Powered By Blogger

Wednesday, July 15, 2009

ഉള്‍കടല്‍ (1979) പി. ജയചന്ദ്രന്‍ /സെല്‍മ



“ശരദിന്ദു മലര്‍ദീപനാളം നീട്ടി...
ചിത്രം: ഉള്‍ക്കടല്‍ [1979]
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്‍
പാടിയതു: പി ജയചന്ദ്രന്‍ ,സെല്‍മ ജോര്‍ജ്

ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി..(2)
ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു..

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം അകന്നു പോകെ..
ഹരിനീള കംബള ചുരുള്‍ നിവര്‍ത്തീ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയും നമ്മള്‍ നടന്നു പാടും
വഴിയില്‍ വസന്ത മലര്‍ കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

No comments: