനിയെന്നു കാണും നമ്മള്‍..

ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മള്‍..
ഇനിയൊന്നു പിണങ്ങാന്‍..ഇനിയൊന്നു ഇണങ്ങാന്‍..
ഇനിയൊന്നു പിണങ്ങാന്‍..ഇനിയൊന്നു ഇണങ്ങാന്‍..
ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മള്‍..



ഇവിടെ

ആൽബം: ആർദ്ര ഗീതങ്ങൾ.. യേശുദാസ്

കെ. ജയകുമാർ



പൂക്കളെ സ്‌നേഹിച്ച പെൺ‌കിടാവേ ...



ആൽബം: ആർദ്രഗീതങ്ങൾ
രചന: കെ. ജയകുമാർ
സംഗീതം: ജെറി അമൽദേവ്
പാടിയതു: യേശുദാസ്




പൂക്കളെ സ്‌നേഹിച്ച പെൺ‌കിടാവേ
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
പൂവാങ്കുരുന്നില പോലെ നിന്നേ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ...

പൂക്കളെ സ്‌നേഹിച്ച പെൺ‌കിടാവേ
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
പൂവാങ്കുരുന്നില പോലെ നിന്നേ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ...

കുഞ്ഞിളം സൂര്യനുദിക്കും
മഞ്ഞുനീർ തുള്ളികളോടും
മഞ്ചാടിമുത്തുപെറുക്കും
മഞ്ഞണി തെന്നലിനോടും
കിന്നാരമോതി നടന്നൂ
നീ പുലരിതൻ തോഴിയായ് തീർന്നൂ
പുലരിതൻ തോഴിയായ് തീർന്നൂ.


പൂക്കളെ സ്‌നേഹിച്ച പെൺ‌കിടാവേ
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
പൂവാങ്കുരുന്നില പോലെ നിന്നേ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ...

ശ്യാമാംബരം നീന്തി നീന്തി
കൂടുതേടും പറവയെപ്പോലേ
ആഴിതൻ നീൾമിഴിക്കുള്ളിൽ
അലിയും സന്ധ്യയെപ്പോലേ
യാത്രചൊല്ലാതെ നീ പോയീ
എന്നാകാശമോ ശൂന്യമായീ
ആ‍കാശമോ ശൂന്യമായീ...


പൂക്കളെ സ്‌നേഹിച്ച പെൺ‌കിടാവേ
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
പൂവാങ്കുരുന്നില പോലെ നിന്നേ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ....



ഇവിടെ

ആൽബം: പൊന്നോണം യേശുദാസ്




മിഴികളിൽ നിന്റെ മിഴികളിൽ...

ആൽബം: പൊന്നോണം [1]
സംഗീതം: രവീന്ദ്രൻ

പാടിയതു: യേശുദാസ്

മിഴികളിൽ നിന്റെ മിഴികളിൽ
ഞാനെന്റെ..ഞാനെന്റെ ജന്മം തേടുന്നു..[2]
അരികിൽ ഗംഗാ തടം, അകലെ നീലാംബരം
ചിറകുകളിൽ ചിറകടിയായ്
തിര നുര തൻ ചിരി നുക്രാൻ
ഇണയരയന്നം പോലെ നീ പോരുമോ തോഴീ..[ മിഴികളിൽ...

സായം സന്ധ്യ വീണ്ടും
ചായംതേച്ച വാനിൽ [2]
നിന്നെ പോലെ നിന്റെ രാഗ സ്മേരം
പോലെ നമ്മൾ കാണും ഏതോ
പ്രേമസ്വപ്നം പോലെ പൂർണേന്ദു പൂക്കുന്നുവോ...
മുകിലിൻ പൂന്തോണി തുഴയുന്നുവോ.. [ മിഴികളിൽ..


നെഞ്ചിൻ കൂട്ടിനുള്ളിൽ
കൊഞ്ചും പെൺകിളി നിന്റെ
തൂവൽ പോലെ തൂകും ഗാനം പോലെ[2]
ഏതോ താളം പോലെ നിന്റെ
വ്രീളാ രാഗം പോലെ
പൂന്തെന്നൽ വീശുന്നുവോ
പുഴ തൻ പൂഞ്ചായൽ വീഴുന്നുവോ..[ മിഴികളിൽ....


ഇവിടെ

എന്റെ ഹൃദയത്തിന്റെ ഉടമ [2002] യേശുദാസ്

രവീന്ദ്രൻ




ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍...


ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ [2002] ഭര ത് ഗോപി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്



ഇനിയും നിന്നോര്‍മ്മ തന്‍ ഇളവെയിലില്‍
വിരിയും മിഴിനീര്‍പ്പൂക്കളുമായ്
നിന്നന്ത്യ നിദ്രാകുടീരം പൂകി
കുമ്പിട്ടു നില്പവളാരോ?
ഒരു സങ്കീര്‍ത്തനം പോലേ-ഒരു
ദു:ഖ സങ്കീര്‍ത്തനം പോലേ....[ ഇനിയും നിൻ ഓർമ്മ തൻ....

പൊന്‍പറ കൊണ്ടു നീ സ്നേഹമളന്നൂ
കണ്ണുനീരിറ്റിച്ചതേറ്റുവാങ്ങി [2]
ധന്യയായ്ത്തീര്‍ന്നൊരാ കന്യകയെന്തിനായ്
ഇന്നും കാതോര്‍ത്തു കാത്തിരിപ്പൂ?
ഈ കല്ലറതന്‍ അഗാധതയില്‍-ഒരു
ഹൃത്തിന്‍ തുടിപ്പുകളുണ്ടോ? [ ഇനിയും നിൻ ഓർമ്മ തൻ....

മൃത്യുവിന്‍ കൊത്തേറ്റു നൂറായ് നുറുങ്ങും
ഹൃത്തടം വീണ്ടുമുയിര്ക്കുമെന്നോ? [2]
ഏതോ നിഗൂഢമാം മൌനം വിഴുങ്ങിയ
നാദത്തിനുണ്ടാമോ മാറ്റൊലികള്‍?
ശത്രുവിന്‍ വെട്ടേറ്റു വീണവര്‍തന്‍-ചുടു
രക്തത്തില്‍ പൂക്കള്‍ വിടരും.[ ഇനിയും നിൻ ഓർമ്മ തൻ....


ഇവിടെ

...

ആർദ്ര ഗീതങ്ങൾ. : ആൽബം: യേശുദാസ് & ചിത്ര






അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് ....



ആൽബം: ആർദ്രഗീതങ്ങൾ
രചന: കെ ജയകുമാർ
സംഗീതം: ജെറി അമൽദേവ്

പാടിയതു: കെ ജെ യേശുദാസ് & സുജാത



അന്നു സന്ധ്യക്കു നമ്മൾ
ഒന്നായ് മഞ്ഞണിഞ്ഞില്ലെ
മഞ്ഞുപെയ്യുന്ന രാവിൽ
എന്തോ കാത്തുനിന്നില്ലേ
ഓർമ്മയില്ലേ ഓർമ്മയില്ലേ
അന്നു സന്ധ്യക്കു നമ്മൾ
ഒന്നായ് മഞ്ഞണിഞ്ഞില്ലെ
മഞ്ഞുപെയ്യുന്ന രാവിൽ
എന്തോ കാത്തുനിന്നില്ലേ
ഓർമ്മയില്ലേ ഓർമ്മയില്ലേ...

എങ്ങോ പാടീ രാക്കിളീ
അതിലൂഞ്ഞാലാടീ നീ
എന്തോ കണ്ടൂ യാമിനി
ഇനിയെന്തെന്നോതീ നീ
അന്നു സന്ധ്യക്കു നമ്മൾ
ഒന്നായ് മഞ്ഞണിഞ്ഞില്ലെ
മഞ്ഞുപെയ്യുന്ന രാവിൽ
എന്തോ കാത്തുനിന്നില്ലേ
ഓർമ്മയില്ലേ ഓർമ്മയില്ലേ

പോയനാളിൻ മയിൽപ്പീലിചൂടീ
വീണ്ടുമെൻ‌മന്ദിരത്തിൽ വരൂ നീ
എൻ‌മന്ദിരത്തിൽ വരൂ നീ
വീണപൂവിൻ ഹൃദന്തം തുടിക്കാൻ
വീണ്ടുമാമന്ദഹാസം തരൂ നീ
ആ മന്ദഹാസം തരൂ നീ...

എങ്ങോ പാടീ രാക്കിളീ
അതിലൂഞ്ഞാലാടീ നീ
എന്തോ കണ്ടൂ യാമിനി
ഇനിയെന്തെന്നോതീ നീ....
അന്നു സന്ധ്യക്കു
അന്നു സന്ധ്യക്കു നമ്മൾ
ഒന്നായ് മഞ്ഞണിഞ്ഞില്ലെ
മഞ്ഞുപെയ്യുന്ന രാവിൽ
എന്തോ കാത്തുനിന്നില്ലേ
ഓർമ്മയില്ലേ ഓർമ്മയില്ലേ

ആ നിലാവും കിനാവും പൊലിഞ്ഞൂ
പാതിരാവിൻ പരാഗം കൊഴിഞ്ഞൂ
രാവിൻ പരാഗം കൊഴിഞ്ഞൂ...

കാട്ടുപൂവിൻ വിഷാദം വിതുമ്പീ
നേർത്ത കാ‍റ്റിന്റെ ഈണം ചിലമ്പീ
കാ‍റ്റിന്റെ ഈണം ചിലമ്പീ..

എങ്ങോ പാടീ രാക്കിളീ
അതിലൂഞ്ഞാലാടീ നീ..

എന്തോ കണ്ടൂ യാമിനി
ഇനിയെന്തെന്നോതീ നീ...

അന്നു സന്ധ്യക്കു
അന്നു സന്ധ്യക്കു നമ്മൾ
ഒന്നായ് മഞ്ഞണിഞ്ഞില്ലെ
മഞ്ഞുപെയ്യുന്ന രാവിൽ
എന്തോ കാത്തുനിന്നില്ലേ
ഓർമ്മയില്ലേ ഓർമ്മയില്ലേ.....



ഇവിടെ

ചെങ്കോല്‍ [1993] യേശുദാസ് [2]




മധുരം ജീവാമൃതബിന്ദു



ചിത്രം: ചെങ്കോല്‍ [1993] സിബി മലയിൽ
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം ജോണ്‍സണ്‍

പാടിയതു കെ ജെ യേശുദാസ്



മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു

ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു

സൗഗന്ധികങ്ങളെ.. ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍

താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നില്‍ക്കുമെന്റെ ചേതന
പാടുമീ സ്നേഹരൂപകം പോലെ

മധുരം ജീവാമൃതബിന്ദു

ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍
നീഹാരബിന്ദു ചൂടുവാന്‍

താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്റെ ചേതന
നിന്‍ വിരല്‍പ്പൂ തൊടുമ്പൊഴെന്‍ നെഞ്ചില്‍

മധുരം ജീവാമൃതബിന്ദു.....




ഇവിടെ



വിഡിയോ


ഇനിയും... *********************************************



പാടിയതു: യേശുദാസ് & സുജാത: “ പാതിരാ പാൽക്കടവിൽ...




പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂത്തോണി (2)
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
(പാതിരാ പാല്‍ക്കടവില്‍)

ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ
നീലാരവിന്ദങ്ങള്‍ പൂത്തു (2)
നൂപുരം ചാര്‍ത്തുന്ന ഭൂമി
കാര്‍കൂന്തല്‍ നീര്‍ത്തുന്നു വാര്‍മേഘം
കനവിലോടുന്നു സ്വര്‍‌ണ്ണമാന്‍പേടകള്‍
താലവൃന്ദം വീശിനില്‍പ്പൂ പൊന്മയൂരം
(പാതിരാ പാല്‍ക്കടവില്‍)

നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി
പുളകങ്ങള്‍ പൂക്കുന്ന കാലം (2)
പൊന്‍‌വേണുവൂതുന്ന കാലം
ഹംസങ്ങളോതുന്നു സന്ദേശം
മധുരോന്മാദം വര്‍ഷമായ് പെയ്യവേ
മോഹമുകുളം രാക്കടമ്പില്‍ ഇതളണിഞ്ഞു
(പാതിരാ പാല്‍ക്കടവില്‍)



ഇവിടെ



വിഡിയോ