Powered By Blogger

Wednesday, August 19, 2009

വെറുതെ ഒരു പിണക്കം ( 1984 ) യേശുദാസ്

മനസ്സേ നിന്‍റെ മണിനൂപുരങ്ങള്‍ ഇന്നെന്തെ മാറ്റി വച്ചു

ചിത്രം: വെറുതെ ഒരു പിണക്കം സത്യന്‍ അന്തിക്കാട് [ 1984 ]
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍

പാടിയതു; യേശുദാസ്

മനസ്സേ.......
മനസ്സേ നിന്‍റെ മണിനൂപുരങ്ങള്‍ ഇന്നെന്തേ മാറ്റി വച്ചൂ

നര്‍ത്തനം ചെയ്തു തളര്‍ന്നിട്ടോ നാണം കൊണ്ടു തരിച്ചിട്ടോ

മാനത്തു മഴവില്ലു കണ്ടാല്‍ കന്നിവെയിലത്തു ഹിമബിന്ദു കണ്ടാല്‍

പൂങ്കാറ്റിലാടുന്ന പൂവല്ലി കണ്ടാല്‍ കോരിത്തരിക്കും മനസ്സേ
ഒരു ദിവ്യമോഹത്തിന്‍ തേനുമായ് വന്നിട്ടും എന്തേ

മനസ്സേ നിന്‍റെ മണിനൂപുരങ്ങള്‍ ഇന്നെന്തേ മാറ്റി വച്ചൂ

പാണന്‍റെ തുടിയൊച്ച കേട്ടാല്‍ ചിങ്ങരാവിന്‍റെ കുളിരൊന്നു കൊണ്ടാല്‍

രാപ്പാടി പാടുന്ന താരാട്ടു കേട്ടാല്‍ താളം പിടിക്കും മനസ്സേ
നിറമുള്ള സ്വപ്നങ്ങള്‍ ഈണമായ് വന്നിട്ടും, എന്തേ

No comments: