Friday, August 21, 2009

മഴത്തുള്ളീ കിലുക്കം ( 2002 ) ശ്രീനിവാസ് / സുജാത


“തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
ചിത്രം: മഴത്തുള്ളിക്കിലുക്കം [ 2002 ]അക് ബര്‍‍ ജോസ്
രചന: എസ് രമേശന്‍നായര്‍
സംഗീതം: സുരേഷ് പീറ്റേഴ്സ്

പാടിയതു: പി ജയചന്ദ്രന്‍


തേരിറങ്ങും മുകിലെ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയില്‍ ഒരു സ്‌നേഹനിദ്ര എഴുതാന്‍
ഇരുള്‍ മൂടിയാലുമെന്‍ കണ്ണില്‍ തെളിയുന്നു താരനിരകള്‍
തേരിറങ്ങും മുകിലെ മഴത്തൂവലൊന്നു തരുമോ

ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീര്‍ത്തീരം
കരയുന്ന പൈതല്‍ പോലെ കരളിന്റെ തീരാ ദാഹം
കനല്‍ത്തുമ്പി പാടും പാട്ടില്‍ കടം തീരുമോ
തേരിറങ്ങും മുകിലെ മഴത്തൂവലൊന്നു തരുമോ

നിലക്കാതെ വീശും കാറ്റില്‍ നിറക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണില്‍ പോലും തുളുമ്പുന്നുതിങ്കള്‍ത്താരം
നിഴലിന്റെ മെയ് മൂടുമാ നിലാവെ വരൂ

തേരിറങ്ങും മുകിലെ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയില്‍ ഒരു സ്‌നേഹനിദ്ര എഴുതാന്‍
ഇരുള്‍ മൂടിയാലുമെന്‍ കണ്ണില്‍ തെളിയുന്നു താരനിരകള്‍

No comments: