Powered By Blogger

Monday, July 13, 2009

ഇരട്ട കുട്ടികളുടെ അഛന്‍..[1997] യേശുദാസ്




“എത്രനേരമായ് ഞാന്‍ കാത്തുകാത്തു...
ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛന്‍ [1997] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്


എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..

എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....

വിണ്മാളികയില്‍ വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
വിണ്മാളികയില്‍ വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
ചന്ദ്രികയോളം വളരുമ്പോഴും..
രമണന്റെകൂടെ ഇറങ്ങിയില്ലേ..
വാര്‍മുകിലിന്‍.. പൂങ്കുടിലില്‍...
മിണ്ടാതെ നീ ഓളിഞ്ഞതെന്തേ..
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..

വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വൃശ്ചികകാറ്റിന്‍ കുളിരും ചൂടി
ഈ മുഗ്ദരാവിന്‍ ഉറക്കമായോ
എഴുന്നേല്‍ക്കൂ... ആത്മസഖീ...
എതിരേല്‍ക്കാന്‍ ഞാന്‍ അരികിലില്ലേ
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....

No comments: