“പൊന്നിൽ കുളിച്ച രാത്രി...
ചിത്രം:  സിന്ദൂരച്ചെപ്പ്    [1971]  മധു
രചന:  യൂസഫലി കേച്ചേരി
സംഗീതം:  ജി ദേവരാജൻ
പാടിയതു::  കെ ജെ യേശുദാസ്
പൊന്നിൽ കുളിച്ച രാത്രി
പുളകം വിരിഞ്ഞ രാത്രി
ഈറൻ നിലാവും തേന്മലർമണവും
ഇക്കിളി കൂട്ടുന്ന രാത്രി (പൊന്നിൽ..)
മലരിട്ടു നിൽക്കുന്നു മാനം
മൈക്കണ്ണിയാളേ നീയെവിടെ (2)
ചിറകിട്ടടിക്കുന്നു മോഹം
ചിത്തിരക്കിളിയേ നീയെവിടെ (2)
ഓ...ഓ...ഓ......(പൊന്നിൽ..)
നാളത്തെ നവവധു നീയേ
നാണിച്ചു നിൽക്കാതെ നീ വരുമോ (2)
കോരിത്തരിക്കുന്നു ദേഹം
കാണാക്കുയിലേ നീ വരുമോ (2)
ഓ...ഓ...ഓ..(പൊന്നിൽ..)
ഇവിടെ 
Sunday, February 7, 2010
Subscribe to:
Post Comments (Atom)





No comments:
Post a Comment