Monday, July 13, 2009
സിന്ദൂര രേഖ..[1995] യേശുദാസ്/ ചിത്ര
എന്റെ സിന്ദൂര രേഖയിലെങ്ങോ....
ചിത്രം : സിന്ദൂര രേഖ. [1995}
രചന : കൈതപ്രം
സംഗീതം: ശരത്.
പാടിയത്: യേശുദാസ്/ ചിത്ര.
എന്റെ സിന്ദൂര രേഖയിലെങ്ങോ
ഒരു ജീവന്റെ സ്നേഹ വിലാപം
പിടയുന്നു മായാ വേണുവില്‍
പ്രിയ സന്ധ്യ കേഴും നൊമ്പരം
ദൂരെ...ദൂരെ..
എന്റെ എകാന്ത ചന്ദ്രന്‍ അലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
കരയുവാന്‍ കണ്ണുനീരും മറുവാക്കുമില്ല
കര്‍മമങ്ങള്‍ കൈ മറിഞ്ഞ കനല്‍ ആണു ഞാന്‍.
മോഹങ്ങളേ.. എന്റെ ഏകാന്ത ചന്ദ്രന്‍ അലിഞ്ഞു...
ഒരു നീലാമ്പല്‍ വീണു മയങ്ങി
ഇന്നെന്റെ ജീവ രാഗം നീയല്ലയോ
നീയില്ലയെങ്കിലുണ്ടോ വന ചന്ദ്രനും
പൂന്തെന്നലും നീലാമ്പലും
ദൂരെ...ദൂരെ
കാലമേ നീ വീണ്ടുമെന്നെ കൈ ഏല്‍ക്കുകില്ലേ
പാടാന്‍ മറന്നു പൊയ ഗന്ധര്‍വനെ
ഈ മണ്‍ വീണയില്‍
എന്റെ ഏകാത ചന്ദ്രനലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
ഏതാണു പൊന്‍ വസന്തം അറിവീല ഞാന്‍
ഉയിരില്‍ തലോടി വന്ന വന മാലിനി
എങ്ങാണു നീ, ആരാണു നീ
...
എന്റെ സിന്ദൂര രേഖയിലെങ്ങോ....
Subscribe to:
Post Comments (Atom)
No comments:
Post a Comment