Powered By Blogger

Tuesday, January 5, 2010

പ്രണാമം [1986 ] ലതിക & കൃഷ്ണചന്ദ്രൻ



താളം മറന്ന താരാട്ടു കേട്ടെൻ...

ചിത്രം: പ്രണാമം [1986] ഭരതൻ
രചന: ഭരതൻ
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: ലതിക & കൃഷ്ണചന്ദ്രൻ

താളം മറന്ന താരാട്ടു കേട്ടെൻ
തേങ്ങും മനസ്സിൻ ഒരാന്ദോളനം
ആലോലമാടാൻ ആടി തളരാൻ
അമ്മ മാറിൻ ചുണ്ടു തേടി
കൊഞ്ചി കൊഞ്ചി ചിറകുരുമ്മി
മാ‍നത്തെ മാമന്റെ മുത്തശ്ശി കഥ കേട്ടു
മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും
(താളം മറന്ന താരാട്ടു )

പൂത്തൂലഞ്ഞൊരു ഗീതം
ആലപിക്കും രാഗം
മൂകമാം എൻ മാനസത്തിൻ വീണ മീട്ടുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
സ്നേഹമാം ഒരു പ്രണവ മന്ത്രം
(താളം മറന്ന താരാട്ടു )

മുഗ്ഗ്ദ്ധമോഹന ഭാവം
തൊട്ടുണർത്തിയ നേരം
പൂനിലാവിൻ വെന്മപോലെ മൂടി നിൽക്കുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
തേങ്ങി നിന്നെൻ സ്വപ്നമാകെ (താളം മറന്ന താരാട്ടു )


ഇവിടെ



വിഡിയോ

No comments: