Thursday, January 27, 2011

അയാൾ കഥ എഴുതുകയാണു [ 1998] കമൽ [7]
ചിത്രം: അയാൾ കഥ എഴുതുകയാണു [ 1998] കമൽ
താരനിര: മോഹൻ ലാൽ, ശ്രീനിവാസൻ, നന്ദിനി, ഇന്നസന്റ്, സിദ്ദിക്ക്, നെടുമുടി വേണു
അഗസ്റ്റിൻ, ലത്തീഫ്, ശ്രീ വിദ്യ, ജഗദീഷ്, കൃഷ്ണ, റ്റി.പി. മാധവൻ....

രചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ
1. പാടിയതു: യേശുദാസ് & മനൊ

ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര്
(
ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര്
(arabic)
ആലോല പൊന്‍പീലി പോലെ, പാറി പറന്ന നീയാര്
(arabic)
ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതികേ
കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു മുത്തു പോലിറങ്ങി വന്ന
മോഹ നൃത്ത ചാരുതേ
ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര്

(arabic)
നീല കിളികള്‍ നിന്നെ തേടി തുടിച്ചുവല്ലോ...
നക്ഷത്രങ്ങള്‍ നിന്നെ നോക്കി തിളങ്ങിയല്ലോ... (നീല കിളികള്‍...)
പുതു പുലരികള്‍ എന്നും നിന്നെ കാണാന്‍ മണ്ണില്‍ വന്നൂ
നിറ മലരുകള്‍ ഇന്നും നിന്നെ തേടി പൊന്നിതള്‍ നീര്‍ത്തീ
ആരു നീ.... ദേവതേ
ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര്

(arabic)
ഈന്തപ്പനകള്‍ നിഴലു വിരിച്ചു നിനക്കു വേണ്ടീ
ആമ്പല്‍ കൊടികള്‍ മാല കൊരുത്തു നിനക്കു വേണ്ടീ (ഈന്ത പനകള്‍.....)
കലിയിളകിയ കാറ്റില്‍ മണലാരണ്യം പാല്‍ കടലായീ
അലമാലകള്‍ തങ്ക കാല്‍ത്തള തീര്‍ത്തു നിനക്കു വേണ്ടീ
ആരു നീ... ദേവതേ

ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര്
(arabic)
ആലോല പൊന്‍പീലി പോലെ, പാറി പറന്ന നീയാര്
(arabic)
ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതികേ
കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു മുത്തു പോലിറങ്ങി വന്ന
മോഹ നൃത്ത ചാരുതേ
ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര്


ഇവിടെ


വിഡിയോ2. പാടിയതു: യേശുദാസ് & സുജാത


(m) ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
ഏഴുവര്‍ണ്ണങ്ങളും നീര്‍ത്തി തളിരിലത്തുമ്പില്‍ നിന്നുതിരും
മഴയുടെയേകാന്ത സംഗീതമായ്‌ മൃദുപദമോടേ മധുമന്ത്രമോടേ
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍

ആ വഴിയോരത്ത്‌ അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവെന്നോ
(f) ഉം......................
(m) ആ വഴിയോരത്ത്‌ അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവെന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു നീ ഉള്ളം തുറന്നുവേന്നോ
അരുമയാം ആമോഹ പൊന്‍തൂവലൊക്കെയും
പ്രണയനിലാവായ്‌ പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല – ഞാനറിഞ്ഞീല
ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍

ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായ്‌ നെഞ്ചില്‍ നിറച്ചുവെന്നോ
(f) ഉം...................
(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായ്‌ നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു നീ
അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായ് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല – ഞാനറിഞ്ഞീല
ഏതോ നിദ്രതൻ‍.....


ഇവിടെ

വിഡിയോ


3. പാടിയതു: എം.ജി. ശ്രീകുമാ‍ർ & സുജാത


(സ്ത്രീ) കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ
കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌
കരളിന്റെ കരളേ പറയാമോ
ഞാനൊന്നു കൂടേ പോന്നോട്ടേ
താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ഓ...
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി

(കോ) ധും തന നാനനാ ലാല ലാലാ ലാല ലാ...
ലല ലാല ലാ...
ഹോയു് ഹോയു് ഹോയു് ഹോയു് ഹോയു്
ധും തന നാനനാ ലാല ലാലാ ലാല-

(ഡയലോഗു്)
(പു) നോ. നിങ്ങളൊക്കേ ആരാ
(സ്ത്രീകള്‍) ഞങ്ങള്‍ ഡാന്‍സ്സിനു വന്നതാ, ഗ്രൂപ്പു് ഡാന്‍സ്സു്
(സ്ത്രീ) അല്ല. പാട്ടല്ലേ. കുറച്ചു കളര്‍ഫുള്‍ ആവൂല്ലോ.
ബാക്കിലിങ്ങനെ ഡാന്‍സ്സു്
(പു) അയ്യോ.
നിന്റെ ഡാന്‍സ്സു്കൊണ്ടു് തന്നെ ഞാന്‍ പൊറുതി മുട്ടിയിരിക്കുകയാ.
ആപ്പോഴാ പത്തുമുപ്പത്തഞ്ചെണ്ണം വേറേ.
എവിടേയെങ്കിലും ആണും പെണ്ണും ഡൂവറ്റു പാടാന്‍ തുടങ്ങുമ്പോഴേക്കും കേറി വന്നോളും.
നിനക്കൊക്കെ ചോദിക്കാനും പറയാനും വീട്ടിലാരുമില്ലേ
പോടീ. വീട്ടില്‍ പോടി

(പു) തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ
ചപലമീ മോഹം വ്യാമോഹം
(തിരിച്ചു)
നിലയറിയാതിന്നു നീ പോരുമെങ്കില്‍
പഴിക്കുമല്ലോ നമ്മളേ ലോകമെന്നും
വരും കാലമെല്ലാം മറന്നൊന്നും ചെയ്യേണ്ട
പോരേണ്ട പോരേണ്ട എന്നോമലേ
(സ്ത്രീ) കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ
(പു) ഉഹും
(സ്ത്രീ) കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌
(പു) കരളിന്റെ കരളേ കരയാതേ
അരുതാത്തതൊന്നും ഉം ഹു ഹും
(സ്ത്രീ) താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ഓ..
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി

(സ്ത്രീ) തേന്‍നിലാവില്‍ മുങ്ങി നില്‍പ്പൂ സ്നേഹവാനം
കുളിരില്‍ മയങ്ങി യാമങ്ങള്‍
(തേന്‍നിലാവില്‍)
അരുതിനിയും എന്നെ നീ കൈവെടിഞ്ഞാല്‍
തളര്‍ന്നു വീഴും മണ്ണിലിന്നേകയായു് ഞാന്‍
എനിക്കിന്നു പോരേണം പോരേണം
കൂടേ വരേണം വരേണം കരയാതിനി
(പു) കുപ്പിവള കിലുകിലെ കിലുങ്ങട്ടേ
കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങട്ടേ
(സ്ത്രീ) ഉം..
(പു) കരളിന്റെ കരളേ കരയതേ
അരുതാത്തതൊന്നും പറയാതെ
(സ്ത്രീ) താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ഓ...
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
(പു) ഉം..


ഇവിടെ

വിഡിയോ


4. പാടിയതു: യേശുദാസ്

ഗമപനിസഗ രിഗരി രിഗരി ..രിഗരി രിഗരി
സനിനിസ പനിമപ ഗമപനിസഗമ
പമഗരി മപനിസ രിസനിധ സനിപമ നിധപമ ധപമഗ
പമഗരി മഗരിസ സഗമ ഗമപ മപനി പനിസ നിസഗ
സഗമ ഗമപ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി
മാനേ.....

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ .മാ...നേ ..

പിടിച്ചുകെട്ടും കരളിലെ തടവറയില്‍
കോപമോടെ മെല്ലെമെല്ലെ മാറിടുന്ന മാന്‍കിടാവേ (പിടിച്ചുകെട്ടും...)
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ..(ആ ആ )(2)
നോക്കിനില്‍ക്കാന്‍ എന്തുരസം ..നിന്നഴക്‌....
മാ.നേ.... ..

കൊതിച്ചു പോയി..കണ്ടു കണ്ടു കൊതിച്ചു പോയി
വാര്‍തിങ്കള്‍ നെഞ്ചിലേറ്റി മെയ്‌ തലോടും സ്വര്‍ണ്ണമാനേ (കൊതിച്ചു പോയി ...)
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര (2)
തേനുറയും ചെമ്പനിനീര്‍ പൂവഴക് .
മാനേ.. മാനേ..മാനേ..മാ...നേ ..

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ മാ...നേ ..
മാ...നേ ..


ഇവിടെ

വിഡിയോ


5. പാടിയതു: യേശുദാസ്

മരതക രാവിന്‍ കരയില്‍, മഞ്ജു വസന്തം പോലെ
പീലി വിടര്‍ത്തുകയാണെന്‍, കാവ്യ നിലാവിന്‍ ലോകം
എന്റെ കിനാവിന്‍ അഴകില്‍ ഉയരുകയാണൊരു വീട്
അതിരുകളില്ലാത്ത വീട്
മരതക രാവിന്‍ കരയില്‍ മഞ്ജു വസന്തം പോലെ

മേലാപ്പുകള്‍ വര്‍ണ്ണ മഴവില്ലുകള്‍
നീരാളമായ് സ്വര്‍ണ മുകില്‍മാലകള്‍
സിന്ദൂര മഞ്ചാടികള്‍ കൈക്കുമ്പിളില്‍ വാരി തൂവും, നാടോടി ഞാന്‍ (മേലാപ്പുകള്‍...)
ഒന്നേന്തി നിന്നാല്‍ തൊടാം ആകാശ ഗോപുരം ഈ കൈകളാല്‍ (2)
വാതില്ക്കലെത്തുന്നു ശ്രീരാഗചന്ദ്രിക (ഓ.. ഓ..)

മരതക രാവിന്‍ കരയില്‍ മഞ്ജു വസന്തം പോലെ
ഉയരുകയാണൊരു വീട് അതിരുകളില്ലാത്ത വീട്

മുറ്റങ്ങളില്‍ മുത്തു പൊഴിയും സ്വരം
പൂങ്കാവിലോ രാഗ വെണ്‍ചാമരം
ഏകാന്ത തീരങ്ങളില്‍ സ്നേഹോദയം കാണാന്‍ വരും, സഞ്ചാരി ഞാന്‍ (മുറ്റങ്ങളില്‍ ...)
ശ്രുംഗാര യാമം പൂക്കും അഭിരാമ രാത്രി തന്‍ ആരാധകന്‍ (2)
ഇന്നെന്റെ മണ്‍വീട്ടില്‍ ഉല്ലാസ ഗീതങ്ങള്‍ (ഓ.. ഓ...)

മരതക രാവിന്‍ കരയില്‍, മഞ്ജു വസന്തം പോലെ
പീലി വിടര്‍ത്തുകയാണെന്‍, കാവ്യ നിലാവിന്‍ ലോകം
എന്റെ കിനാവിന്‍ അഴകില്‍ ഉയരുകയാണൊരു വീട്
അതിരുകളില്ലാത്ത വീട്
മരതക രാവിന്‍ കരയില്‍ മഞ്ജു വസന്തം പോലെ
ഉയരുകയാണൊരു വീട് അതിരുകളില്ലാത്ത വീട് ......

ഇവിടെ

വിഡിയോ6. പാടിയതു: ചിത്ര

തിങ്കളൊരു തങ്ക താംബാളം
യാമമൊരു യമുനാ നദിയോളം
കനവിന്റെ പാലക്കൊമ്പത്ത്
അഴകിന്റെ പീലിക്കാവടികള്‍
ഇനിയെന്തു വേണം ...
നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കു വേണ്ടി
ഓ . ..നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കു വേണ്ടി

താരഹാരം ചാര്‍ത്തി നില്‍പ്പൂ ശ്യാമ രാത്രി
താല വൃന്ദമേന്തീ നീലാമ്പല്‍ (താരഹാരം ..)
അകലെയെങ്ങോ രാക്കുയില്‍ പാട്ടുണര്‍ന്നൂ
മുളം കുഴലില്‍ മൌന രാഗം പെയ്തലിഞ്ഞൂ
തുളുമ്പുന്നു കാതോടു കാതോരം അനുരാഗ
മന്ത്രങ്ങളായ് നിന്റെ പോന്നോര്‍മകള്‍ (തിങ്കളൊരു ....)

പടിക്കലോളം നോക്കി നോക്കി കണ്‍ കുഴഞ്ഞു
വരുമെന്നു ചൊന്നവന്‍ വന്നില്ല (പടിക്കലോളം ...)
കഥയറിയാതെ തോഴിമാര്‍ കളി പറഞ്ഞു
അഷ്ടമംഗല്യം മിഴികളില്‍ പൂത്തുലഞ്ഞു

അവനെന്തേയന്നെന്നെ ആരോരുമറിയാതെന്‍ കപോലത്തില്‍ (?)
മുത്തിച്ചുവപ്പിച്ചു പോയ്‌ (തിങ്കളൊരു...)


ഇവിടെ

വിഡിയോ

No comments: