Powered By Blogger

Friday, August 21, 2009

ഗ്രാമഫോണ്‍ ( 2003 ) എരിഞ്ഞോളി മൂസ; ജയചന്ദ്രന്‍




“എന്തേ ഇന്നും വന്നീല, നിന്നോടൊന്നും ചൊല്ലീല

ചിത്രം: ഗ്രാമഫോണ്‍ [ 2003 ] കമല്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: പി ജയചന്ദ്രന്‍,എരഞ്ഞോളീ മൂസ

മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരന്‍ വരുന്നതും കാത്ത് ...
കസ്‌തൂരിനിലാവിന്റെ കനവുപുല്‍പ്പായയില്‍ ഉറങ്ങാതിരുന്നോളേ...
ആ...ആ...ആ‍... ഉറങ്ങാതിരുന്നോളേ...)

എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധര്‍വ്വന്‍ നീ സ്വപ്‌നം കാണും
ആകാശത്തോപ്പിന്‍ കിന്നരന്‍ (2) (എന്തേ)
മണിവള തിളങ്ങണ കൈയ്യാലേ
വിരല്‍ഞൊട്ടി വിളിക്കണതാരാണ് (മണിവള)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കള്‍)
ഓ... വിളക്കിന്റെ നാളം പോലെ ഈ
പൊന്‍‌തൂവല്‍ വീശും മാറ്റേറും മഴപ്രാവേ...
ഓ... ഓ... കല്യാണി പാടാന്‍ നേരമായ് ...

എന്‍ ഹൃദയത്തിന്‍ ചന്ദനവാതില്‍
നിനക്കായ് മാത്രം തുറക്കാം ഞാന്‍ (2)
നിന്‍ മിഴിയാകും മധുപാത്രത്തിലെ (2)
മാസ്‌മരമധുരം നുകരാം ഞാന്‍ (2)

മധുവര്‍ണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിന്‍ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ

നിന്‍ പ്രണയത്തിന്‍ താമരനൂലില്‍
ഓര്‍മ്മകള്‍ മുഴുവന്‍ കോര്‍ക്കാം ഞാന്‍ (2)
നിന്നെയുറക്കാന്‍ പഴയൊരു ഗസലിന്‍ (2)
നിര്‍വൃതിയെല്ലാം പകരാം ഞാന്‍ (2) (എന്തേ)

No comments: