Powered By Blogger

Sunday, July 12, 2009

അനുഭൂതികളുടെ നിമിഷം [1978]..എസ്. ജാനകി

എവിടെയോ മോഹത്തിന്‍ മയില്‍ പീലികള്‍

ചിത്രം: അനുഭൂതികളുടെ നിമിഷം [ 1978 ] പി. ചന്ദ്രകുമാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മര്‍
പാടിയതു: എസ് ജാനകി

ഉം..ഉം..ഉം..
എവിടെയാ മോഹത്തിന്‍ മയില്പീലികള്‍
എവിടെയാ സ്വപ്നത്തിന്‍ വളപ്പൊട്ടുകള്‍
എല്ലാം കളഞ്ഞു വഴിയും മറന്നു
എത്ര നാള്‍ കരയുമീ കളിവീട്ടില്‍
ജീവിതമാകുമീ കളിവീട്ടില്‍
എവിടെയാ മോഹത്തിന്‍ മയില്പീലികള്‍
എവിടെയാ സ്വപ്നത്തിന്‍ വളപ്പൊട്ടുകള്‍

യാത്രക്കിടയില്‍ കണ്ടു ചിരിച്ചൂ
ചിരിയുടെ ചില്ലയില്‍ ചുംബനം പൂത്തു
ആലിംഗനത്തില്‍ പടികള്‍ പടര്‍ന്നൂ
ആശകളവയില്‍ പൂക്കളായ് വിടര്‍ന്നൂ
കൊഴിയും പൂക്കളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേര്‍പിരിയാം
എവിടെയാ മോഹത്തിന്‍ മയില്പീലികള്‍
എവിടെയാ സ്വപ്നത്തിന്‍ വളപ്പൊട്ടുകള്‍

പ്രാര്‍ഥന കേട്ടു പ്രാണനുണര്‍ന്നൂ
ഹൃദയ സ്പന്ദം സ്വരമായലിഞ്ഞൂ
കാരുണ്യത്തിന്‍ പൂജാമുറിയില്‍
തങ്ക വിളക്കായ് പ്രണയം ജ്വലിച്ചു
ണയും തിരികളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേര്‍പിരിയാം
എവിടെയാ മോഹത്തിന്‍ മയില്പീലികള്‍
എവിടെയാ സ്വപ്നത്തിന്‍ വളപ്പൊട്ടുകള്‍

No comments: