Powered By Blogger

Wednesday, January 6, 2010

ഓമന [ 1972 ] യേശുദാസ്



ജമന്തിപ്പൂക്കൾ...

ചിത്രം: ഓമന [ 1972 ] ജെ.ഡി. തോട്ടാൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: യേശുദാസ്

ജമന്തിപ്പൂക്കൾ...
ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കൾ
എന്റെ പ്രിയതമയുടെ ചൊടിനിറയെ
സുഗന്ധിപ്പൂക്കൾ..
സുഗന്ധിപ്പൂക്കൾ.. ജമന്തിപ്പൂക്കൾ...

മഞ്ഞുമൂടിയ മരതകങ്ങൾ
ഒ ഓ ഒ ഓ..
ഈ മലമ്പുഴയിലെ മതിലകങ്ങൾ
ഒ ഓ ഒ ഓ..
ആ മഞ്ഞിൽ മുങ്ങിവരും പൂക്കാരീ...
ചൂടുമ്പോൾ ഉടലോടെ സ്വർഗത്തിലെത്തുന്ന
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ...നിന്റെ
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ....
ആ ആ ആ ആ.... ആ ആ ആ ആ

(ജമന്തിപ്പൂക്കൾ)

മുത്തുകെട്ടിയ നഖക്ഷതങ്ങൾ
ഒ ഓ ഒ ഓ..
ഈ മലമ്പുഴയുടെ മാറിടങ്ങൾ
ഒ ഓ ഒ ഓ..
ആ മുത്തു വാരിവരും പൂക്കാരീ...
ചാർത്തുമ്പോൾ സ്വപ്നങ്ങൾ നൃത്തംചവിട്ടുന്ന
ചുവന്ന മുത്തെന്നെ ചാർത്തിക്കൂ..നിന്റെ
ചുവന്ന മുത്തെന്നെ ചാർത്തിക്കൂ..
ആ ആ ആ ആ.... ആ ആ ആ ആ

(ജമന്തിപ്പൂക്കൾ)


വിഡിയോ

No comments: