Sunday, August 5, 2012

റോക്ക് ആൻഡ് റോൾ [2007} രഞ്ചിത്

ചിത്രം: റോക്ക് ആൻഡ് റോൾ [2007} രഞ്ചിത്
താരനിര: മോഹൻലാൽ, ലക്ഷ്മി റായ്,ശ്വേത മേനോൻ, മുകേഷ്, മനോ ജ് കെ.ജയൻ,
ജഗതി, റഹ് മാൻ, രോഹിണി, അനൂപ് മേനോൻ....


രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യാസാഗർ

1. പാടിയതു: മധു ബാലകൃഷ്ണൻ


രാവേറെയായ് പൂവെ
പൊൻ ചെമ്പനീർ പൂവെ
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു
കാൽ പെരുമാറ്റം കേട്ടുണർന്നുവോ
ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ
പൂവിരൽ തൊട്ടുഴിയൂ...ഓ.. ഓ..ഓ..[ രാവേറെ...

നീ വരുമ്പോൾ മഞ്ഞു കാലം കൺ തുറക്കുന്നു
പൊൻ വെയിൽ വന്നുമ്മ വെക്കാൻ
കാത്തു നിൽക്കുന്നു
പറന്നു പോം പോൽ പകൽ കിളീ
കൊഴിഞ്ഞ നിൻ കുറുമ്പുകൾ
തിരഞ്ഞു പോയ് വരും വരെ
നിലാവു കാത്തു നിൽക്കുമോ
ഇതു വെറുതെ നിൻ മനസലിയാനൊരു
മഴയുടെ സംഗീതം... [ രാവേരെയായ്

കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു
വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു
തനിച്ചു ഞാൻ നടന്നു പോയ്
തണുത്തൊരീ ചുരങ്ങളിൽ
മനസ്സിലെ കിനാവുകൾ
കൊളുത്തുമോ നിലാവു പോൽ
ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു
പാർവണ സംഗീതം.. [രാവേറെയായ്...COPY PASTE THESE URL BELOW TO VIEW THE VIDEO AND THE AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3628

http://www.youtube.com/watch?v=8bwtr8pyCQk2. പാടിയതു: വിജയ് യേശുദാസ്

വളയൊന്നിതാ കളഞ്ഞു കിട്ടി
കുളക്കടവിൽ കിടന്നു കിട്ടി
നീലനിലാവിൽ തിളങ്ങും വള
നല്ല വലം പിരി ശംഖുവള
തങ്കമുരുക്കിയ തിങ്കൾ വള
താളക്കുടുക്കമേൽ തട്ടും വള
തത്തിനത്തോം തകതിമി തത്തിനതോം (2)

കൊട്ടെടാ കൊട്ടെടാ കൊട്ടെടാ

താഴത്തുവീട്ടിലെ തങ്കമ്മപ്പെണ്ണിനു തട്ടാരിട്ടു കൊടുത്തതാണോ
കാണാൻ ചേലുള്ള കാക്കാത്തിപ്പുള്ളിനു
കണിയാരിട്ടു കൊടുത്തതാണോ ദേശത്തെ
കണിയാരിട്ടു കൊടുത്തതാണോ
നത്തി നത്തിം തകതിമി തകതിമി നത്തി നത്തിം (വളയൊന്നിതാ...)

പത്തരമാറ്റൊത്തൊരാത്തോലിൻ കൈയ്യിന്മേൽ
നമ്പൂരിശ്ശനിടീച്ചതാണോ
കാച്ചിയും തട്ടവുമിട്ടു നടക്കണ ബീവിക്ക് ബീരാൻ കൊടുത്തതാണോ
പൂക്കുഞ്ഞു ബീവിക്ക് ബീരാൻ കൊടുത്തതാണോ

പട്ടാളം വാസൂന്റെ കെട്ട്യോൾക്കയലത്തെ
ഇട്ടൂപ്പു ചേട്ടൻ കൊടുത്തതാണോ
വാസുകി പാമ്പായി വാസു വരും നേരം
ഇട്ടൂപ്പ് വളയൂരി കാട്ടിലെറിഞ്ഞതാണോ
ഇട്ടൂപ്പ് വളയൂരി കാട്ടിലെറിഞ്ഞതാണോ
നത്തി നത്തിം തകനികു നത്തി നത്തിംCOPY PASTE THESE URL BELOW TO VIEW THE VIDEO

http://www.youtube.com/watch?v=OG9pzk35mRE


3. പാടിയതു: സുജാത & മധു ബാലകൃഷ്ണൻ

മഞ്ചാടി മഴ പുഞ്ചിരി കൊഞ്ചലുകൾ
പഞ്ചാരമണിച്ചുണ്ടിലെചുംബനങ്ങങ്ങൾ
എന്നോടു പറയാത്ത സ്വകാര്യങ്ങൾ
പൂമുല്ലേ നിലാ മുല്ലേ പൂക്കാലം വിളിക്കുന്നു വാ വാ
[മഞ്ചാടി മഴ....

തെളിവാർന്നു നിൽ‌പ്പൂ കടലിന്റെ മൌനം
കൊതിയായ്തിൽ നീന്താൻ അലമാലയായി
അലിവോടെ എന്തോ പറയുന്നതാരെൻ
പ്രിയമാർന്ന പൂപ്പാട്ടിൻ ശ്രുതിയെന്ന പോൽ
ഏതോ മൊഴി അഴകിൽ പൂക്കും കവിതകളോ
ഞാൻ നിൻ ഇതൾ മിഴിയിൽ കാണുംകനവുകളോ
പറയാൻ മറന്നു പോയ വാക്കിലുള്ളൊരീ ഈണമായ്
[മഞ്ചാടി മഴ....}

അനുരാഗിമാരായ് ഇരു താരകങ്ങൾ
നറു വെണ്ണിലാപ്പൂക്കൾ തിരയുന്നുവോ
ശലഭങ്ങൾ തേടും ദലമർമ്മരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്
ഒരോ നിമിഷവുമെൻപ്രേമം സുമധുരമായ്
ഒരോ നിമിഷവുമെൻപ്രേമം സുമധുരമായ്

[മഞ്ചാടി മഴ........

COPY PASTE THESE URL BELOW TO VIEW THE VIDEO AND THE AUDIO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3627

http://www.youtube.com/watch?v=_QcguUvVcm84. പാടിയതു: അനിത & റിബുഓ മാമ മാമ മാമ മാമ ചന്ദാമാമാ
ഒരു നോട്ടം കണ്ടേ ഉള്ളു
ഒരു ഗാനം കേട്ടേ ഉള്ളുകുഴയാ ഞാൻ കൊഞ്ചിപ്പോയേ ചന്ദാമാമ
മുകിൽ മേഉം മാനത്തെഏ മായക്കൂട്ടിൻ
മുളവാതിൽ ചാരാതെ ചന്ദമാമാ [ ഓ മാമാ....

ഞാനെൻ ജനലരികിൽ നിൽപ്പൂ
നിന്റെ മുഖമഴകു നോക്കി
ഓരോ പരിഭവമായ് പാടും
പാട്ടിനു ശ്രുതി മീട്ടാൻ [2]
രാവിൻ കോടി മാരോ‍ാ
കൂടെ ഒന്നു പോരൂ
നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ്
[ഓ മാമ....

എന്തേ നിറമണിയും സന്ധ്യേ
മെയ്യിൽ പവനുരുകും ചന്തം
ദൂരെ കവിതയുമായ് നിൽക്കും
രാത്തിങ്കൾ കലയല്ലേ [2]
മായ മഞ്ഞു മായാ
എന്തേ തിടുക്കമാ‍യോ
എനിക്കു മാത്രം കാണാൻ വാ വാ വാ
[ ഓ മാമ....COPY PASTE THESE URL BELOW TO VIEW THE VIDEO AND THE AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3625http://www.youtube.com/watch?v=vQv3_ystc9I&feature=player_embedded