"ആദ്യസമാഗമ ലജ്ജയിൽ 
ചിത്രം:    ഉത്സവം  ( 1975 )  ഐ.വി.ശശി
രചന:   പൂവച്ചല്‍ ഖാദര്‍  
സംഗീതം:   എ ടി ഉമ്മര്‍ 
പാടിയതു: കെ ജെ യേശുദാസ്,എസ് ജാനകി 
ആദ്യസമാഗമ ലജ്ജയിലാതിരാ 
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍ 
സാഗരമുമ്മവയ്ക്കുമ്പോള്‍
സംഗീതമായ് പ്രേമ സംഗീതമായ് 
നിന്റെ മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ.....
ഓ...ഓ......
നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ
നാണത്തില്‍ പൊതിയും നിലാവും
ഉന്മാദ നര്‍ത്തനമാടൂം നിഴലുകള്‍
തമ്മില്‍ പുണരുമീ രാവും
നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോള്‍
സ്വര്‍ല്ലോകമെന്തെന്നറിഞ്ഞു
(ആദ്യ സമാഗമ..)
ഓ...ഓ.....
ആകാശ ദ്വീപിലെ നിദ്രാമുറികളില്‍ 
മേഘമിഥുനങ്ങള്‍ പൂകി
സായൂജ്യമായ് ജന്മ സാഫല്യമാ-
യെന്റെ മാറില്‍ കിടന്നു മയങ്ങൂ
മാറില്‍ കിടന്നു മയങ്ങൂ
ആ.....ആ......
ആ...........
Friday, November 6, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment