Thursday, February 3, 2011

തൃഷ്ണ [ 1981] ഐ.വി.ശശി

ചിത്രം: തൃഷ്ണ [ 1981] ഐ.വി.ശശി

താരനിര: മമ്മൂട്ടി, രതീഷ്, ശങ്കരാടി, രാജ്കുമാർ, രാജലക്ഷ്മി, സ്വപ്ന...

രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം1. പാടിയതു: യേശുദാസ്

ഏതോ സങ്കേതം.. തേടും സഞ്ചാരം
മുന്നില്‍ ഞെരുങ്ങും പാതകള്‍
വളഞ്ഞും പുളഞ്ഞും നീളും വീഥികള്‍

ലാല്ലാലാ....

സമതലങ്ങളില്‍ കൂടി സഹനസാധകം നേടി
കള്ളിക്കാടും വള്ളിക്കൂടും കൊള്ളിക്കുണ്ടും താണ്ടി
ലില്ലിപ്പൂവിന്‍ പല്ലക്കേറും ചെല്ലക്കാറ്റില്‍ നീന്തി
കളം പാട്ടുപോലെ കുളിര്‍ച്ചോലപോലെ
തുലാമാരി പോലെ
മഹിയിലീവിധം ക്ഷണികജീവിതം
ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു മായുന്നു

ലാലലാലല......

വഴിയില്‍ മുന്തിരിത്തോപ്പില്‍ കുളിരുകൊണ്ടു കൂടാരം
കൂടാരത്തിന്നാരാമത്തില്‍ സായാഹ്നങ്ങള്‍ പൂക്കും
പൂമാടത്തില്‍ വ്യാമോഹങ്ങള്‍ക്കന്തിക്കൂട്ടും തേടും
ചലിക്കുന്ന യാമം നിലക്കാത്ത ദാഹം
ചിലമ്പിട്ട മോഹം
മനസ്സൊരാലയം മദനതാവളം
പതഞ്ഞു നിറഞ്ഞു തുളുമ്പുമുന്മാദം2. പാടിയതു: യേശുദാസ്/ ജാനകി


മൈനാകം കടലിൽ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ്‌ ശിശിരങ്ങൾ തിരയുന്നുവോ

നിധികൾ നിറയും ഖനി തേടി ഓരോ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിൻ മൂളുന്ന പാട്ടിൽ

ഗമ പപ മപ നിനി പനി സരി
ആ... (മൈനാകം)

ഉം ……ഉം …….ആ ആ …ആ ..അ ആ ….ആഹാ ആ ആ ഹാഹാ …..
നിരിസ ധസനി പനിധഗമ പ പ
ഗമപനിനി സസ പനിസരിപമ ഗ ഗ
മപ പ മരിനി പനിമ... രിനിധ
ധമപപ മപനിനി പനിസരി ആ ആ ആ ……

മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ (2)

മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ (2)
മൌനങ്ങളാകും വാത്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടയ്ക്കകം എന്നെന്നും (മൈനാകം ....)

നിധികള്‍ നിറയും ഖനി തേടി ഓരോ
വനഭൂമി തോറും പരതുന്നു ഹൃദയം
പമധസനി ധനിസമാഗ നിധ ആ..
ഗമപനിനി പനിസഗാഗ മഗസനിധപസ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍
വനികയില്‍ ഒരു കുല മലരിനു
ചൊടിയിതളിലൊരാവേശം
മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ
ശിശിരങ്ങള്‍ തിരയുന്നുവോ
ശിശിരങ്ങള്‍ തിരയുന്നുവോ


ഇവിടെ

വിഡിയോ3. പാടിയതു: ജാനകി / യേശുദാസ്

ആ.... ആ.....
ഗ രി സ നി രി
രി ഗ മ പ
രി പ മ ഗഗ
ആ.. ...ആ.....ആ.....ആ...

ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
അവയുടെ അനുപമ നൈവേദ്യം നുകരൂ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

*********
ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
അവയുടെ അനുപമ നൈവേദ്യം നുകരൂ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

♪ ♫ ♪ ♫ ♪ ♫ ♪ ♫

ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
വഴിയും ഗാനാമൃതം പൊന്‍വീണ തന്‍ തേന്‍ചുണ്ടിലും
അടയും ഒരനിതര സായൂജ്യ ലഹരി
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ


ഇവിടെ


വിഡിയോ4. പാടിയതു: യേശുദാസ് & ജാനകിലാലലാ ലലലാലാ ലാലാ ലലാലലാ
(F)തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
തളിരുകള്‍ തളികയില്‍ പുളകവും പൂക്കളും
ലാലലാ ലലലാലാ ലാലാ ലലാലലാ
(M)കണ്‍കേളി കണിമലരി കുളിരില്‍ കുതിര്‍ന്നു വാ
നനയുമീ മിഴികളില്‍ ലഹരിയോ നാണമോ
(F)തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം

(F)ഓ..വര്‍ഷ ധാരാ തരംഗം
(M)മെയ്യിലും മനസ്സിലും ഹര്‍ഷമാം പ്രസാദം (ഓ..വര്‍ഷ..)
(D)ആകയീ ഹരിതവനം ആനന്ദദായകം
(M)കണ്‍കേളി കണിമലരി കുളിരില്‍ കുതിര്‍ന്നു വാ

(M)ഈ.. ദേവ ഗംഗാ പ്രവാഹം
(F)ഈ നറും സമാഗമം ഈ ലതാ നികുഞ്ജം (ഈ..ദേവ... )
(D)നാളെയും സ്മരണകളില്‍ ചായങ്ങള്‍ പൂശുമോ

(F)തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
(M) നനയുമീ മിഴികളില്‍ ലഹരിയോ നാണമോ
കണ്‍കേളി കണിമലരി കുളിരില്‍ കുതിര്‍ന്നു വാ
(F)ലാലാ ലലാലലാ..
(D)ലാലാ ലലാലലാ.. ലാലാ ലലാലലാ

ഇവിടെ

No comments: