Powered By Blogger

Wednesday, July 15, 2009

കുപ്പി വള [1965]...എ.എം. രാജ...പി. സുശീല



“കണ്മണി നീയെന്‍ കരം പിടിച്ചാല്‍...
ചിത്രം: കുപ്പിവള (1965)
രചന: പി ഭാസ്കരന്‍
സംഗീതം: ബാബുരാജ്

പാടിയതു: എ എം രാജ & പി സുശീല

ഖദീജാ ... ഉം....
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ
എനിക്കു കണ്ണുകളെന്തിനു വേറെ

കാണാനുള്ളത് കരളില്‍ പകരാന്‍ (2)
ഞാനുണ്ടല്ലോ ചാരെ കണ്ണായ്
ഞാനുണ്ടല്ലോ ചാരെ


കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ
എനിക്കു കണ്ണുകളെന്തിനു വേറെ

കുപ്പിത്തരിവള കിലുക്കി ഞാനീ‍ (2)
ഖല്‍ബില്‍ മുട്ടി വിളിച്ചാലോ
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍
തൂ വസന്തമെന്തെന്നറിയും ഞാന്‍

കിളിയൊച്ചയുമായ് നിന്നുടെ കാതില്‍ (2)
കളിചിരി നാദം കേള്‍പ്പിച്ചാല്‍
സുന്ദരരാവില്‍ നൃത്തം ചെയ്യും
ചന്ദ്രികയെന്തെന്നറിയും ഞാന്‍
വെണ്‍ ചന്ദ്രികയെന്തെന്നറിയും ഞാന്‍
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ
എനിക്കു കണ്ണുകളെന്തിനു വേറെ

No comments: