Powered By Blogger

Saturday, July 25, 2009

അഗ്നിദേവന്‍... (1995)..എം.ജി. ശ്രീകുമാര്‍

“നിലാവിന്റെ നീലഭസ്മ കുറി അണിഞ്ഞവളേ


ചിത്രം: അഗ്നിദേവന്‍ [1995] വേണു നാഗവള്ള്യ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയതു: എം ജി ശ്രീകുമാര്‍

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ

തങ്കമുരുകും നിന്‍റെ മെയ്‌ തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലഷത്താല്‍ എണ്ണ പകരുമ്പോള്‍

തെച്ചിപ്പും ചോപ്പില്‍ തത്തും
ചുണ്ടിന്‍മേല്‍ ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റെ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ

മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിന്‍ ചൊട്ടില്‍ നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍
നിന്‍റെയോമല്‍ പാവാടത്തുമ്പുലയ്ക്കുമ്പോള്‍

ചാഞ്ചക്കം ചെല്ലക്കൊമ്പില്‍
ചിങ്കാരച്ചേലില്‍ മെല്ലെ
താഴമ്പൂവായ്‌ തുള്ളുമ്പോള്‍
നീയെനിക്കല്ലെ നിന്‍ പാട്ടെനിക്കല്ലെ

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം

No comments: