Powered By Blogger

Sunday, July 12, 2009

കടലമ്മ [1963]...പി. സുശീല




“ഏതു കടലിലോ ഏതു കരയിലോ
ചിത്രം: കടലമ്മ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി സുശീല

ഏതു കടലിലോ ഏതു കരയിലോ
എവിടെയായിരിക്കും തോഴന്‍


ഒരു പോളക്കണ്ണടച്ചൊന്നു മയങ്ങിയിട്ടൊ
രുപാടു നാളായി,ഒരു പാടു നാളായി
ഒരു കാറ്റു വീശുമ്പോള്‍ ഒരു മിന്നല്‍ കാണുമ്പോള്‍
അറിയാതെ പിടയുന്നു ഞാന്‍
തോഴാ അറിയാതെ പിടയുന്നു ഞാന്‍
(ഏതു കടലിലോ...)


ഇടവപ്പാതിയിലിളകി മറിയും
കടലില്‍ പോയവനേ കടലില്‍ പോയവനേ
ഒരു കൊച്ചു പെണ്ണിനെ സ്നേഹിച്ചു
പോയതിനകലേണ്ടി വന്നവനേ
പവിഴദ്വീപിലെ പൊന്മുത്തും കൊണ്ടു നീ
പോരാറായില്ലേ നീ പോരാറായില്ലേ

No comments: