ആ ഗാനം ഓർമ്മകളായി...
ചിത്രം:  വർഷങ്ങൾ പോയതറിയാതെ  [ 1987 ] മോഹന്‍ രൂപ്
രചന:  കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
സംഗീതം:  മോഹൻ സിത്താര
പാടിയതു:  കെ ജെ യേശുദാസ്
ആ ഗാനം ഓർമ്മകളായി...
ആ നാദം വേദനയായി...
ഉണരില്ലല്ലോ മോഹനരാഗം 
അതിലോലം ആത്മാവു തേങ്ങി
പോകാം ഞാൻ ഓർമ്മകൾ മാത്രമായ് ഓ...
(ആ ഗാനം)
ആ മാനസവീണയിൽ... ആ സ്വരമാധുരിയിൽ (2)
എന്നും ഞാനെന്നും രാഗമായെങ്കിൽ
ഇന്നും ഞാൻ നിന്നിൽ താളമായെങ്കിൽ
എന്തെല്ലാം മോഹിച്ചു ഞാൻ
(ആ ഗാനം)
ആ സാഗരതിരയും ആ വനജ്യോത്സ്നകളും (2)
മൂകമായ് പാടി ശോകാർദ്രരാഗം
മൌനമായ് തേങ്ങി മാനസം വീണ്ടും
എന്തെല്ലാം ദാഹിച്ചു നാം 
(ആ ഗാനം)
Saturday, December 12, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment