Powered By Blogger

Wednesday, July 15, 2009

തോക്കുകള്‍ കഥ പറയുന്നു. [1968]...യേശുദാസ്

'പാരിജാതം തിരുമിഴി തുറന്നൂ


ചിത്രം:തോക്കുകള്‍ കഥ പറയുന്നു [ 1968 ] കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
പാടിയതു: കെ.ജെ.യേശുദാസ്


പാരിജാതം തിരുമിഴി തുറന്നു
പവിഴ മുന്തിരി പൂത്തു വിടര്‍ന്നു
നീലോല്‍പലമിഴി നീലോല്‍പലമിഴി
നീമാത്രമെന്തിനുറങ്ങി

മൂടല്‍ മഞ്ഞു മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിന്‍ താഴ്വരയില്‍
നിത്യകാമുകി........ നിത്യകാമുകി
നില്‍പ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികില്‍
എഴുന്നേല്‍ക്കൂ സഖീ, എഴുന്നേക്കൂ
ഏകാന്ത ജാലകം തുറക്കൂ.
(പാരിജാതം)

നിന്‍റെ സ്വപ്നമദാലസനിദ്രയില്‍
നിന്നെയുണര്‍ത്തും ഗാനവുമായ്
വിശ്വമോഹിനീ,.....വിശ്വമോഹിനി
നില്‍പ്പൂ ഞാനീ
വികാര സരസ്സിന്‍ കരയില്‍
എഴുന്നേല്‍ക്കൂ സഖീ, എഴുന്നേല്‍ക്കൂ
ഏകാന്ത ജാലകം-തുറക്കൂ
(പാരിജാതം...)

No comments: