Powered By Blogger

Wednesday, July 15, 2009

ഒരേ കടല്‍ 2007..... സ്വേത...





“യമുന വെറുതെ രാപ്പാടുന്നു....

ചിത്രം ഒരേ കടല്‍2007
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: ശ്വേത

യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം
നന്ദനം നറുചന്ദനം ശൌരേ കൃഷ്‌ണാ..
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം
ഒരു മൌനസംഗീതം
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം

നന്ദലാലാ... മനസ്സിലുരുകും വെണ്ണ തന്നു
മയില്‍ക്കിടാവിന്‍ പീലി തന്നു നന്ദലാലാ
ഇനിയെന്തു നല്‍കാന്‍ എന്തു ചൊല്ലാന്‍
ഒന്നു കാണാന്‍ അരികെ വരുമോ നന്ദലാലാ
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം

നന്ദലാലാ ഉദയരഥമോ വന്നു ചേര്‍ന്നു
ഊരിലാകെ വെയില്‍ പരന്നു നീ വന്നീലാ
ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി
യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ
(യമുന വെറുതെ



Get this widget | Track details | eSnips Social DNA

No comments: