Powered By Blogger

Wednesday, August 19, 2009

ചുക്ക്.. ( 1973 ) ജയചന്ദ്രന്‍

“ഇഷ്ടപ്രാണേശ്വരി നിന്റെ ഏദന്‍ തോട്ടം...

ചിത്രം: ചുക്ക്[ 1973 ] കെ. സേതു മാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: പി.യചന്ദ്രന്‍

ഇഷ്ടപ്രാണേശ്വരീ നിന്റെ
ഏദന്‍ തോട്ടം എനിക്കു വേണ്ടി
ഏഴാം സ്വര്‍ഗ്ഗം എനിക്കു വേണ്ടി ഇഷ്ടപ്രാണേശ്വരീ..

കുന്തിരിക്കം പുകയുന്ന കുന്നിന്‍ ചെരുവിലെ
കുയില്‍ക്കിളീ ഇണ ക്കുയില്‍ക്കിളീ
നിങ്ങളുടെ ഇടയില്‍ ആണിനോ പെണ്ണിനോ
നിയന്ത്രിക്കാനാവാത്ത പ്രണയ ദാഹം ഒരിക്കലും
നിയന്ത്രിക്കാനാവാത്ത പ്രണയ ദാഹം
എന്നോടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ (ഇഷ്ട...)

സ്വര്‍ണ്ണ മേഘതുകില്‍ കൊണ്ട് നാണം മറക്കുന്ന
സുധാംഗദേ സ്വര്‍ഗ്ഗ സുധാംഗദേ
ആ പ്രമദ വനത്തില്‍ ആദവും അവ്വയും
അരുതെന്നു വിലക്കിയ കനി തിന്നുവോ ഈശ്വരന്‍
അരുതെന്നു വിലക്കിയ കനി തിന്നുവോ
എന്നോടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ (ഇഷ്ട...)

No comments: