Powered By Blogger

Monday, August 17, 2009

കൂട്ടു കുടുംബം ( 1969 ) യേശുദാസ്

“തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ..


ചിത്രം: കൂട്ടുകുടുംബം [ 1969 ] കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍ ജി

പാടിയതു: യേശുദാസ് കെ ജെ

തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാന്‍
തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവരും
ഇളനീര്‍ക്കുടമിന്നുടയ്‌ക്കും ഞാന്‍
(തങ്കഭസ്‌മക്കുറിയിട്ട)

വടക്കിനിത്തളത്തില്‍ പൂജയെടുപ്പിന്
വെളുപ്പാന്‍ കാലത്ത് കണ്ടപ്പോള്‍
മുറപ്പെണ്ണേ നിന്റെ പൂങ്കവിളില്‍ ഞാന്‍
ഹരിശ്രീ എഴുതിയതോര്‍മ്മയില്ലേ
പ്രേമത്തിന്‍ ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ

തുമ്പപ്പൂക്കളത്തില്‍ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോള്‍
പൂക്കുലക്കതിരുകള്‍ക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ
ഒളികണ്ണാല്‍ നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

കളപ്പുരത്തളത്തില്‍ മേടപ്പുലരിയില്‍
കണികണ്ടു കണ്ണുതുറന്നപ്പോള്‍
വിളക്കു കെടുത്തി നീ ആദ്യമായ് നല്‍കിയ
വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ
പ്രേമത്തിന്‍ വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

No comments: