Powered By Blogger

Friday, November 6, 2009

മധുരനൊമ്പരക്കാറ്റ് [ 2000 ] യേശുദാസ് & സുജാത



ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു

ചിത്രം: മധുരനൊമ്പരക്കാറ്റ് [ 2000 ] കമല്‍
രചന: യൂസഫലി കേച്ചേരി
അംഗീതം: വിദ്യാസാഗര്‍

പടിയതു: യേശുദാസ്, സുജാത

ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ

പാരാകേ ഹരിചന്ദന മഴയില്‍
ശ്രീയേന്തും ശുഭ നന്ദന വനി തന്‍ സംഗീതം
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ

വാര്‍കുഴലില്‍ നീര്‍കണങ്ങള്‍ മെല്ലെ മെല്ലെ മുത്തു മാല ചാര്‍ത്തുകയായ്‌
ആശകളില്‍ തേനലയായ്‌ തുള്ളി തുള്ളി എന്‍റെ ഉള്ളും പാടുകയായ്‌
കലാലോലം കണ്ണുകള്‍ കളിച്ചെണ്ടായ് കല്പന
നറും തേനോ നിന്‍ സ്വരം നിലാ പൂവോ നിന്‍ മനം
മിഴിക്കോണില്‍ അഞ്ജനം മൊഴിപ്പൂവില്‍ സാന്ത്വനം
കിനാവാകും മഞ്ചലില്‍ വരൂ നീയെന്‍ ജീവനില്‍

ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ

മഞ്ഞണിയും മല്ലികയോ മിന്നി മിന്നി തെളിഞ്ഞു നിന്‍ മെയ്യഴക്‌
മാരിയിലും മാര താപം തെന്നി തെന്നി തെന്നല്‍ തന്നൂ പൂങ്കുളിര്
ദിവാസ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ
വിരുന്നേകാന്‍ മന്മഥന്‍ മഴകാറ്റായി വന്നതോ
നനഞ്ഞല്ലോ കുങ്കുമം കുയില്‍ പാട്ടില്‍ പഞ്ചമം
വരും ജന്മം കൂടിയും ഇതേ രാഗം പാടണം
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
പാരാകേ ഹരി ചന്ദന മഴയില്
ശ്രീയേന്തും ശുഭ നന്ദന വനി തന്‍ സംഗീതം...



ഇവിടെ

No comments: