Sunday, July 12, 2009
കാറ്റു വന്നു വിളിച്ചപ്പോള്‍.(അച്ഛനും മകനും 1957)ചിത്ര..[ശ്യാമള]
“കാറ്റേ നീ വീശരുതിപ്പോള്‍...
ചിത്രം: കാറ്റു വന്നു വിളിച്ചപ്പോള്‍...(അച്ഛനും മകനും .. 1957)
രചന: ഓ.എന്‍.വി. കുറുപ്പ്?/ തിരുനല്ലൂര്‍ കരുണാാകരന്‍
സംഗീതം: എം.ജി. രാധാകൃഷ്ണന്‍/ വിമല്‍കുമാര്‍
പാടിയതു: കെ.എസ്. ചിത്ര/ശ്യാമള
കാറ്റേ നീ വീശരുതിപ്പോൾ; കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ... (2)
നീലത്തിരമാലകൾ മേലെ നീന്തുന്നൊരു നീർക്കിളി പോലെ
കാണാമാ തോണി പതുക്കെ ആലോലം പോകുന്നകലെ
മാരാ നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം മായും മുമ്പേ
നേരത്തേ... നേരത്തേ സന്ധ്യ മയങ്ങും നേരത്തേ പോരുകയില്ലേ... [ കാറ്റേ നീ വീശരുതിപ്പോള്‍...]
ആടും ജലറാണികളിന്നും ചൂടും തനി മുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റു മൂവന്തി മയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും
ദേഹത്തിന്‍ ചൂടും നല്‍കാം ...
Subscribe to:
Post Comments (Atom)
No comments:
Post a Comment