Powered By Blogger

Monday, July 13, 2009

യക്ഷി [1968] പി. ലീല]




“സ്വര്‍ണ്ണ ചാമരം വീശി എത്തുന്ന...

ചിത്രം: യക്ഷി 1968
രചന: വയലാര്‍
സംഗീതം; ദേവരാജന്‍
പാടിയതു; പി. ലീല

സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗ സീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹര്‍ഷ ലോലനായ്‌ നിത്യവും നിന്റെ
ഹംസ തൂലികാ ശയ്യയില്‍
വന്നു പൂവിടുമായിരുന്നു ഞാന്‍
എന്നുമീ പര്‍ണ്ണശാലയില്‍


താവകാത്മാവിനുള്ളിലെ നിത്യ
ദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്ത ലോലനായ്‌ നിത്യവും നിന്റെ
മുഗ്ദ സങ്കല്‍പമാകവെ
വന്നു ചാര്‍ത്തിയ്ക്കുമായിരുന്നു ഞാന്‍
എന്നിലെ പ്രേമ സൗരഭം ...


ഗായകാ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
ഗായികേ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
താവകാംഗുലി ലാളിതമൊരു
താളമായിരുന്നെങ്കില്‍ ഞാന്‍
കല്‍പനകള്‍ ചിറകണിയുന്ന
പുഷ്പമംഗല്യ രാത്രികള്‍
വന്നു ചൂടിയ്ക്കുമായിരുന്നു ഞാന്‍
എന്നിലെ രാഗ മാലിക
(സ്വര്‍ണ്ണ ചാമരം..)

No comments: