Powered By Blogger

Thursday, October 15, 2009

നോവല്‍ [ 2005 ] യേശുദാസ്... സുജാത

ഇത്രമേല്‍ എന്നെ നീ..

ചിത്രം: നോവല്‍ ( 2005 )ഈസ്റ്റ് കോസ്റ്റ് വിജയന്‍
രചന ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം: എം.ജയചന്ദ്രന്‍ & ബാലഭാസ്കര്‍
പാടിയതു കെ.ജെ.യേശുദാസ്, സുജാത

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എന്തിനു നീയെന്നെ വിട്ടകന്നു..
എവിടെയോ പോയ്മറഞ്ഞു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എന്തിനു നീയെന്നെ വിട്ടയച്ചു..
അകലാന്‍ അനുവദിച്ചു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എല്ലാം സഹിച്ചു നീ..
എന്തേ ദൂരെ മാറിയകന്നു നിന്നു..മൌനമായ്..മാറിയകന്നു നിന്നു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എല്ലാം അറിഞ്ഞു നീ
എന്തേ..എന്നെ മാടിവിളിച്ചില്ലാ‍..ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ..
ഒരുനാളും അകലാതിരുന്നേനെ..
നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ..ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ..
ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ..
ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും എന്തേ..അരികില്‍ നീ വന്നില്ലാ..
മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ..എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ..
എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ..നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍‌റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി..
“നിനക്കായ് തോഴാ പുനര്‍ജനിക്കാം..ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം..”
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍‌റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി..
“നിനക്കായ് തോഴി പുനര്‍ജനിക്കാം..ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം.”
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

ഇവിടെ

No comments: