Powered By Blogger

Thursday, January 27, 2011

രാവണ പ്രഭു [ 2001 ] രണ്‍ജിത് [ 9]




ചിത്രം: രാവണ പ്രഭു [ 2001 ] രണ്‍ജിത്
താരനിര: മോഹൻലാൽ, സായികുമാർ,നെപ്പോളിയൻ,വിജയരാഘവൻ, ജഗതി, ജഗദീഷ്,രാജശ്രീ നായർ,
സിദ്ദിക്ക്, ഇന്നസന്റ്, രതീഷ്, അഗസ്റ്റീൻ, ശ്രീരാമൻ, വസുന്ധുര ദാസ്, രേവതി,സുകുമാരി,


രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: സുരേഷ് പീറ്റേര്‍സ്





1. പാടിയതു: ജയചന്ദ്രൻ &/ ചിത്ര

അറിയാതെ അറിയാതെ ഈ
പവിഴ വാര്‍തിങ്കള്‍ അറിയാതെ
അലയാന്‍ വാ അലിയാന്‍‍ വാ ഈ
പ്രണയതല്പത്തിലമരാന്‍ വാ..
ഇതൊരമര ഗന്ധര്‍വ്വ യാമം
ഇതൊരനഘ സംഗീത സല്ലാപം
അല ഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം.. [ അറിയാതെ...

നീല ശൈലങ്ങള്‍‍ നേര്‍ത്ത
മഞ്ഞല നിന്നെ മൂടുന്നുവോ
രാജ ഹംസങ്ങള്‍ നിന്റെ
പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ
പകുതി പൂക്കുന്ന പാരിജാതങ്ങള്‍
പ്രാവു പോല്‍ നെഞ്ചിലമരുന്നു
കുറുകി നില്‍ക്കുന്ന നിന്റെ യൌവ്വനം
രുദ്ര വീണയായ് പാടുന്നു
നീ ദേവശില്‍പ്പമായ് ഉണരുന്നു.
ഇതൊരമര‍ ഗന്ധര്‍വ്വ യാമം
ഇതൊരനഘ സംഗീത സല്ലാപം
അല ഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം... [ അറിയാതെ...

വാര്‍മൃദംഗാദി വാദ്യ വൃന്ദങ്ങള്‍
വാനിലുയരുന്നുവോ
സ്വര്‍ണ്ണ കസ്തൂരി കനക കളഭങ്ങള്‍
കാറ്റിലുതിരുന്നുവോ
അരിയ മാന്‍പേടമാന്‍ പോലെ നീയെന്റെ
അരികില്‍ വന്നു നില്‍ക്കുമ്പോള്‍
മഴയിലാടുന്ന ദേവദാരങ്ങള്‍
മന്ത്ര മേലാപ്പു നെയ്യുമ്പോള്‍
നീ വന വലാകയായ് പാടുന്നു
ഇതൊരമര ഗന്ധര്‍വ്വ യാമം
ഇതൊരനഘ സംഗീത സല്ലാപം
അല ഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം... അറിയാതെ...


ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ് / ചിത്ര

ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി
അകമെരിയും ആരണ്യ തീരങ്ങളിള്‍
ഹിമമുടിയില്‍ ചായുന്ന വിണ്‍ഗംഗയിള്‍
മറയുകയായി നീയാ ജ്വാലാമുഖം
ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി

ഹൃദയത്തില്‍ നിന്‍ മൂകപ്രണയത്തിന്‍ ഭാവങ്ങള്‍
പഞ്ചാഗ്നി നാളമായി എരിഞ്ഞിരുന്നു
തുടുവിരലിന്‍ തുമ്പാല്‍ നിന്‍ തിരുനെറ്റിയിലെന്നേ നീ
സിന്ധൂരരേണുവായി അണിഞ്ഞിരുന്നു
മിഴികളിലൂറും ജപലയമണികള്‍
കറുകകളണിയും കണിമഴമലരായി
വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും
ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി

മനസ്സില്‍ നീ എപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്‍റ വല്‍ക്കലം പുതച്ചിരുന്നു
തുടിയാല്‍ ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും
ഒരു രുദ്രതാളമായി ചേര്‍ന്നിരുന്നു
താണ്ഢവമാടും മനസ്സിലെയിരുളില്‍
ഓര്‍മ്മകളെഴുതും തരള നിലാവേ
വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും
(ആകാശദീപങ്ങള്‍ സാക്ഷി)

ഇവിടെ

വിഡിയോ


3. പാടിയതു: ചിത്ര

ആറ്റോരം അഴകോരം അന്തിവെയിൽ ചായുന്നേ
ആറ്റോരം മഴ തോരാം മെല്ലെ അന്തിവെയിൽ ചായുന്നേ
മലവാരം ചോലമരത്തിൽ കിളി ചേക്ക വിട്ട് പാറുന്നേ
എന്റെ മനസ്സിന്റെ കോണിൽ ഞാൻ മറന്നിട്ട പാട്ടുകൾ മധുരമായ് മൂളാതെ
എന്റെ പ്രണയമാം പ്രാവിന്റെ നിറമുള്ള തൂവലിൽ മിഴി തൊട്ടു വിളിക്കാതെ
(ആറ്റോരം....)

പൂവരശിൻ ചോട്ടിലെ പൂവെടുത്തു ചൂടാതെ
ആവണിപ്പൂങ്കാറ്റേ പോവുകയോ
നെറ്റിമേലെ ചാർത്തുവാൻ ചെപ്പിലുള്ള കുങ്കുമം
തൊട്ടെടുക്കുവാനും നീ മറന്നോ
എന്റെ ഹൃദയത്തിൽ താഴിട്ട പളുങ്കിന്റെ ജാലകം
വിരൽ തട്ടി തുറക്കാതെ
നിന്റെ മിഴിതുമ്പിൽ സൂക്ഷിച്ച
മണിമുത്തു മാലകൾ ഇഴ പൊട്ടി ചിതറാതെ
(ആറ്റോരം....)

നിന്നെ കൊണ്ടു പോകുവാൻ വിണ്ണിൽ നിന്നും മാരന്റെ
നന്ദാവനത്തേരൊന്നു പോരുമല്ലോ
മന്ത്രകോടി മേലിട്ട് മഞ്ഞൾ മുഖം നാണിച്ച്
മംഗലാംഗീ നീയും പോകുമല്ലോ
എന്റെ അകക്കണ്ണിൽ പൂക്കുന്ന വിളക്കിന്റെ നാളം നീ
അണച്ചും കൊണ്ടകലാതെ
എന്റെ ഇടനെഞ്ചിൽ സൂക്ഷിച്ച കനവിന്റെ മൺകുടം
വിരൽ തട്ടി ഉടയ്ക്കാതെ
(ആറ്റോരം....)

ഇവിടെ




4. പാടിയതു: കെ.എൽ. ശ്രീരാം & സ്വർണ്ണലത

പൊട്ടു കുത്തെടീ പുടവ ചുറ്റെടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ
മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ

പൊന്നേ അണിയാപ്പൊന്നേ
മുല്ലേ വിരിയാമുല്ലേ
പൂനിലാത്തെല്ലുരുകുന്നേ മുഖത്തിങ്കൾ മൂടുവാൻ
കണിക്കൊന്ന മഞ്ഞണിയുന്നേ
മണിക്കമ്മൽ തീർക്കുവാൻ
പൊട്ടു കുത്തെടീ പുടവ ചുറ്റെടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക ചികാ...ചിക ചികാ
മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ..
ചിക് ചികാ ..ചിക് ചികാ

അലങ്കാര ദീപം കത്തും കണ്ണാണേ
മണിച്ചെമ്പകപ്പൂമൊട്ടിൻ നിറമാണേ
പെയ്യാമുകിൽ ചങ്ങല പോലെ മെടഞ്ഞിട്ട വാർമുടിയല്ലേ
തുലാമിന്നൽ മിന്നണ പോലെ അരഞ്ഞാണമല്ലെ
തങ്കമേ നിന്നെയുരുക്കാൻ കൊതിക്കുന്നു പൊൻ വെയിൽ
വെൺകല കാൽത്തള ചാർത്താൻ ഒരുങ്ങുന്നു താരകൾ
(പൊട്ടു കുത്തെടീ...)

മഴക്കാറു മായം കാട്ടും രാവാണേ
മദം പൊട്ടി നിൽക്കും പെണ്ണിൻ നെഞ്ചാണേ
നിലാമെത്ത നീർത്തി വിരിക്കടീ
കിളിത്തൂവൽ കൊണ്ടു പുതയ്ക്കടീ
വഴിക്കോണിൽ തത്ത ചിലച്ചെടീ വരുന്നുണ്ടു മാരൻ
വാനിലെ ചില്ലു വിളക്കിൽ തിരി തുമ്പു താഴടീ
മാറിലെ താമരമൊട്ടിൽ കുളിർ ചാന്തുചാർത്തടീ
(പൊട്ടു കുത്തെടീ...)

ഇവിടെ



വിഡിയോ





5. പാടിയതു: മോഹൻലാൽ, എം.ജി. ശ്രീകുമാർ, സുജാത,രാധികാ തിലക്, പ്രഭാകരൻ

ഹേ ആണ്ടവനേ ആണ്ടിമനസ്സെ
ഐലസ്സ ഐലസ്സ
ഹേ തൈ പിറന്നേ കൊടി പറന്നേ
ഐലസ്സ ഐലസ്സ (2)
ഏ മാരിയപ്പാ ഏ തെരയിഴുക്ക്
ഹേ നാച്ചിമുത്ത് ഹേ മദ്ദളം കൊട്ട്
ഹേ സടക് സടക് സടക് സടക്
സടക് സടക് ഹേയ്
ഹേയ് യായീ ഹേയ് യായീ (2)

തകിലു പുകിലു കുരവക്കുഴൽ തന്തനത്തനം പാടി വാ
സടക് സടക് ഹേയ് സടക് സടക്
പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
സടക് സടക് ഹേയ് സടക് സടക് ഹേയ്
അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം (2)
തങ്കമാന സംഘകാലതമിഴു പാടി തേരിലേറി
താളം തുള്ളാൻ ആശ
അമ്മാടിയേ ആശ
എടീ എപ്പോവുമേ ആശാ
ഹരോ ഹരോ ഹര
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
(തകിലു പുകിലു....)

കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്
കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം
അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം
കളിയാടും കാവടി തൻ കുംഭമേളം
എന്റെ മൂവന്തിച്ചുണ്ടിലുണ്ട് ചെപ്പും ചാന്തും
എന്റെ സിന്ദൂരപ്പൊട്ടിലുണ്ട് കെസ്സും സൗന്ദ്യം
തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
അമ്മാടിയേ ആശ
എട് പൂക്കാവടി ആശാ
ചൊല്ലൂ മച്ചാ മച്ചാ
ഹരോ ഹരോ ഹര
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
(തകിലു പുകിലു....)

തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ
തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താ (2)
കുലവാഴക്കൂമ്പിനൊത്ത കുളിരേറും മെയ്യുലച്ചും
ഒളികണ്ണാൽ അമ്പെയ്തും നിയ്ക്കണ പെണ്ണേ
നിന്നോമൽക്കൈയ്യുകളാം നാല്പാമര വള്ളികളിൽ
വിളയാടാൻ നിന്നരികിൽ ഞാൻ പോരില്ല
എന്റെ ഇമ ചിമ്മാ കണ്ണിലുണ്ട് കാറ്റു കടലും
ആമാ ആമാ
എന്റെ കൊതി തീരാ നെഞ്ചിലുണ്ട് തേനും തിനയും
തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
അമ്മാടിയേ ആശ
എട് പൂക്കാവടി ആശാ
ചൊല്ലൂ മച്ചാ മച്ചാ
ഹരോ ഹരോ ഹര
വാ വാ വേലവനേ വള്ളി നായകനേ (2)
(തകിലു പുകിലു....)

ഇവിടെ



വിഡിയോ


ബോണസ്: പാടിയതു: [സോപാന സംഗീതം] നിഖിൽ

വന്ദേ മുകുന്ദ ഹരേ ജയശൗരേ സന്താപഹാരി മുരാരേ
ദ്വാപര ചന്ദ്രികാചർച്ചിതമാം നിന്റെ ദ്വാരകാപുരി എവിടെ
പീലിത്തിളക്കവും കോലക്കുഴൽ പാട്ടും
അമ്പാടിപ്പൈക്കളും എവിടെ
ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ
നെഞ്ചിലെൻ ആത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം

ഇവിടെ




ബോണസ്: അറിയാതെ, അറിയാതെ എന്നിലെ എന്നിൽ നീ കവിതയായ്..ചിത്ര



വിഡിയോ

No comments: