അന്തിവെയില്‍ പൊന്നുതിരും
ചിത്രം: ഉള്ളടക്കം [ 1991 ] കമൽ
രചന: കൈതപ്രം
സംഗീ3തം: ഔസേപ്പച്ചന്‍
പാടിയതു: യേശുദാസ്, സുജാത
അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്
വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
മധുചന്ദ്രബിംബമേ
അന്തിവെയിൽ
കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
രാപ്പാടിയുണരും സ്വരരാജിയിൽ (2)
പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
ഇതുനമ്മൾ ചേരും സുഗന്ധതീരം
അന്തിവെയിൽ
വർണ്ണപതംഗം തേടും മൃതുയൗവ്വനങ്ങളിൽ
അനുഭൂതിയേകും പ്രിയസംഗമം (2)
കൗമാരമുന്തിരി തളിർവാടിയിൽ
കുളിരാർന്നുവല്ലോ വസന്തരാഗം
അന്തിവെയിൽ
ഇവിടെ
വിഡിയോ





No comments:
Post a Comment