Thursday, January 21, 2010

ലേഡി ഡോക്ടർ [1967] കമുകറ & ജാനകികമുകറ പുരുഷോത്തമൻ


കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു...


ചിത്രം: ലേഡി ഡോക്ടർ [1967] കെ. സുകുമാരൻ നായർ
രചന: പി ഭാസ്ക്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കമുകറ പുരുഷോത്തമൻ & എസ് ജാനകി
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍കിനാവിന്‍ സ്തീധനം കാഴ്ചവെച്ചു (2)
വിണ്ണിലുള്ള മാരനോടും സമ്മതം വാങ്ങിച്ചു
കര്‍മ്മ സാക്ഷി കണ്ടു നില്‍ക്കെ കല്യാണം നാം കഴിച്ചു (കണ്ണിണയും...)

അന്യരാരുമറിയാതെ നിന്‍ കരം ഞാന്‍ പിടിച്ചു
ധന്യപ്രേമ മധുപാത്രം ചുണ്ടിണയിലടുപ്പിച്ചു
വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന്‍ ദിനമല്ലോ
സുന്ദരിയാം ചന്ദ്ര ലേഖ കണ്ടു കണ്ടു കൊതിച്ചോട്ടെ (കണ്ണിണയും...)


രാക്കിളികള്‍ പാടിടും രാഗ മധുര സംഗീതം
പൂക്കാല ദേവത തന്‍ പുളകത്തിന്‍ ചിരിയല്ലോ
മഹിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ
മറയരുതേ മായരുതെ മധുവിധുവിന്‍ ഈ രാത്രി (കണ്ണിണയും...)
ഇവിടെ

No comments: