Powered By Blogger

Friday, August 21, 2009

ഇതാ ഒരു ധിക്കാരി ( 1981 ) യേശുദാസ് / ജാനകി

“എന്റെ ജന്മം നീയെടുത്തു നിന്റെ ജന്മം ഞാന്‍....


ചിത്രം: ഇതാ ഒരു ധിക്കാരി [ 1981 ] സുരേഷ്
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം ഏ. റ്റി. ഉമ്മര്‍

പാടിയതു: യേശുദാസ് / ജാനകി

എന്റെ ജന്മം നീയെടുത്തു
നിന്റെ ജന്മം ഞാന്‍ എടുത്തു
നമ്മില്‍ മോഹം പൂവണിഞ്ഞു
തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു...

കൈകള്‍ ഇന്നു തൊട്ടിലാക്കി
പാടിടാം ഞാന്‍ ആരാരൊ
നീ എനിക്കു മോളായി
നീ എനിക്കു മോനായി
നിന്‍ കവിളില്‍
നിന്‍ ചൊടിയില്‍
ചുംബനങ്ങള്‍ ഞാന്‍ നിറയ്ക്കും
നിന്‍ ചിരിയും നിന്‍ കളിയും
കണ്ടു കൊണ്ടു ഞാനിരിക്കും....
കൈകളിന്നു തൊട്ടിലാക്കി
പാടിടാം‍ ഞാന്‍ ആരാരോ
എന്റെ പൊന്നു മോളുറങ്ങ്
എന്റെ മാറില്‍ ചേര്‍ന്നുറങ്ങ്..

ഈ മുറിയില്‍ ഈ വഴിയില്‍
കൈ പിടിച്ച് ഞാന്‍ നടത്തും
നിന്‍ നിഴലായ് കൂടെ വന്നു
ഉമ്മ കൊണ്ടു ഞാന്‍ പൊതിയും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാന്‍ ആരാരൊ
എന്റെ പൊന്നു മോളുറ‍ങ്ങു
എന്റെ മാറില്‍ വീണുറങ്ങു
നമ്മില്‍ മോഹം പൂവണിഞ്ഞു
തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു......

No comments: