മനോഹരി നിന്‍ മനോരഥത്തില്‍
ചിത്രം:  ലോട്ടറി ടിക്കറ്റ്   [1970] ഏ.ബി. രാജ്
രചന:  ശ്രീകുമാരൻ തമ്പി
സംഗീതം:  വി ദക്ഷിണാമൂർത്തി
പാടിയതു:  കെ ജെ യേശുദാസ്
മനോഹരി നിന്‍ മനോരഥത്തില്‍ 
മലരോട് മലര്‍ തൂകും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ ആരാധകനാണോ 
ഈ ആരാധകനാണോ
ഹൃദയവതി നിന്‍ മധുരവനത്തിലെ 
മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ
അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും 
നുകരുവാന്‍ അനുവാദം തരികയില്ലേ
അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍ 
അതിലൊരു ശലഭമായ് ഞാന്‍ അമരും
(മനോഹരി നിന്‍)
പ്രണയമയീ ആ ആ ആ ....
പ്രണയമയി നിന്റെ കണിമുത്തുവീണയിലെ 
സ്വരരാഗകന്യകളെ ഉണര്‍ത്തുകില്ലേ
അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍ 
അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും
ഒരു സ്വപ്നമങ്ങിനെ വിടര്‍ന്നിടുമ്പോള്‍ 
ഒരു സ്വപ്നമങ്ങിനെ വിടര്‍ന്നിടുമ്പോള്‍ 
ഒരു യുഗജേതാവായ് ഞാന്‍ വളരും
(മനോഹരി നിന്‍) 
 
ഇവിടെ
Monday, December 14, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment