Powered By Blogger

Monday, September 7, 2009

ഏപ്രില്‍ 19 [ 1996 ] യേശുദാസ്

“ദേവികേ നിന്‍ മെയ്യില്‍ വാസന്തം


ചിത്രം: ഏപ്രില്‍ 19 [ 1996 ] ബാലചന്ദ്ര മേനോന്‍
രചന:‍ എസ് രമേശന്‍ നായര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്

ദേവികേ നിന്‍ മെയ്യില്‍ വാസന്തം
ഗോപികേ നിന്‍ കയ്യില്‍ രോമാഞ്ചം
ആരാരും കാണാത്ത തീരങ്ങളില്‍
ആവേശം പൂമൂടും യാമങ്ങളില്‍
തളിരിടും മോഹങ്ങളില്‍...

(ദേവികേ)

നീയെന്നും ഞാനെന്നും പേരെന്തിനോ
നാമൊന്നു ചേരുന്ന നേരം...
പാലെന്നും തേനെന്നും രുചിയെന്തിനോ
പാലാഴി നീന്തുന്ന കാലം...
ചൊടിമലരിതളില്‍ തുടുകവിളിണയില്‍
ആര്‍ദ്രമേതു രാഗകുങ്കുമം...

(ദേവികേ)

ആകാശം കൂടാരം തീര്‍ക്കുന്നുവോ
നീരാടിത്തോര്‍ത്തുന്ന നേരം...
മാനത്തും വെള്ളോട്ടുവിളക്കെന്തിനോ
നാണത്തിലാറാടും രാവില്‍...
വിരല്‍ തൊടുമളവില്‍ വിരിയുമൊരഴകായ്
വീണ്ടും ഇന്ദ്രലോക നന്ദനം...

(ദേവികേ)

ഇവിടെ

No comments: